സാധാരണവ്യക്തികൾ മരിക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി സഞ്ചരിച്ച് മൂലാധാരചക്രയിലൂടെ പുറത്തുപോകുകയാണത്രെ ചെയ്യുക.മരണസമയത്തുണ്ടാകുന്ന മലമൂത്രവിസർജ്ജനം അതിന്റെ ലക്ഷണമത്രെ. പ്രാണന്റെ അധോഗതിയാർന്ന സഞ്ചാരത്തെ ചന്ദ്രയാനം, അഥവാ പിത്ര്യയാനം ദക്ഷിണായനംഎന്നുപറയുന്നു. ഇങ്ങിനെയുള്ളമരണങ്ങളിൽ ഉടൻ ത്തന്നെ അയാൾ ഭൂമിയിൽ പുനർജനിയ്ക്കുമത്രെ.
എന്നാൽ മറ്റു ചിലവ്യക്തികൾ മരിയ്ക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി (പിത്ര്യയാനം) സഞ്ചരിച്ച് പ്രാണൻ കാമലോകം അഥവാ നരകത്തിലേയ്ക്കുള്ള വാതായനമായ സ്വാധിഷ്ടാനചക്രയിലൂടെ പുറത്തുപോകുകയും നരകത്തിൽ പുനർജ്ജനിയ്ക്കുകയും ചെയ്യുമത്രെ.ഇതും പിത്ര്യയാനമാകുന്നു.( ദക്ഷിണായനം)
എന്നാൽ കുറച്ചുകൂടി ശുദ്ധികരിയ്ക്കപ്പെട്ട ആത്മഭാവങ്ങളിൽ പ്രാണൻ പിംഗളയിലൂടെ ഊർദ്ധമുഖമായി സഞ്ചരിച്ച് മണിപൂരചക്രയിലൂടെ മനോലോകത്ത് അഥവാ സ്വർഗ്ഗത്തിൽ പുനർജ്ജനിയ്ക്കുമത്രെ. ഇതിനെയാണത്രെ സൂര്യയാനം അഥവാ ദേവയാനം ഉത്തരായനം എന്നുപറയുന്നത്.
ഇങ്ങിനെയുള്ളമരണങ്ങളിൽ കണ്ണു, ചെവി, വായ എന്നിവ തുറന്നിരിയ്ക്കുന്നതായി കാണാൻ കഴിയുമെന്നു പറയുന്നു.

No comments:
Post a Comment