Wednesday, October 17, 2018

പഞ്ച കോശങ്ങള്‍

വരുണ പുത്രന്‍ ഭൃഗു പിതാവിനെ സമീപിച്ചു ബ്രഹ്മസ്വരൂപം ആരായുന്നു .സകല ചരാചരങ്ങളും ഉണ്ടായി നിലനിന്നു ലയിക്കുന്ന ആദികാരണ സത്ത ആണ് എന്ന് ഉപദേശം ലഭിച്ചു .തപസ് കൊണ്ടു ബ്രഹ്മത്തെ അറിയാന്‍ ആജ്ഞാപിച്ചു  .

ഭ്രിഗു  തപസ് തുടങ്ങി .ഇന്ദ്രിയ മനസ്സുകള്‍ എകാഗ്രം ആക്കിനിലനില്‍പ്പിന്റെ  ആഴമേറിയ സൂക്ഷ്മ തലങ്ങളില്‍ തപസ് എത്തിക്കുന്നു .തപസ് പുരോഗമിച്ചപ്പോള്‍ ഭ്രിഗു വിനു വെളിപ്പെട്ട നിലനില്‍പ്പിന്റെ മണ്ഡലങ്ങള്‍ ആണ് പഞ്ചകോശങ്ങള്‍

അന്ന മയകോശം , പ്രാണമയകോശം , മനോമയകോശം വിജ്ഞാനമയകോശം, ആനന്ദമയ കോശം എന്നീ അഞ്ചു കോശങ്ങളില്‍ ജീവിതം ഒതുങ്ങുന്നു .ഈ കോശങ്ങളെ വിശകലനം ചെയ്‌താല്‍ അത് ആത്മാന്വേഷണം ആകും .ഈ കോശങ്ങളുടെ ആവരണം ചെയ്യപ്പെട്ട ആത്മാവ് സ്വരൂപം അറിയുന്നില്ല

പഞ്ചീകരിക്കപ്പെട്ട സ്ഥൂല ഭൂതങ്ങളെ കൊണ്ടു നിര്‍മിച്ച മാംസ അസ്ഥി മയം ആയ ശരീരം ആണ് അന്നമയ കോശം

പ്രാണ ചലനങ്ങള്‍ ശരീരത്തെ നില നിര്‍ത്തുന്നു .രജോ ഗുണത്തില്‍ നിന്ന് ഉണ്ടായ അഞ്ചു പ്രാണന്‍ മാരും കര്‍മ്മ ഇന്ദ്രിയങ്ങളും ചേര്‍ന്നത്‌ ആണ് പ്രാണമയ കോശം

സത്വ ഗുണത്തില്‍ നിന്നും ഉണ്ടായ ജ്ഞാനേന്ദ്രിയങ്ങള്‍ ഒരുമിച്ചു സങ്കല്പ വികല്പങ്ങള്‍ കൊണ്ടു മനോമയ കോശം ഉണ്ടാകുന്നു
ജ്ഞാനെന്ദ്രിയങ്ങള്‍ ഒന്നിച്ചു നിശ്ചയ രൂപത്തില്‍ ബുദ്ധി ആയി പ്രവര്‍ത്തിച്ചു വിജ്ഞാന മയ കോശം ആകുന്നു .

മനസ്സ് കാരണ ശരീരം ആയ അവിദ്യയില്‍ ലയിച്ചു ആത്മാവിന്‍റെ ആനന്ദ പ്രതീകമേന്തി സുഖിചിരിക്കുന്ന അവസ്ഥ ആണ് ആനന്ദമയകോശം

ആത്മാവ് ഈ കോശങ്ങളും ആയി താദാമ്യപെടുമ്പോള്‍ അതാതു കോശങ്ങള്‍ ആയി ഭ്രമിച്ചു അനുഭവിക്കുന്നു

അപ്പോള്‍ ഈ പഞ്ചകോശ ഉറകള്‍ മുറിച്ചു പുറത്ത് കടന്നാല്‍ മാത്രമേ സ്വരൂപം പുറത്ത് വരൂ ,അത് മുറിച്ചു പുറത്തുവരുവാന്‍ ഉള്ള ആയുധം ആണ് ജ്ഞാനം

പഞ്ചകോശാന്തരസ്ഥിതാ -ലളിതാ സഹസ്രനാമം

No comments:

Post a Comment