ഹരി ഓം
ശരീരത്തിന്റെ ഉള്ളില്‍ ഹൃദയഗഹ്വരത്തില്‍ ജനനമില്ലാത്ത ഒന്ന് നിത്യം വസിക്കുന്നു.
അതിന്റെ ശരീരം പൃഥ്വിയാണ്. അത് പൃഥ്വിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും പൃഥ്വി അതറിയുന്നില്ല. ജലം അതിന്റെ ശരീരമാണ്. അത് ജലത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ജലം അതറിയുന്നില്ല. അതിന്റെ ശരീരം തേജസ്സാണ്. അത് തേജസ്സിനുള്ളില്‍ വസിക്കു ന്നുവെങ്കിലും തേജസ്സ് അതറിയുന്നില്ല. അതിന്റെ ശരീരം വായുവാ ണ്. അത് വായുവിനുള്ളില്‍ താമസിക്കുന്നുവെങ്കിലും വായു അത് അറിയുന്നില്ല.
ആകാശം അതിന്റെ ശരീരമാണ്. അത് ആകാശത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ആകാശം അതറിയുന്നില്ല. അതിന്റെ ശരീരം മനസ്സാണ്. അത് മനസ്സിനുള്ളിലാണ് വസിക്കുന്നതെങ്കിലും മനസ്സ് അതറിയുന്നില്ല.
ബുദ്ധി അതിന്റെ ശരീരമാണ്. അത് ബുദ്ധിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും ബുദ്ധി അതിനെ അറിയുന്നില്ല. അതിന്റെ ശരീരം അഹങ്കാരമാണ്. അത് അഹങ്കാരത്തിനുള്ളിലാണ് വസിക്കുന്ന തെങ്കിലും അഹങ്കാരം അത് അറിയുന്നില്ല. ചിത്തം അതിന്റെ ശരീരമാണ്. അത് ചിത്തത്തിനുള്ളിലാണെങ്കിലും ചിത്തം അതറിയുന്നില്ല. അതിന്റെ ശരീരം അവ്യക്തമാണ്. അത് അവ്യക്തത്തിന്റെ ഉള്ളിലാണ് വസിക്കുന്നതെങ്കിലും അവ്യക്തം അതിനെ അറിയുന്നില്ല.
അതിന്റെ ശരീരം അക്ഷരമാണ്. അത് അക്ഷരത്തിനുള്ളിലാണ് വസിക്കുന്നതെങ്കിലും അക്ഷരം അതറിയുന്നില്ല. അതിന്റെ ശരീരം മൃത്യുവാണ്. അത് മൃത്യുവിന്നുള്ളിലാണ് വസിക്കുന്നതെങ്കിലും മൃത്യു അതിനെ അറിയുന്നില്ല. അതുതന്നെയാണ് ഇക്കാണുന്ന സര്‍വ ഭൂതങ്ങളുടെയും അന്തരാത്മാവ്. അതിന്റെ പാപങ്ങള്‍ നശിച്ചു പോയിരിക്കുന്നു. അതുതന്നെ ഏകനും ദിവ്യനുമായ നാരായണന്‍. ദേഹേന്ദ്രിയാദി അനാത്മ പദാര്‍ത്ഥങ്ങളും അതിനുമുപരി ഞാനെ ന്നും എന്റേത് എന്നും ഉള്ള ഭാവവും ഉണ്ട്. അത് ഭ്രമം മാത്രം. അതുകൊണ്ട് അറിവുള്ളവര്‍ ബ്രഹ്മനിഷ്ഠയാല്‍ ഈ അധ്യാസം അകലെയാക്കണം.
അധ്യാത്മോപനിഷത്ത്

No comments:
Post a Comment