Wednesday, October 10, 2018

ഇഡ പിംഗള

അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാ നാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും.

സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാ നാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു.

ഇപ്രകാരം പുരുഷന്റെ വലതു ഭാഗം  വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതു ഭാഗം ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

No comments:

Post a Comment