Thursday, October 4, 2018

വൈരാഗ്യം

വൈരാഗ്യം
~~~~~~~~~     

വൈരാഗ്യമെന്ന് കേൾക്കുമ്പോൾ‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മൾ‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനർത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിന‍ർത്ഥം. കുട്ടികൾ‍ അവരുടെ കളിപ്പാട്ടങ്ങ‍ൾക്കു കല്പിക്കുന്ന പ്രാധാന്യം മുതിർന്നവർക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങൾക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികൾക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കി‍ൻ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കിൽ‍ നമ്മളി‍ൽ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാൻ‍ ഒരു ലോകവസ്തുവിനും കഴിയില്ല

No comments:

Post a Comment