Wednesday, January 17, 2018

Food Craving (ആർത്തി) / Food Addiction (ആസക്തി)

Food Craving (ആർത്തി) / Food Addiction (ആസക്തി)
This is just an introduction to the subject.  അറിവിന് വേണ്ടി മാത്രം.
------------------------------------------------------------------------------
ഞാൻ, എനിക്ക്, എന്റെ, എന്നൊക്കെ പറയുന്നത് പറയുന്നത് നമ്മുടെ ഉള്ളിലെ ഒരു intelligence ന്റെ ആവശ്യമോ, ആർത്തിയോ, ആസക്തിയോ അതുപോലെഉള്ള ഒരു സിഗ്നൽ ആണ്. ശരീരം പുറത്തുകാണിക്കുന്നത് ഉള്ളിലുള്ള ഒരു രോഗമോ, അസുഖമോ, മറ്റു വികാരങ്ങളോ ആയിരിക്കും എന്നറിയുക. 

അതായത്, ഒരാൾ സൈക്കിൾ ഓടിക്കുന്നത്, കീബോർഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നത്, ഭക്ഷണം പാകം ചെയ്യുന്നത്, മാജിക് കാണിക്കുന്നത്, നന്നായി സംസാരിക്കുന്നത്...അങ്ങിനെ എല്ലാം.... intelligence ന്റെ നിർദ്ദേശപ്രകാരം ആണ്. നമ്മൾ ആദ്യം intelligence നെ ഒരു കാര്യം പഠിപ്പിക്കുന്നു അല്ലെങ്കിൽ അത് സ്വയം മനസ്സിലാക്കുന്നു, പിന്നീട് അത് പ്രാവർത്തികമാക്കാൻ നമ്മെ സഹായിക്കുന്നു.   intelligence പ്രകൃതിയുമായി വളരെ ചേർന്നിരിക്കുന്നതിനാലും കാണാൻ കഴിയാത്തതിനാലും ഇതിനെ ദൈവം, പ്രപഞ്ചം, ശക്തി, ഈശ്വരൻ എന്നൊക്കെ പറയുന്നു.

ഇനി കാര്യത്തിലേക്കു കടക്കാം, നല്ല വെയിലത്തു നടന്നു വന്നാൽ കുറച്ചു തണുത്ത നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നു, തണുപ്പത്തു ചായ/കാപ്പി കുടിക്കാൻ തോന്നുന്നു, ചില സമയത്തു നല്ല മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നുന്നു, സ്കൂൾ അടച്ചാൽ കുട്ടികൾക്ക് നേരത്തെ എഴുനേൽക്കാൻ തോന്നുന്നു, ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ അത് മടുക്കുന്നു, ശരീരത്തിൽ oxygen /energy ടെ കുറവ് വരുമ്പോൾ കോട്ടുവായ് ഇടാൻ പ്രേരിപ്പിക്കുന്നു, അപ്പോൾ ബാക്കി പ്രവർത്തനങ്ങൾ എല്ലാം നിർത്തിവച്ചു ഉറക്കം വരുന്നു എന്ന് നമ്മൾ പറയുന്നു..... ഇതൊക്കെ intelligence ന്റെ കഴിവാണ്.

intelligence ആണ് മനുഷ്യ ശരീരത്തിന്റെയും, മനസ്സിന്റെയും ആവശ്യങ്ങൾ അറിഞ്ഞു സന്ദേശങ്ങൾ കൊടുത്തു ഭക്ഷണം, വെള്ളം വായു ഇതൊക്കെ കൂടുതൽ കിട്ടാനുള്ള പ്രവൃത്തികൾ ചെയ്യിക്കുന്നത്.

ചിലപ്പോൾ നാരങ്ങാവെള്ളവും ചിലപ്പോൾ പച്ചവെള്ളവും കുടിക്കാൻ തോന്നുന്നത് എന്തുകൊണ്ട് ?

ജീവിതത്തിൽ ഒന്നുരണ്ടു പ്രാവശ്യം ഓരോ ഭക്ഷണവും കഴിച്ചാൽ അതിലെ ഘടകങ്ങൾ intelligence റെക്കോർഡ് ചെയ്തു വക്കുന്നു. ശരീരത്തിൽ ഏതെങ്കിലും ഘടകം കുറഞ്ഞാൽ പ്രത്യേക ഭക്ഷണം കഴിക്കാൻ പ്രേരണ ചെലുത്തുന്നു. നമ്മൾ അതിനു വേണ്ടി കാണിക്കുന്ന പ്രകടനത്തെ ആവശ്യം,  ആർത്തി , ആസക്തി എന്നൊക്കെ വിളിക്കാം.

ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനാണ്, വയർ നിറയാനല്ല. ഓരോരുത്തരുടെയും ശരീര പ്രകൃതിയും ചെയ്യുന്ന ജോലിയുടെയും കാലാവസ്ഥയുടെയും ഒക്കെ അനുസരിച്ചു ഭക്ഷണം ഭക്ഷണം കഴിക്കണം. ആരോടായാലും വേണ്ട എന്ന് പറയാൻ പഠിക്കണം. നമ്മുടെ ആരോഗ്യമായിരിക്കണം നമ്മുടെ സന്തോഷം.

ഭക്ഷണം കഴിക്കുകയും അത് ഊർജമായി ശരീരത്തിൽ സ്റ്റോർ ചെയ്യുകയും അത്ഉപയോഗിക്കാതിരിക്കുകയും ചെയ്യുമ്പോൾ പൊണ്ണത്തടി ആയി മാറുന്നു. ചില രോഗങ്ങൾ കാരണവും ഇത് സംഭവിക്കാം, പക്ഷെ നമ്മൾ ഭക്ഷണത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. തടിയുള്ള എല്ലാ ഭാഗത്തേക്കും ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ എത്തിക്കാൻ ശരീരം പാടുപെടുന്നു, അവിടെ ശരിക്കും എത്തുന്നുമില്ല. എത്തിക്കാൻ കൂടുതൽ എനർജി സംഭരിക്കണം, ലക്ഷ്യത്തിൽ എത്താത്ത എനർജി വേറെ എവിടെയെങ്കിലും സംഭരിക്കപ്പെടുന്നു...(ഫാറ്റി ലിവർ, ഹൃദയത്തിലെയും മറ്റും ബ്ലോക്ക്കൾ....) 

പ്രക്രിയ നടക്കുമ്പോൾ കഴിക്കാതിരിക്കാനും കഴിക്കാനും വയ്യാത്ത അവസ്ഥ വരുന്നു.

കഴിക്കുന്ന ഭക്ഷണം glucose ആയും fat ആയും മറ്റും ശരീരം energy / ഊർജം  അയി സംഭരിച്ചു വക്കുന്നു. ഒരു നേരം അല്ലെങ്കിൽ ഒന്ന് രണ്ടു ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും ജീവിക്കാൻ പ്രകൃതി ഒരുക്കുന്ന സംവിധാനം. പക്ഷെ പലപ്പോഴും 1 മാസത്തേക്ക് ഉള്ളത് കൊണ്ടുനടക്കുന്നു എന്ന് മാത്രം.

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഗ്ളൂക്കോസ് എടുത്തു ശരീരത്തിന്റെ സെല്ലുകളിൽ സംഭരിക്കാൻ insulin വേണം, insulin ആണ് വഴികാട്ടി. അപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ pancreas പണി വേണ്ടരീതിയിൽ ചെയ്യണം.

ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ സ്റ്റോർ ചെയ്ത ഗ്ളൂക്കോസ് നെ സെല്ലുകളിൽ നിന്നും തിരിച്ചു blood ലേക്ക് കൊണ്ടുവരാൻ liver സഹായിക്കണം അതിനു വഴികാട്ടി യായി potassium വേണം. പൊട്ടാസിയം ശരീരത്തിൽ സ്റ്റോർ ചെയ്യണമെങ്കിൽ നന്നായി പച്ചക്കറികൾ കഴിക്കണം. ശരിക്കുപറഞ്ഞാൽ നല്ല തടിയുള്ള ഒരാൾ ഒരു ദിവസം വലിയ ഒരു പാത്രം പച്ചിലകളും പച്ചക്കറിയും കഴിക്കണം.

ഇനി,  ശരീരം എനർജി ക്കുവേണ്ടി ആദ്യം ആശ്രയിക്കുന്നത് ഗ്ളൂക്കോസ് നെ ആണ്. അതാണ് സാധാരണ, ആളുകൾക്ക് മധുരത്തോട് ഒരു ആസക്തി തോന്നുന്നത്. പെട്ടന്ന് കിട്ടുന്ന പരിപാടി ശരീരത്തിന്റെ intelligence ഉം നോക്കും എന്നർത്ഥം.  മധുരം കഴിക്കുമ്പോൾ കുറച്ചുനേരത്തേക്കു സന്തോഷം വരാനുള്ള ഒരു ഹോർമോൺ ഉണ്ടാക്കാനും ശരീരത്തിനറിയാം. ചുരുക്കി പറഞ്ഞാൽ ശരീരത്തിനെയും മനസ്സിനെയും തിരിച്ചറിഞ്ഞു ബുദ്ധിപരമായ ഒരു ജീവിതം വേണമെന്നർത്ഥം.

ഇതിനു ചില ഫലപ്രദമായ ഒറ്റമൂലികൾ ഉണ്ട്:
മധുരം കഴിക്കാൻ തോന്നുന്നത് : Potassium  കുറവ് കാരണം.
അരി, ഗോതമ്പു ആഹാരങ്ങൾ (starch) : വിറ്റാമിൻ B1
നെയ്യ്, വെണ്ണ, (fatty foods) : fat-soluble vitamins A/E/D/K, bile supplements
ചോക്ലേറ്റ്  : Magnesium  
പുളിയുള്ള ഭക്ഷണം : Choline
ഉപ്പ് (salt) : കല്ലുപ്പ് ഉപയോഗിക്കുക, B Complex with vitamin C , stress ഒഴിവാക്കുക, മധുരം ഒഴിവാക്കുക. 
ഐസ് : Iron
ഇപ്പോഴും വിശപ്പ് : bile supplements, magnolia 

എപ്പോഴും നെയ്/fat ഉള്ള ഭക്ഷണം കഴിക്കാൻ തോന്നുന്നത് ഒരാളുടെ ശരീരം fat നെ ശരിയായ രീതിയിൽ ദഹിപ്പിക്കാഞ്ഞിട്ടാണ്. liver ദഹനസഹായിയെ (bile)  ഉണ്ടാക്കി gall bladder (പിത്തസഞ്ചി) സൂക്ഷിക്കുന്നു.  fat അടങ്ങിയ ഭക്ഷണം കഴിച്ചു എന്ന് ശരീരം മനസ്സിലാക്കുമ്പോൾ പിത്തസഞ്ചിയിൽ നിന്നും കുടലിലേക്കു ഭക്ഷണത്തോടൊപ്പം ചേരുന്നു, അവിടെവച്ചു നന്നായി ദഹിച്ചു ആവശ്യമുള്ള ഭാഗം മാത്രം എടുത്തു ബാക്കി പുറംതള്ളുന്നു; (സോപ്പ് ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ നെയ് അലിഞ്ഞു പോകുന്നതുപോലെ)      അതിന് bile supplements വേണംഇത് വേണ്ടത്ര ഇല്ലാത്ത ഒരാൾ വെണ്ണ/നെയ്യ്/നെയ്ച്ചേർത്ത ഭക്ഷണമോ ഒക്കെ കാണുമ്പോൾ ആസക്തി കാണിക്കും.

ഇങ്ങനെ എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അറിവോടെ കഴിക്കുക, നല്ല ഭക്ഷണം കഴിക്കുക, പഞ്ചസാര തൊടരുത്, തവിടുകളഞ്ഞ അരി ഒഴിവാക്കുക, ഭക്ഷണത്തിന്റെ 40  മിനിറ്റ് മുൻപും ശേഷവും വെള്ളം കുടിക്കരുത്, ആഴ്ചയിൽ 4 ദിവസം എങ്കിലും സസ്യ ഭക്ഷണം കഴിക്കുക, 1 ദിവസമെങ്കിലും ഒരു നേരം മാത്രം കഴിക്കുക (അല്ലെങ്കിൽ കുറച്ചു കഴിക്കുക), അത് എങ്ങിനെയെന്ന് മുകളിലെ വിവരണത്തിൽനിന്നു ഒരു ഐഡിയ കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു.


***ഭക്ഷണവും vitamins / supplements ശരിയായ അളവിൽ കഴിക്കാൻ നിങ്ങളുടെ ഡോക്ടറെ അല്ലെങ്കിൽ ന്യൂട്രിഷനെ സമീപിക്കുക. സ്വന്തം ചികിത്സിക്കരുത്*** symptom is not the sickness, it is just a signal only.


No comments:

Post a Comment