Wednesday, October 31, 2018

അവലക്ഷണങ്ങള്‍

വിധി നിഷേധങ്ങള്‍

ഒരു സാധകന്‍ ചെയ്യാന്‍ പാടില്ലാത്തതിനെ അവലക്ഷണങ്ങള്‍ എന്ന് പറയുന്നു .പ്രധാനം ആയതു ചിലത് താഴെ കൊടുക്കുന്നു :-

തുറസ്സായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കുക

ഭക്ഷണം ദാനം മൈഥുനം ഉപാസന വിസര്‍ജനം രഹസ്യം അല്ലാതെ ചെയ്യുക

പ്രഭാതത്തില്‍ സ്നാനം ചെയ്യാതെ ഇരിക്കുക

പല്ല് ദിവസവും തേക്കാതെ ഇരിക്കുക

പല്ലുകള്‍ ഉരസി ശബ്ദം ഉണ്ടാക്കുക

മുഖം കഴുകാതെ രാവിലെ മറ്റൊരാളെ നോക്കുക

തുപ്പല്‍ പതക്കുക

സന്ധ്യക്ക്‌ മുടി ചീകുക

എണ്ണ തേച്ചു കൊണ്ടു നടക്കുക

നഖം കടിക്കുക

മുതിര്‍ന്നവരെ കാള്‍ മുകളില്‍ ഇരിക്കുക

മുതിര്‍ന്നവര്‍ നിക്കുമ്പോള്‍ ഇരിക്കുക

കാതു കുത്താതെ ഇരിക്കുക

തുകല്‍ ചെരുപ്പ് അണിയുക

വെള്ളം മൊത്തികുടിക്കുക ,ശബ്ദം ഉണ്ടാക്കി കുടിക്കുക

കീറിയ ഇല്ലയില്‍ /തുരുമ്പ് അഴുക്കു പാത്രത്തില്‍ ഭക്ഷണം നല്‍കുക

നടന്നു കൊണ്ടു ഭക്ഷണം കഴിക്കുക

ഭക്ഷണം കഴിച്ചു ഉടന്‍ കാര്‍ക്കിച്ചു തുപ്പുക

ഉറക്കം തൂങ്ങി കൊണ്ടു നാമം ജപിക്കുക

കിടന്നുകൊണ്ടു നാമം ജപിക്കുക

മുറുക്കി കൊണ്ടു അമ്പലത്തില്‍ കയറുക ,പാരായണം ചെയ്യുക

കാലു കഴുകാതെ കിടക്കുക

ഒരു കണ്ണ് കൊണ്ടു നോക്കുക

കൈ ചൂണ്ടി സംസാരിക്കുക

കൈ കാലുകള്‍ ആട്ടി കൊണ്ടു സംസാരിക്കുക

കുളിച്ച ശേഷം ആദ്യം പുറം തുടക്കാതെ ഇരിക്കുക

സൂര്യോദയത്തിനും അസ്തമനത്തിനും ശേഷം മുറ്റം അടിക്കുക

തുറന്ന കുടത്തില്‍ വെള്ളം സൂക്ഷിക്കുക

സന്ധ്യക്ക്‌ തുണി നനയ്ക്കുക

സന്ധ്യക്ക്‌ എണ്ണ/പണം വായ്പ്പ കൊടുക്കുക

മത്സ്യ മാംസാദികള്‍ രാത്രിയില്‍ പാകം ചെയ്യുക

ഉച്ചത്തില്‍ കോട്ട് വായിടുക

നഖം /മുടി ചവിട്ടുന്ന സ്ഥലത്ത് ഇടുക /വീട്ടില്‍ ഇടുക

അധികം ഉച്ചത്തില്‍ സംസാരിക്കുക -കേള്‍വി ഇല്ലാത്തവരോടു ആകാം

ഇതില്‍ അനുസരിക്കാവുന്നത് ചെയ്യുക .സ്വയം പരിശോധിക്കുക

കടപ്പാട്

സാധകന്റെ ദിന ചര്യ 
A reference guide
********

അഷ്ടാംഗാര്‍ഘ്യം-എട്ടു വസ്തുക്കള്‍കൂടിയ പൂജാവസ്തു. വെള്ളം, പാല്‍, ദര്‍ഭപ്പുല്ല് , തൈര്, നെയ്യ്, അരി, യവം, കടുക്.
ആഗ്നീദ്ധ്രം -ഹോമം ചെയ്യുന്ന ആളുടെ ഗൃഹം, യാഗാഗ്നി വളര്‍ത്തിയിരിക്കുന്ന സ്ഥലം.
ആഗ്നീദ്ധ്രാ -ഹോമാഗ്നി കെടാതെ സൂക്ഷിക്കല്‍.

ആഹുതന്‍ -ഹോമിക്കപ്പെട്ടവന്‍.
ആഹുതി -ഹോമം, കൃതഹോമം.
ആജ്യഭാഗം -നെയ്യുകൊണ്ടുള്ള ആഹുതി.
ആത്മവിദ്യ -ആത്മാവിനെക്കറിച്ചുള്ള ജ്ഞാനം.
ആര്യന്‍ -യജമാനന്‍, ഗുരുനാഥന്‍, ശ്രേഷ്ഠന്‍.
ആവാഹിക്കുക -മന്ത്രപൂര്‍വ്വം പ്രാര്‍ത്ഥിക്കുക, മന്ത്രംകൊണ്ട് വരുത്തുക.

ആഹുതം -ഹോമിക്കപ്പെട്ട ഹവിസ്സ്, മനുഷ്യയജ്ഞം.
ഉക്ഥം -മഹാവ്രതം എന്ന യജ്ഞം, പ്രാണവായു, ശസ്ത്രമെന്ന ഒരുതരം സ്‌തോത്രം.
ഉക്ഥപാത്രം -ഉക്ഥയാഗം ചെയ്യുന്നവന്‍. ഈ യാഗാവസരത്തില്‍ ദാനം ചെയ്യുന്ന പാത്രം.
ഉഖ -അഗ്നികുണ്ഡം.
ഉഡുംബരം -യാഗത്തിനുവേണ്ട മരം (അത്തി).

ഉദ്ഗീതം -ഉറക്കെ പാടല്‍.
ഉപഗാ -വേദസൂക്തം ചൊല്ലുന്ന യാഗത്തിലെ പുരോഹിതന്‍.
ഉപസ്ഥാതാവ്-യാഗത്തിലെ ഒരു ഋത്വിക്ക്.
ഋക് -വേദ മന്ത്രങ്ങള്‍
ഋതസദനം -യജ്ഞവേദി.
ഋതസ്പതി -യാഗത്തിന്റെ അധിദേവത.
ഋതുസ്‌തോമം-ഒരുതരം യാഗം.

ഋത്വിക്ക് -യജമാനനാല്‍ വരിക്കപ്പെട്ടവനും യാഗ കര്‍മ്മം നടത്തുന്നവമായ വ്യക്തി, ദേവതകളുടെ യാഗത്തില്‍ അഗ്നിയാണ് ഹോതാവായ ഋത്വിക്ക്.
ഋദ്ധം -നെല്ല്.
ഋഭു -തേജസ്വിയായ ത്വഷ്ടാവ്.
ഋഭുക്ഷ്വാവ് -ഇന്ദ്രന്‍, മഹാന്‍, ഋഭുക്കളോടൊത്തു വസിക്കുന്നവന്‍.
ഓണി -സോമനീര്‍

 ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രം.
ഔഷധി -വിളഞ്ഞ യവം, നെല്ല്, മുതലായ ധാന്യച്ചെടി, ഔഷധച്ചെടി, സസ്യങ്ങള്‍.
കവി -ശുക്രന്‍, ആദിത്യന്‍, ബ്രഹ്മം, ത്രികാലജ്ഞനായ ഒരു അന്ധ ഋഷിമേധാവി.
കുത്സന്‍ -ഋഷി.
കൗശികന്‍ -ഇന്ദ്രന്‍.
ക്രതുസാധകന്‍ -യജ്ഞനിഷ്പാദകന്‍


ആരാണോ ആത്മാവില്‍നിന്ന് അന്യമായി ബ്രഹ്മത്തെ-ബ്രാഹ്മണ ജാതിയെ-അറിയുന്നത്, അവനെ ബ്രഹ്മ-ബ്രാഹ്മണജാതി-പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ക്ഷത്രിയജാതിയെ അറിയുന്നത് അവനെ ക്ഷത്ത്രിയ ജാതി പരാകരിക്കും-അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ലോകങ്ങളെ അറിയുന്നത്, അവനെ ലോകങ്ങള്‍ പരാകരിക്കും.

ആരാണോ ആത്മാവില്‍നിന്ന് അന്യരായി ദേവന്മാരെ അറിയുന്നത്, അവനെ ദേവന്മാര്‍ പരാകരിക്കും. ആരാണോ ആത്മാവില്‍നിന്ന് അന്യങ്ങളായി ഭൂതങ്ങളെ അറിയുന്നത് അവനെ ഭൂതങ്ങള്‍ കൈവല്യത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്ന് അന്യമായി സര്‍വ്വത്തേയും അറിയുന്നത്, അവനെ സര്‍വ്വവും പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും.

 ഈ ബ്രാഹ്മണജാതിയും ഈ ക്ഷത്ത്രിയ ജാതിയും ഈ ലോകങ്ങലും ഈ ദേവന്മാരും, ഈ ഭൂതങ്ങളും, ഈ സര്‍വ്വവും, ഈ ആത്മാവ് ഏതോ ഇതുതന്നെയാണ്.

വേദത്തിന്റെ ഭയം

“ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267

ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു.

Sunday, October 28, 2018

പഞ്ചമവേദങ്ങൾ

വേദ ഭാഷ്യങ്ങള്‍
വേദങ്ങള്ക്ക് നാല് വിധ ഭാഷ്യങ്ങള്‍ ഉണ്ട്

 ശബ്ദ അര്‍ത്ഥം അനുസരിച്ച് ഉള്ളത് നൈരുക്തം .
യജ്ഞ സംബന്ധമായത് യാജ്ഞികം.
അധ്യാത്മിക പരമായുള്ളത് ആദ്ധ്യാത്മികം .ഇതിഹാസപരമായത്  ഐതിഹാസികം .

ഈ നാലും പ്രയോഗിച്ചു അര്‍ ത്ഥം മനസ്സിലാക്കിയാല്‍ മാത്രമേ വേദ അഭ്യാസം പൂര്‍ ണ്ണം ആകൂ .അതിനാല്‍  ഇതിഹാസ പുരാണങ്ങള്‍ പഞ്ചമ വേദം ആകുന്നു .

യാസ്കന്‍

Monday, October 22, 2018

രക്ഷസ്

രക്ഷസ്സ്...

രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ നമ്മൾ പേടിക്കുന്നു....
ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങൾ..... ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്...

"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ...

കശ്യപ പ്രജാപതിക്ക്‌ ദക്ഷപുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു ....
ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു.....

ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,  ജീവിക്കുക, ഭവിക്കുക,എന്നിവയാണ്.. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം ....

കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ... ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു ...

തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാന പൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്...

കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ ,ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്.... കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്...

രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്......
കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്...
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ്(പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ...

പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല... 
വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍

വാരദേവതകള്‍:-
👉 ഞായറാഴ്‌ചയുടെ  അധിപന്‍ ശിവനാണ്‌.
👉 തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും.
👉 ചൊവ്വാഴ്‌ചയ്‌ക്ക് സുബ്രഹ്‌മണ്യനും,
👉 ബുധനാഴ്‌ചയ്‌ക്ക് വിഷ്‌ണുവും,
👉 വ്യാഴാഴ്‌ചയ്‌ക്ക് ബ്രഹ്‌മവും,
👉 വെള്ളിയാഴ്‌ചയ്‌ക്ക് ലക്ഷ്‌മിയും,
👉 ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌.

തിഥിദേവതകള്‍:-
ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:
👉 പ്രതിപദം- അഗ്നി
👉 ദ്വിതീയ- ബ്രഹ്‌മാവ്‌
👉 തൃതീയ-പാര്‍വ്വതി
👉 ചതുര്‍ത്ഥി- ഗണപതി
👉 പഞ്ചമി-സര്‍പ്പം
👉 ഷഷ്‌ഠി- സുബ്രഹമണ്യന്‍
👉 സപ്‌തമി- സൂര്യന്‍
👉 അഷ്‌ടമി-ശിവന്‍
👉 നവമി-ദുര്‍ഗ്ഗ
👉 ദശമി- യമന്‍
👉 ഏകാദശി-വിശ്വദേവകള്‍
👉 ദ്വാദശി- വിഷ്‌ണു
👉 ത്രയോദശി- ഇന്ദ്രാണി
👉 ചതുര്‍ദ്ദശി- ഭദ്രകാളി

👉 പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌.

നക്ഷത്രദേവതകള്‍:-
👉
അശ്വതി- അശ്വനിദേവത
👉 ഭരണി- യമന്‍
👉 കാര്‍ത്തിക- അഗ്നി
👉 രോഹിണി- ബ്രഹ്‌മാവ്‌
👉 മകയിരം- ചന്ദ്രന്‍
👉 തിരുവാതിര- ശിവന്‍
👉 പുണര്‍തം- അദിതി
👉 പൂയം- ബൃഹസ്‌പതി
👉 ആയില്യം- സര്‍പ്പം
👉 മകം- പിതൃക്കള്‍
👉 പൂരം- ആര്യമാ
👉 ഉത്രം- ഭഗന്‍
👉 ചിത്തിര- ത്വഷ്‌ടാവ്‌
👉 ചോതി- വായു
👉 വിശാഖം- ഇന്ദ്രാഗ്നി
👉 അനിഴം- മിത്രന്‍
👉 തൃക്കേട്ട- ഇന്ദ്രന്‍
👉 മൂലം- നിര്യതി
👉 പൂരാടം- ജലം
👉 ഉത്രാടം- വിശ്വദേവകള്‍
👉 തിരുവോണം- വിഷ്‌ണു
👉 അവിട്ടം- വസുക്കള്‍
👉 ചതയം- വരുണന്‍
👉 പൂരൂരുട്ടാതി- അജൈകപാത്‌
👉 അത്തം- ആദിത്യന്‍
👉 ഉത്രട്ടാതി- അഹിര്‍ബുദ്ധ്‌നി
👉 രേവതി- പൂഷാവ്‌

ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‌പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്‌തിപൂര്‍വം ആരാധിക്കുന്നത്‌ കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്‌.

Saturday, October 20, 2018

അവധൂതൻ

അവധൂതന്‍

സംസാര ബന്ധങ്ങളില്‍ നിന്നും പൂര്‍ണം ആയും വിമുക്തന്‍ ആയവനും തത്വമസി തുടങ്ങി നാല് വാക്യങ്ങളും അനുഭവം ആക്കിയവനും ആണ് അവധൂത സന്യാസി .വര്‍ണ്ണാശ്രമധര്‍മങ്ങള്‍ എല്ലാം കൈവിട്ടു ആത്മാവില്‍ തന്നെ സ്ഥിതി ചെയ്യുന്ന യോഗി ആണ് അവധൂതന്‍ .

അവര്‍ സ്വന്തം ഇഷ്ടപ്രകാരം വിഹരിക്കുന്നു .പലരും വസ്ത്രം പോലും ധരിക്കുന്നില്ല .

മാനസികം ആയി അശ്വമേധം ജയിച്ചു ,ഇന്ദ്രിയങ്ങളെ ജയിച്ചവര്‍ ആണ് അവര്‍ ,അവരുടെ യജ്ഞവും യോഗവും അത് തന്നെ .അവരെ പാപങ്ങളോ പുണ്ണ്യങ്ങളോ ബാധിക്കുന്നില്ല .

അവരുടെ പ്രവര്‍ത്തികളെ നിന്ദിക്കരുത്

ദത്താത്രേയന്‍

ശമം, ദമം, തിതീക്ഷ, വൈരാഗ്യം



ശമം:- എപ്പോഴും പല വൃത്തികളും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മനസ്സ്, ഒരു വൃത്തിമാത്രമായിത്തീരുകയും ലക്ഷ്യമായ ആത്മതത്ത്വത്തിന്നഭി മുഖമായി ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതാണ് ശമം.

ദമം:- പലതരത്തിലുള്ള സംസാരവാസനകളെക്കൊണ്ടും ദുര്‍വൃത്തി കളെക്കൊണ്ടും ദുഷിച്ചതാണ് പ്രായേണ ഓരോരുത്തരുടേയും ബുദ്ധി. ബുദ്ധിദോഷങ്ങള്‍ നീങ്ങാതിരിക്കും കാലത്തോളം സത്യമായ ജ്ഞാനമോ, ഭക്തിയോ, വൈരാഗ്യമോ ഒന്നു മുണ്ടാവാന്‍ വയ്യ. അതിനാല്‍ സാധകന്മാരുടെ അതിപ്രധാന മായൊരു വിഷയമാണ് ബുദ്ധിദോഷങ്ങളെ നീക്കല്‍, സത്യം, അഹിംസ, ബ്രഹ്മചര്യം, അസ്‌തേയം, അപരിഗ്രഹം എന്നീ ധര്‍മ്മങ്ങളെ നിഷ്‌കര്‍ഷയോടെ പാലിക്കലും അഭ്യസിക്കലുമാണ് ബുദ്ധിദോഷങ്ങളെ നീക്കാനുള്ള മാര്‍ഗ്ഗം. ആ സമ്പ്രദായത്തിനെ ദമമെന്ന് അറിവുള്ളവര്‍ പറയുന്നു.

തിതിക്ഷ:- പ്രതികാരം ചെയ്യാതെ, അങ്ങനെയൊരു വിചാരമോ വിലാപമോ പോലുമില്ലാതെ സര്‍വ്വദുഃഖങ്ങളും സഹിക്കുന്നതാണ് തിതിക്ഷ

വൈരാഗ്യം :- രാഗങ്ങൾ ഇല്ലാത്ത അവസ്ഥ വിഷയങ്ങലോടുള്ള സുഖം ഇല്ലാത്ത അവസ്ഥ.  അതിന്നു പുറകെ പോകാതെയുള്ള അവസ്ഥ.

നാരായണനും വിഷ്ണുവും

നാരായണനും വിഷ്ണുവും ഒന്നാണോ, രണ്ടാണോ?

ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ ത്രിമൂർത്തികൾ ആണ് .വേദങ്ങളിൽ നാരായണൻ ത്രിമൂർത്തികൾക്കു മേലെ ആണ് .

Friday, October 19, 2018

സ്വാധാദേവി
***********
പിതൃക്കളുടെ ഭാര്യ.സ്വാധാദേവിയുടെ ജനനതെ്തപ്പററിയുളള കഥ ദേവീ ഭാഗവതം നവമസ്കന്ധത്തില്‍ ഇങ്ങനെയാണ്.
സൃഷ്ടിയുടെ ആരംഭതതില്‍ ബ്രഹ്മാവ് പിതൃഗണങളെ സൃഷ്ടിച്ചു. അഗ്നിഷ്വാത്തന്‍മാര്, ബ്റഹിഷത്തുക്കള്‍, സോമന്‍, ആര്യമാവ് ഇവരാണ് പിതൃദേവതകള്‍. ഇവരുടെ ഭക്ഷണത്തിനുവേണ്ടി തര്‍പ്പണപൂര്‍വ്വകമായ ശ്രാദ്ധതെ്തയും കല്‍പ്പിച്ചു. ബ്രാഹ്മണര് ദിവസേന ദേവതര്‍പ്പണ പിതൃതര്‍പ്പണാദികള്‍ ചെയ്യണമെന്നും നിശ്ചയിച്ചു. എന്നാല്‍ ബ്രാഹ്മണരാല്‍ തര്‍പ്പിക്കപെ്പടുന്ന പിണ്ഡഭാഗം പിതൃക്കള്‍ക്ക ലഭിക്കാതെയായി. ഒടുവില്‍ പിതൃക്കള്‍ ബ്രഹ്മാവിനോട് സങ്കടം ബോധിപ്പിച്ചു. അപേ്പാള്‍ ബ്രഹ്മാവ് രൂപയൗവ്വന സംബന്നയും, വിദ്യാവതിയും, ഗുണവതിയുമായ ഒരു സ്ത്രീ രത്നതെത മൂല പ്രകൃതിയുടെ അംശംകൊണ്ട് സൃഷ്ടിച്ചു. സ്വാധാ എന്ന പേരിട്ടു പിതൃക്കള്‍ക്ക ഭാര്യയായി നല്‍കി. അതിനുശേഷം പിതൃക്കള്‍ക്കായി തര്‍പ്പണം ചെയ്യുന്നതെല്ലാം സ്വാധാ മന്ത്രതേ്താടുകൂടി യായിരിക്കണമെന്ന കല്‍പ്പിക്കുകയും ചെയ്തു.അങ്ങനെ പിതൃക്കള്‍ക്ക ഭക്ഷണം കിട്ടിതുടങ്ങി . പിതൃക്കള്‍ സംതൃപതരായി.

നാരായണ... നാരായണ... നാരായണ നമ:

Wednesday, October 17, 2018

പഞ്ച കോശങ്ങള്‍

വരുണ പുത്രന്‍ ഭൃഗു പിതാവിനെ സമീപിച്ചു ബ്രഹ്മസ്വരൂപം ആരായുന്നു .സകല ചരാചരങ്ങളും ഉണ്ടായി നിലനിന്നു ലയിക്കുന്ന ആദികാരണ സത്ത ആണ് എന്ന് ഉപദേശം ലഭിച്ചു .തപസ് കൊണ്ടു ബ്രഹ്മത്തെ അറിയാന്‍ ആജ്ഞാപിച്ചു  .

ഭ്രിഗു  തപസ് തുടങ്ങി .ഇന്ദ്രിയ മനസ്സുകള്‍ എകാഗ്രം ആക്കിനിലനില്‍പ്പിന്റെ  ആഴമേറിയ സൂക്ഷ്മ തലങ്ങളില്‍ തപസ് എത്തിക്കുന്നു .തപസ് പുരോഗമിച്ചപ്പോള്‍ ഭ്രിഗു വിനു വെളിപ്പെട്ട നിലനില്‍പ്പിന്റെ മണ്ഡലങ്ങള്‍ ആണ് പഞ്ചകോശങ്ങള്‍

അന്ന മയകോശം , പ്രാണമയകോശം , മനോമയകോശം വിജ്ഞാനമയകോശം, ആനന്ദമയ കോശം എന്നീ അഞ്ചു കോശങ്ങളില്‍ ജീവിതം ഒതുങ്ങുന്നു .ഈ കോശങ്ങളെ വിശകലനം ചെയ്‌താല്‍ അത് ആത്മാന്വേഷണം ആകും .ഈ കോശങ്ങളുടെ ആവരണം ചെയ്യപ്പെട്ട ആത്മാവ് സ്വരൂപം അറിയുന്നില്ല

പഞ്ചീകരിക്കപ്പെട്ട സ്ഥൂല ഭൂതങ്ങളെ കൊണ്ടു നിര്‍മിച്ച മാംസ അസ്ഥി മയം ആയ ശരീരം ആണ് അന്നമയ കോശം

പ്രാണ ചലനങ്ങള്‍ ശരീരത്തെ നില നിര്‍ത്തുന്നു .രജോ ഗുണത്തില്‍ നിന്ന് ഉണ്ടായ അഞ്ചു പ്രാണന്‍ മാരും കര്‍മ്മ ഇന്ദ്രിയങ്ങളും ചേര്‍ന്നത്‌ ആണ് പ്രാണമയ കോശം

സത്വ ഗുണത്തില്‍ നിന്നും ഉണ്ടായ ജ്ഞാനേന്ദ്രിയങ്ങള്‍ ഒരുമിച്ചു സങ്കല്പ വികല്പങ്ങള്‍ കൊണ്ടു മനോമയ കോശം ഉണ്ടാകുന്നു
ജ്ഞാനെന്ദ്രിയങ്ങള്‍ ഒന്നിച്ചു നിശ്ചയ രൂപത്തില്‍ ബുദ്ധി ആയി പ്രവര്‍ത്തിച്ചു വിജ്ഞാന മയ കോശം ആകുന്നു .

മനസ്സ് കാരണ ശരീരം ആയ അവിദ്യയില്‍ ലയിച്ചു ആത്മാവിന്‍റെ ആനന്ദ പ്രതീകമേന്തി സുഖിചിരിക്കുന്ന അവസ്ഥ ആണ് ആനന്ദമയകോശം

ആത്മാവ് ഈ കോശങ്ങളും ആയി താദാമ്യപെടുമ്പോള്‍ അതാതു കോശങ്ങള്‍ ആയി ഭ്രമിച്ചു അനുഭവിക്കുന്നു

അപ്പോള്‍ ഈ പഞ്ചകോശ ഉറകള്‍ മുറിച്ചു പുറത്ത് കടന്നാല്‍ മാത്രമേ സ്വരൂപം പുറത്ത് വരൂ ,അത് മുറിച്ചു പുറത്തുവരുവാന്‍ ഉള്ള ആയുധം ആണ് ജ്ഞാനം

പഞ്ചകോശാന്തരസ്ഥിതാ -ലളിതാ സഹസ്രനാമം

Sunday, October 14, 2018

സാധാരണവ്യക്തികൾ മരിക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി സഞ്ചരിച്ച് മൂലാധാരചക്രയിലൂടെ പുറത്തുപോകുകയാണത്രെ ചെയ്യുക.മരണസമയത്തുണ്ടാകുന്ന മലമൂത്രവിസർജ്ജനം അതിന്റെ ലക്ഷണമത്രെ. പ്രാണന്റെ അധോഗതിയാർന്ന സഞ്ചാരത്തെ  ചന്ദ്രയാനം, അഥവാ പിത്ര്യയാനം ദക്ഷിണായനംഎന്നുപറയുന്നു. ഇങ്ങിനെയുള്ളമരണങ്ങളിൽ ഉടൻ ത്തന്നെ അയാൾ ഭൂമിയിൽ പുനർജനിയ്ക്കുമത്രെ.

എന്നാൽ മറ്റു ചിലവ്യക്തികൾ മരിയ്ക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി (പിത്ര്യയാനം) സഞ്ചരിച്ച് പ്രാണൻ കാമലോകം അഥവാ നരകത്തിലേയ്ക്കുള്ള വാതായനമായ സ്വാധിഷ്ടാനചക്രയിലൂടെ പുറത്തുപോകുകയും  നരകത്തിൽ പുനർജ്ജനിയ്ക്കുകയും ചെയ്യുമത്രെ.ഇതും പിത്ര്യയാനമാകുന്നു.( ദക്ഷിണായനം)

എന്നാൽ കുറച്ചുകൂടി ശുദ്ധികരിയ്ക്കപ്പെട്ട ആത്മഭാവങ്ങളിൽ പ്രാണൻ പിംഗളയിലൂടെ ഊർദ്ധമുഖമായി സഞ്ചരിച്ച് മണിപൂരചക്രയിലൂടെ മനോലോകത്ത് അഥവാ സ്വർഗ്ഗത്തിൽ പുനർജ്ജനിയ്ക്കുമത്രെ. ഇതിനെയാണത്രെ സൂര്യയാനം അഥവാ ദേവയാനം ഉത്തരായനം എന്നുപറയുന്നത്.

ഇങ്ങിനെയുള്ളമരണങ്ങളിൽ കണ്ണു, ചെവി, വായ എന്നിവ തുറന്നിരിയ്ക്കുന്നതായി കാണാൻ കഴിയുമെന്നു പറയുന്നു.

Saturday, October 13, 2018

സന്യാസിമാർ നാലു തരത്തിലുണ്ട്.

വൈരാഗ്യ സന്യാസി, ജ്ഞാന സന്യാസി, ജ്ഞാന വൈരാഗ്യ സന്യാസി, കര്മ്മസന്യാസി എന്ന് സന്യാസോപനിഷത് വിശദീകരിക്കുന്നു.

കണ്ടതും കേട്ടതുമായ വിഷയങ്ങളോട് താത്പര്യമില്ലാതെ പൂർവ പുണ്യഫലമായി വൈരാഗ്യം വന്നതിനാൽ സംന്യസിച്ച വ്യക്തിയെ ആണ് വൈരാഗ്യസന്യാസിയെന്ന് പറയുന്നത്.

ശാസ്ത്രജ്ഞാനം നേടി ലോകത്തിലെ നന്മ തിന്മകൾ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചത്തിനു നേര്ക്കുള്ള താത്പര്യം വിട്ട് ദേഹവാസന ശാസ്ത്രവാസന ലോകവാസന എന്നീ ഏഷണത്രയം വിട്ട് എല്ലാ വിധത്തിലുമുള്ള പ്രാപഞ്ചിക വൃത്തികളും ഛര്ദ്ദിച്ചിട്ട പദാര്ഥം പോലെ കരുതി സാധനാ ചതുഷ്ടയം ചേര്ന്ന് സന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാന സന്യാസി.

ക്രമാനുസൃതമായി സകലതും അഭ്യസിച്ച് എല്ലാറ്റിന്റേയും അനുഭവം നേടി ജ്ഞാനവൈരാഗ്യ തത്ത്വങ്ങൾ ശരിക്കും ഗ്രഹിച്ച് ദേഹം മാത്രം അവശേഷിപ്പിച്ച് സംന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാനവൈരാഗ്യസംന്യാസി.

ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളേയും യഥാവിധി നിർവഹിച്ചതിനുശേഷം വൈരാഗ്യം ഉണ്ടായില്ലെങ്കിൽ പോലും നിയമാനുസരണം സംന്യാസം സ്വീകരിക്കുന്നവനാണ് കര്മ്മസന്യാസി.
**************

സന്യാസിമാർ ആറുവിധമാണ്. കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ, തുരീയാതീതൻ, അവധൂതൻ.

ഇതിൽ കുടീചകൻ ശിഖയും പൂണൂലും ധരിച്ച് ദണ്ഡം കമണ്ഡലു, കൌപീനം, കന്ഥ, കമ്പിളാ എന്നിവയോടുകൂടി പീഠം, കുന്താലി, ശിക്യം എന്നിവയുമായി ഒരിടത്തുനിന്നു മാത്രം ഭക്ഷണം കഴിച്ച് ശ്വോതോര്ധ്വപുണ്ഡ്രധാരിയായി ത്രിദണ്ഡം സഞ്ചരിക്കുന്നു.

ബഹൂദകൻ ശിഖ, കന്ഥ എന്നിവ ധരിക്കുന്നവനും എല്ലാ വിധത്തിലും കുടീചകനെപോലെ തന്നെ ചെയ്യുന്നവനും, എട്ടുരുള ചോറുമാത്രം ഭക്ഷിക്കുന്നവനുമാണ്.

ഹംസൻ ജടാധാരിയാണ്. ത്രിപുണ്ഡവും അര്ദ്ധപുണ്ഡ്രധാരിയും പലയിടത്തും നിന്നും ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നവനും കൌപീനമാത്ര ധാരിയുമാണ്. അഞ്ചുവീടുകളിൽ നിന്നും കൈയില് ഭിക്ഷ സ്വീകരിക്കുന്നു.

അല്ലെങ്കിൽ ഭസ്മം ധരിച്ച് ഒരു വിരിപ്പു മാത്രം സ്വീകരിച്ച് സകലതും കൈവെടിഞ്ഞു ജീവിക്കുന്നവനാണ് പരമഹംസൻ.

സർവസംഗപത്യാഗിയാണ് തുരീയാതീതൻ. അവൻ ഗോമുഖവൃത്തിയും മൂന്നു വീടുകളിൽ നിന്ന് അന്നമോ ഫലമൂലാദികളോ ഭിക്ഷയായി സ്വീകരിക്കുന്നവനും ദേഹമാത്രം പുലര്ത്തുന്നവനും ദിഗംബരനുമാണ്. അവൻ സ്വന്തം ശരീരത്തെ മൃതശരീരം പോലെ കരുതി ജീവിതം നയിക്കുന്നു.

അവധൂതന് യാതൊരു നീയമവുമില്ല. അവൻ പതീതന്മാരും നിന്ദിതന്മാരും ഒഴികെ എല്ലാ വര്ണ്ണങ്ങളിൽ നിന്നും പെരുമ്പാമ്പിന്റെ മട്ടിൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കഴിഞ്ഞുകൂടുന്നു. അവൻ സ്വസ്വരൂപാനുസന്ധാനത്തിൽ മുഴുകിയിരിക്കുന്നു.

പഞ്ചയജ്ഞങ്ങൾ

പഞ്ചയജ്ഞങ്ങൾ

ഗരുഡപുരാണ പ്രകാരം ബ്രഹ്മ യജ്ഞം, പിതൃയജ്ഞം,ദേവ യജ്ഞം, നരയജ്ഞം,ഭൂതയജ്ഞം

ശിവപുരാണ പ്രകാരം

കർമ്മയജ്ഞം ,തപോയജ്ഞം, ജെപയജ്ഞം, ധ്യാന യജ്ഞം, ജ്ഞാന യജ്ഞം

വൈദിക യജ്ഞം

അശ്വമേധം,അജ മേധം,മഹിഷമേധം, ഗോമമേധം, പുരുഷമേധം

Friday, October 12, 2018

ധർത്യാഗമനം - പിറവി

ധർത്യാഗമനം
******************

 ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച ശുക്ലാണു സ്‌ത്രീരജസ്സുമായി കൂടിച്ചേര്‍ന്ന്‌ ഗര്‍ഭസ്‌ഥ ശരീരത്തിന്റെ ഉല്‌പത്തിക്കു കാരണമാകുന്നു. പഞ്ചഭൂതാത്മകമായ ആ ജീവന്‌ ഒരുമാസംകൊണ്ട്‌ തലയും, രണ്ടുമാസംകൊണ്ട്‌ കൈകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളും, മൂന്നാംമാസത്തില്‍ നഖം, രോമം, അസ്‌ഥികള്‍, തൊലി, സ്‌ത്രീപുരുഷ ലിംഗഭേദം, അസ്‌ഥിദ്വാരങ്ങളുള്ള അംഗങ്ങള്‍ എന്നിവയുണ്ടാകുന്നു.

നാലാംമാസത്തില്‍ സപ്‌തധാതുക്കളും, 5-ാം മാസത്തില്‍ വിശപ്പും, ആറാംമാസത്തില്‍ ഗര്‍ഭസ്‌ഥ ശിശു മറുപിള്ളയാല്‍ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്ക്‌ തിരിയുകയും ചെയ്യുന്നു. ഏഴാംമാസത്തില്‍ സുഖദുഃഖാദി ജ്‌ഞാനങ്ങളുണ്ടാകുന്ന ആ ജീവന്‍ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പുറകും കഴുത്തും കുനിഞ്ഞ്‌ കൈകാലുകള്‍ ഇളക്കാന്‍ കഴിയാതെ ബന്ധനസ്‌ഥനെപ്പോലെ കിടക്കുന്നു. അവിടെ അവന്‌ ഈശ്വര ഗത്യാല്‍ സ്‌മരണശക്‌തി ഉണ്ടാവുകയും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ഓര്‍മ്മിച്ച്‌ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.

അങ്ങനെ ഈശ്വരസ്‌മരണയില്‍ മുഴുകിയവനും ഋഷി തുല്യനുമായ ആ ജീവന്‍ 10-ാം മാസത്തില്‍ പ്രസൂതിമാരുതനാല്‍ നയിക്കപ്പെട്ടവനായി ഭൂമിയില്‍ ജനിക്കുന്നു.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചമഹാഭൂതങ്ങളെന്ന്‌ പറയുന്നു. ജീവശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാകുന്നു.

ത്വക്ക്‌, അസ്‌ഥികള്‍, നാഡികള്‍, രോമം, മാംസം എന്നീ പഞ്ചഗുണങ്ങള്‍ ഭൂമിയുടേയും ഉമിനീര്‌, മൂത്രം, ശുക്ലം, മജ്‌ജ, രക്‌തം എന്നീ പഞ്ചഗുണങ്ങള്‍ ജലത്തിന്റേയും വിശപ്പ്‌, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങള്‍ അഗ്നിയുടേയും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്‌ടിതം എന്നീ പഞ്ചഗുണങ്ങള്‍ വായുവിന്റേയും ശബ്‌ദം, ഛിദ്രം, ഗാംഭീര്യം, ശ്രവണേന്ദ്രിയ സംശ്രയത എന്നീ പഞ്ചഗുണങ്ങള്‍ ആകാശത്തിന്റേതുമാകുന്നു.

മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുര്‍ഗുണങ്ങള്‍ പൂര്‍വ്വജന്മ വാസനയാല്‍ അധിഷ്‌ഠിതമാകയാല്‍ അവയെ അന്തഃക്കരണമെന്ന്‌ വിളിക്കുന്നു. ചെവി, തൊലി, കണ്ണ്‌, മൂക്ക്‌, നാക്ക്‌, ഇവയഞ്ചും ജ്‌ഞാനേന്ദ്രിയങ്ങളും വാക്ക്‌, കൈയ്‌, കാല്‌, മലദ്വാരം, ലിംഗം ഇവയഞ്ചും കര്‍മ്മേന്ദ്രിയങ്ങളുമാകുന്നു. ദിക്കുകള്‍, വായു, സൂര്യന്‍, വരുണന്‍, അശ്വിനി ദേവകള്‍ എന്നിവര്‍ ക്രമേണ ജ്‌ഞാനേന്ദ്രിയത്തിന്റേയും അഗ്നി, ഇന്ദ്രന്‍, വിഷ്‌ണു, യമന്‍, പ്രജാപതി എന്നിവര്‍ കര്‍മ്മേന്ദ്രിയത്തിന്റേയും ദേവതകളാകുന്നു

മനുഷ്യശരീരം ശാസ്‌ത്രലോകത്തിനെന്നും കൗതുകം നിറഞ്ഞതാണ്‌. തിരിച്ചറിവ്‌ ഉണ്ടായ കാലം മുതല്‍ക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളില്‍നിന്ന്‌ വ്യത്യസ്‌തനാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്‌. അനേകം യോനികളില്‍ പിറന്ന്‌ സുഖദുഃഖ നരകയാതനകള്‍ക്കുശേഷം ദുര്‍ല്ലഭമായ ജീവന്‍ മനുഷ്യയോനിയില്‍ പിറന്നാല്‍ അത്‌ പരമാര്‍ത്ഥപുണ്യം തന്നെ.

Thursday, October 11, 2018

പ്രേതബാധ 3 തരം

പ്രേതബാധ മൂന്ന് തരം ഉണ്ട്.

1. ബലികാമന്‍. 2. രന്തുകാമന്‍ , 3. ഹന്തുകാമന്‍. ബലികാമനെ ബലികൊടുത്ത് ഒഴിപ്പിക്കാം. രന്തുകാമന്‍ ശരീരത്തില്‍ ഇരുന്ന് രമിക്കാന്‍ വന്നതാണ്‌. ഹന്തുകാമന്‍ കൊല്ലാന്‍തന്നെ വന്നതാണ്‌. (പ്രശ്നമാര്‍ഗം)

സ്വാമി Abraham Mukkath

Wednesday, October 10, 2018

ഇഡ പിംഗള

അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാ നാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും.

സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാ നാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു.

ഇപ്രകാരം പുരുഷന്റെ വലതു ഭാഗം  വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതു ഭാഗം ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

Thursday, October 4, 2018

വൈരാഗ്യം

വൈരാഗ്യം
~~~~~~~~~     

വൈരാഗ്യമെന്ന് കേൾക്കുമ്പോൾ‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മൾ‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനർത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിന‍ർത്ഥം. കുട്ടികൾ‍ അവരുടെ കളിപ്പാട്ടങ്ങ‍ൾക്കു കല്പിക്കുന്ന പ്രാധാന്യം മുതിർന്നവർക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങൾക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികൾക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കി‍ൻ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കിൽ‍ നമ്മളി‍ൽ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാൻ‍ ഒരു ലോകവസ്തുവിനും കഴിയില്ല

Minor Sidhies

Minor Siddhis

The Yogi acquires the following minor Siddhis also:

1. Freedom from hunger and thirst.

2. Freedom from the effects of heat and cold.

3. Freedom from Raga-Dvesha.

4. Doora Darshan, clairvoyance or Dooradrishti.

5. Doora Sravan, clairaudience or Doora Sruti and Doora Pravachana.

6. Mano-Jaya, control of mind.

7. Kama Rupa: The Yogi can take any form he likes.

8. Parakaya Pravesha: He can enter into another body, can animate a dead body and enter into it by transferring his soul.

9. Iccha-Mrityu: Death at his will.

10. Devanam Saha Kreeda and Darshana: Playing with the gods after seeing them.

11. Yatha Sankalpa: Can get whatever he likes.

12. Trikala-Jnana: Knowledge of past, present and future.

13. Advandva: Beyond the pairs of opposites.

14. Vak-Siddhi: Whatever the Yogi predicts will come to pass by the practice of Satya, Prophecy.

15. The Yogi can turn base metal into gold.

16. Kaya-Vyuha: Taking as many bodies as the Yogi likes to exhaust all his Karmas in one life.

17. Darduri-Siddhi: The jumping power of a frog.

18. Patala-Siddhi: Yogi becomes Lord of desire, destroys sorrows and diseases.

19. He gets knowledge of his past life.

20. He gets knowledge of the cluster of stars and planets.

21. He gets the power of perceiving the Siddhas.

22. He gets mastery of the elements (Bhuta Jaya), mastery of Prana (Prana Jaya).

23. Kamachari: He can move to any place he likes.

24. He gets omnipotence and omniscience.

25. Vayu-Siddhi: The Yogi rises in the air and leaves the ground.

26. He can point out the place where a hidden treasure lies.

Swami Sivananda.

This is write from Sri.  Abraham jee.

Monday, October 1, 2018

വിവാഹപൊരുത്തം

വിവാഹപൊരുത്തം.
~~~~~~~~~~~~~~~~~
ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം.  ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.
കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധൂവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം. ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു.

"വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ

1. വിശ്വാസം

വിവാഹ പൊരുത്തത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലിച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.

ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കം. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.

നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.

ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യാഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.

2. ശുചിത്വം

ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശാരീരികമായ ശുചിത്വം. പുരുഷൻമാർ മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.

3. ആദരവ്

മൂന്നാമത്തേത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, 'അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ'എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.

4. ഇന്ദ്രിയ നിഗ്രഹം

ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യാഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.

5. പരിചരണം

ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ  ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം നീ വിശ്രമിക്കൂ എന്നു പറയുവാൻ പുരുഷനു കഴിയണം.

6. സ്നേഹം

സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).

7. മധുര ഭാഷണം

പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ "ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.

ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.

ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ

"വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II"

1. കാമം

ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു  ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.

2. ലോഭം

തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.

3. കാപട്യം

കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.

4. വെറുപ്പ്

ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.

5. പാപം

അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.

6. അഹംഭാവം

മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.

7. മറവി

മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന്  അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.

ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ.