Wednesday, October 31, 2018

ആരാണോ ആത്മാവില്‍നിന്ന് അന്യമായി ബ്രഹ്മത്തെ-ബ്രാഹ്മണ ജാതിയെ-അറിയുന്നത്, അവനെ ബ്രഹ്മ-ബ്രാഹ്മണജാതി-പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ക്ഷത്രിയജാതിയെ അറിയുന്നത് അവനെ ക്ഷത്ത്രിയ ജാതി പരാകരിക്കും-അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ലോകങ്ങളെ അറിയുന്നത്, അവനെ ലോകങ്ങള്‍ പരാകരിക്കും.

ആരാണോ ആത്മാവില്‍നിന്ന് അന്യരായി ദേവന്മാരെ അറിയുന്നത്, അവനെ ദേവന്മാര്‍ പരാകരിക്കും. ആരാണോ ആത്മാവില്‍നിന്ന് അന്യങ്ങളായി ഭൂതങ്ങളെ അറിയുന്നത് അവനെ ഭൂതങ്ങള്‍ കൈവല്യത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്ന് അന്യമായി സര്‍വ്വത്തേയും അറിയുന്നത്, അവനെ സര്‍വ്വവും പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും.

 ഈ ബ്രാഹ്മണജാതിയും ഈ ക്ഷത്ത്രിയ ജാതിയും ഈ ലോകങ്ങലും ഈ ദേവന്മാരും, ഈ ഭൂതങ്ങളും, ഈ സര്‍വ്വവും, ഈ ആത്മാവ് ഏതോ ഇതുതന്നെയാണ്.

No comments:

Post a Comment