Friday, August 25, 2017

ശ്രീ മഹാഗണേശ്വരൻ ഒരു ദർശനം

ശ്രീ ഗുരുഭ്യോ നമഃ

ശ്രീ ലളിതാസസ്രനാമം (30-31) അവലംബിച്ചുകൊണ്ടു ശ്രീ മഹാഗണേശ്വരനെ ഒന്ന് ദർശിക്കാം:

ദേവിയും ഭണ്ഡാസുരനും തമ്മിലുള്ള യുദ്ധഭൂമിയാണ് രംഗം. ഭാണ്ഢടാസുരന്റെ സൈന്യത്തിലെ വിശുക്രൻ ഒരു സ്തംഭനയന്ത്രം ദേവീ സൈന്യത്തിന്റെ നേർക്കു പ്രയോഗിക്കുന്നു. ദേവീ സൈന്യം എന്ത് ചെയ്താലും ഫലിക്കാത്ത ഒരു അവസ്ഥ; മാത്രമല്ല കയ്യിൽ ഉള്ള ആയുധങ്ങൾ വരെ പ്രയോഗിക്കാൻ മനസ്സും ശരീരവും തടസ്സം നിൽക്കുന്ന പകച്ചുപോയ അവസരത്തിൽ മഹാസനയായ  ദേവി ശ്രീ മഹാഗണേശ്വരനെ സൃഷ്ടിക്കുന്നു .

മഹാസന എന്നാൽ, 4 കാലുകളുള്ള ഒരു പീഠം (ബ്രഹ്മാ, വിഷ്ണു, രുദ്രൻ, ഈശ്വരൻ അതിൻ്റെ കാലുകൾ) പലക സദാശിവൻ അതിന്റെ മുകളിൽ കാമേശ്വരൻ ഇടതു തുടയിൽ ഇരിക്കുന്ന ത്രിപുരസുന്ദരിയായ മഹാകാമേശ്വരി.

വിശുക്രന്റെ സ്തംഭനത്തിൽ സൈന്യം പകച്ചു നിൽക്കുന്ന സമയത്തു ദേവി കാമേശ്വരന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കുന്നു ആ നോട്ടത്തിന്റെ കൽപ്പനയിൽ നിന്നും ശ്രീ മഹാഗണേശ്വരൻ ആവിര്ഭവിക്കുന്നു. ശ്രീ ഗണേശന്റെ നിർവിഘ്നയന്ത്രത്തിന്റെ പ്രഭാവത്തിൽ എല്ലാ വിഘ്നങ്ങളും (തടസ്സങ്ങളും) തീർത്തു വാരാഹീദേവി വിശുക്രനെ വധിക്കുന്നു.

നമ്മുടെ ജീവിതത്തിലെ  ഓരോ സ്തംഭനാവസ്ഥകളിലും ഒരു നിമിഷം നമ്മിലെ ഈശ്വരനിലേക്കോ പ്രത്യക്ഷ ഈശ്വര സങ്കൽപ്പത്തിലേക്കോ (ക്ഷേത്രങ്ങൾ) ഒന്ന് ശ്രെദ്ധ തിരിച്ചാൽ സ്വാഭാവിക മനോനില വീണ്ടെടുക്കാം എന്ന് അർദ്ധം. ക്ഷേത്രം എന്നാൽ "ക്ഷയം ത്രായതേ ഇതി ക്ഷേത്ര:", ക്ഷയത്തെ (ആരോഗ്യം, ധനം, സന്തോഷം, ... ഏതും ക്ഷയിക്കുമ്പോൾ) തരണം ചെയ്യാൻ സഹായിക്കുന്ന സ്ഥലം എന്നർദ്ധം. ഇതൊന്നും അവിടെനിന്നു വാങ്ങാൻ കിട്ടില്ല, പക്ഷെ ഒരു നിമിഷം ശ്രെദ്ധിച്ചു  പ്രാർത്ഥിച്ചാൽ ക്ഷയത്തിൽ നിന്നും മുക്തി കിട്ടാനുള്ള അറിവും ബോധവും ലഭിക്കും.