Saturday, August 25, 2018

പഞ്ചക്ലേശങ്ങൾ

രാഗം ദ്വേഷം ഇവയുണ്ടാകുമ്പോൾ അതിനെ പ്രവർത്തിക്കാനുള്ള ത്വരയാണ് അഭിനിവേശം. രാഗദ്വേഷങ്ങൾക്കു കാരണമാണ്, അവിദ്യയും അസ്മിതയും.അവിദ്യ എന്നാൽ കർമ്മ വാസന. അസ്മിത എന്നാൽ സ്വാർത്ഥത.( അസ്മദ് എന്നാൽ എന്റെ എന്നർത്ഥം ) മേൽപ്പറഞ്ഞ രണ്ടുമാണ് ഇഷ്ടാനിഷ്ടങ്ങളെ                                     
( രാഗ ദ്വേഷങ്ങൾ ) വരുത്തുന്നത്.  അഞ്ചും കൂടി മനുഷ്യ ജീവിതത്തിന്  വലിയ ക്ലേശങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇവയെപഞ്ച ക്ലേശങ്ങൾ എന്ന് പറയുന്നു. ഈ വിഷയം  പതഞ്‌ജലി യോഗ സൂത്രത്തിൽ വരുന്നതാണ്.

Wednesday, August 22, 2018

പ്രാണൻ

പ്രാണന്‍ ഒന്നാണെങ്കിലും അത് അഞ്ചുരൂപങ്ങളില്‍ പ്രകടനം ചെയ്യുന്നു. പഞ്ചപ്രാണങ്ങളും അവയുടെ ധര്‍മ്മങ്ങളും- 1) പ്രാണന്‍: ഹൃദയമാണ് സ്ഥാനം. ശ്വസോച്ഛ്വാസകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നു. 2) അപാനന്‍: സ്ഥാനം ഗുദമാണ്. മലവിസര്‍ജ്ജനമാണ് കര്‍മ്മം. 3) സമാനന്‍: നാഭിയിലിരുന്നുകൊണ്ട് ദഹനപ്രക്രിയ ചെയ്യുന്നു. 4) ഉദാനന്‍: തൊണ്ടയിലിരുന്ന് ആഹാരത്തെ ഇറക്കിവിടുന്നു. ജീവനെ നിദ്രയിലാഴ്ത്തുന്നു. മരണാവസരത്തില്‍ ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്നു. 5) വ്യാനന്‍: ശരീരമാസകലം സഞ്ചരിക്കുന്നു. രക്തചംക്രമണമാണ് പ്രവൃത്തി. പഞ്ചപ്രാണങ്ങളെക്കൂടാതെ പഞ്ച ഉപപ്രാണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. അവയെയും അവയുടെ പ്രവൃത്തികളെയും ചുരുക്കിപ്പറയാം- 1) നാഗന്‍-ഏമ്പക്കം, ഇക്കിള്‍ എന്നിവയ്ക്കു കാരണം. 2) കൂര്‍മ്മന്‍- കണ്ണുകളെ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന പ്രാണനാണിത്. 3) ക്രികരന്‍-വിശപ്പും ദാഹവും ഉണ്ടാകാന്‍ പ്രേരണചെലുത്തുന്നു. 4) ദേവദത്തന്‍-കോട്ടുവായ ഇടീക്കുന്നു. 5) ധനഞ്ജയന്‍- മരണത്തിനു ശേഷം ശരീരത്തെ പഞ്ചീകരണം ചെയ്യിക്കുന്നു. പഞ്ചപ്രാണങ്ങളുടെയും പഞ്ച ഉപപ്രാണങ്ങളുടെയും സ്ഥാനങ്ങളും ധര്‍മ്മങ്ങളും അറിയുമ്പോള്‍ പ്രാണന്‍ എന്ന മഹാപ്രതിഭാസത്തിന്റെ അതിശക്തിപ്രസരം എത്രമാത്രമുണ്ടെന്ന് അനുമാനിക്കാമല്ലൊ. പ്രാണായാമ സാധനകൊണ്ട് ഷഡാധാരങ്ങളില്‍ ഒന്നാമത്തേതായ മൂലാധാരത്തില്‍ സുഷുപ്തിയിലാണ്ടിരിക്കുന്ന കുണ്ഡലിനീശക്തിയെ ഉണര്‍ത്തി പ്രാണനെ അപാനനോടുചേര്‍ത്ത് ക്രമേണ ഷഡാധാരചക്രങ്ങളെ കടത്തി മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തില്‍ എത്തിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. അതിന് സാധകന്‍ ചെയ്യേണ്ടത് ഇതാണ്- ഇരുസന്ധ്യകളിലും, അഥവാ ലഭ്യവും അനുകൂലവുമായ സമയങ്ങളില്‍, ഏകാഗ്രബുദ്ധിയോടെ പ്രാണനെ ഉള്ളിലേക്കെടുത്ത്, പ്രാണനെ മനസ്സിലും നാസികാഗ്രത്തിലും നാഭീമദ്ധ്യത്തിലും കാല്‍വിരലുകളുടെ അഗ്രഭാഗത്തും സങ്കല്‍പിച്ചു കേന്ദ്രീകരിച്ച് ഉള്ളില്‍ നിര്‍ത്തുക. പ്രാണനെ നാസികാഗ്രത്തില്‍ കേന്ദ്രീകരിച്ചു സങ്കല്‍പിക്കുന്നതുകൊണ്ട് വായുവിന്റെ സൂക്ഷ്മാംശങ്ങളിന്മേല്‍ നിയന്ത്രണമാര്‍ജ്ജിക്കാന്‍ കഴിയുന്നു. നാഭീമദ്ധ്യത്തില്‍ പ്രാണനെ സങ്കല്‍പിക്കുന്നതുകൊണ്ട് എല്ലാ രോഗങ്ങളും നശിപ്പിക്കപ്പെടുന്നു. കാല്‍നഖാഗ്രങ്ങളില്‍ സങ്കല്‍പിക്കപ്പെടുന്നതുകൊണ്ട് ശരീരം ലാഘവത്വത്തെ പ്രാപിക്കുന്നു. ഇപ്രാകരം അനന്യലഭ്യമായ അനേകം നേട്ടങ്ങള്‍ പ്രാണായാമം കൊണ്ട് ആര്‍ജ്ജിക്കാന്‍ സാധിക്കുന്നു.

ആത്മാവിന്റെ നാല് അവസ്ഥകൾ

ആത്മാവിന്‍റെ 4 അവസ്ഥകള്‍

1ശുദ്ധ ചിത്ത്
2.അന്തര്യാമി
3.സൂത്രാത്മാവ്
4.വിരാട്ട്

നാമരൂപം അല്പം പോലും ഇല്ലാതെ സ്വയം പ്രകാശിക്കുന്ന ശുദ്ധ ജ്ഞാനമായി സ്ഥിതി ചെയ്യുന്ന പരമാത്മാവിന്റെ സ്വത സിദ്ധം ആയ നില ആണ് ശുദ്ധചിത്ത്

ശുദ്ധജ്ഞാന രൂപമായ പരമാത്മാവ്‌ സൃഷ്ടിക്കായി മായാ ശക്തി ഉണ്ടാക്കി അതില്‍ മറഞ്ഞു ഇരിക്കുന്ന അവസ്ഥ ആണ് അന്തര്യാമി
മായയില്‍ ഒതുങ്ങി ഇരിക്കുനതിനാല്‍ ആണ് അന്തര്യാമി
നാമ രൂപങ്ങള്‍ ഒന്നും  ഉണ്ടായിട്ടില്ലാത്ത അവസ്ഥ ആയതിനാല്‍ അവ്യക്തന്‍ എന്നും പറയാം

പ്രപഞ്ച ദൃശ്യങ്ങള്‍ ഒന്നും അത്ര വ്യക്തം അല്ല .എന്നാല്‍ രൂപ രേഖകള്‍ ഉണ്ട് .അവ്യക്താവസ്ഥയില്‍ സൃഷ്ടി സങ്കല്‍പ്പങ്ങള്‍ ഉണ്ടായ നിലയില്‍ സൂത്രമായി മറഞ്ഞു നില്‍ക്കുന്ന ഈ അവസ്ഥ സൂത്രാത്മാവ്

സൂത്രത്മാവ് വ്യക്തമായി രൂപ രേഖകള്‍ തെളിഞ്ഞു വിചിത്ര ശരീരങ്ങള്‍ ആയി തീരുമ്പോള്‍ അത്യാശ്ചര്യമായ ബാഹ്യ പ്രപഞ്ചം ഉണ്ടാകുന്നു .അനേക പ്രപഞ്ചങ്ങള്‍ കാണപെടുന്നു
അവ്യക്തന്‍ വ്യക്തന്‍ ആയി പ്രപഞ്ചമായി നില നില്‍ക്കുന്നു

ഇതാണ് വിരാട്ട്

വിരാട് എന്നാല്‍ വിവിധ രൂപത്തില്‍ പ്രകാശിച്ചു നില്‍ക്കുന്നത് എന്ന് അര്‍ത്ഥം,
ബ്രഹ്മാവ് മുതല്‍ പുല്‍കൊടി വരെ പരമാത്മ സത്തയില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു

ഇങ്ങനെ പരമാത്മാവിന്റെ നാല് അവസ്ഥകളില്‍ കൂടി പ്രപഞ്ചം ഉണ്ടാകുന്നു

ജീവന്റെയും ഈശ്വരന്റെയും ദേഹങ്ങൾ

ജീവനും ഈശ്വരനും മൂന്നു വിധം ദേഹങ്ങൾ ഉണ്ടു്. ദേഹാഭിമാനമുള്ളതിനാൽ മൂന്നിനും വെവ്വേറെ പേരുകളുമുണ്ട്.

കാരണ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ പ്രാജ്ഞൻ
സൂക്ഷ്മ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ തൈജസൻ.
സ്ഥൂല ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍  വിശ്വൻ

ഈശ്വരനിൽ ഇവ യഥാക്രമം ഈശ്വരൻ, സൂത്രാത്മാവ്, വിരാട്, എന്നിങ്ങിനെ അറിയപ്പെടുന്നു.
ജീവൻ വ്യഷ്ടിദേഹാഭിമാനിയാവുമ്പോൾ ഈശ്വരൻ സമഷ്ടി ദേഹാഭിമാനിയാകുന്നു. സർവ്വജീവൻമാർക്കും അനുഗ്രഹം നൽകണമെന്ന വാഞ്ഛയാൽ ഈശ്വരൻ നാനാഭോഗാശ്രയമായ  പ്രപഞ്ചത്തെ പലേ തരത്തിൽ സൃഷ്ടിക്കുന്നു. ബ്രഹ്മസ്വരൂപിണിയായ എന്റെ ശക്തിയാൽ പ്രേരിതനായാണ് ഈശ്വരന്‍ സൃഷ്ടി ചെയ്യുന്നത്.  ഈശ്വരൻ കയറിൽ സർപ്പമെന്നപോലെ കല്പിതമാകയാൽ എന്നും എനിക്കധീനനാണ്.

സുഷുപ്തി - മുക്തി

സുഷുപ്തി അഥവാ ഉറക്കം ഒരു കര്‍മ്മമാണ്‌. അതിന്‌ തുടക്കവും അവസാനവും ഉണ്ട്‍. അത്‍  വരുന്നതും പോകുന്നതും ആണ്‌. സുഷുപ്തിയില്‍ അത്‍ അനുഭവിക്കുന്നവന്‍ ഉണ്ട്‍. അനുഭവത്തിന്റെ ഗാഢത സുഷുപ്തിയില്‍നിന്നുണര്‍ന്നശേഷം ഞാന്‍ സുഖമായി ഉറങ്ങി, എന്ന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. തമോഗുണമയമാണ്‌ സുഷുപ്തി. സുഷുപ്തിയ്ക്ക്‍ ശേഷം ത്രിഗുണാധീനനാകുന്നു, മായാധീനനാകുന്നു, ദ്വൈതാനുഭവിയാകുന്നു. ദ്വൈതാനുഭവം ഉള്ളതുകൊണ്ട്‍ ശരീരഭാനം, സുഖദുഖാദികള്‍ എല്ലാം സുഷുപ്തിശേഷം ഉണ്ടാകുന്നു.

മുക്തി കര്‍മ്മത്താല്‍ നേടേണ്ടതല്ല. കര്‍മ്മസ്പര്‍ശ രഹിതമായതുകൊണ്ട്‍ കര്‍മ്മിയും ഇല്ല. ആദിയോ അന്ത്യമോ അതിനില്ല. ആഗമാപായി അല്ല. അതവിടെ ഉള്ളതാണ്‌.  മുക്തി അനുഭവിക്കുന്നവന്‍ അവിടെ ഇല്ല, അതുകൊണ്ട്‍ അനുഭവത്തിന്റെ ഗാഢതയും വ്യക്തമാക്കാന്‍ സാധ്യമല്ല. സകല ഗുണങ്ങള്‍ക്കും അതീതമായതുകൊണ്ട്‍ ദ്വൈതാനുഭവവും ഇല്ല, മായയ്ക്കും അതീതമായിത്തീരുന്നു.

Monday, August 20, 2018

ശാരീരികോപനിഷത്

അസ്ഥി, ചര്‍മ്മം, നാഡി, രോമം മാംസം എന്നിവ പൃഥ്വിയുടെ  അംശങ്ങളാണ് .  മൂത്രം,  കഫം,  രക്തം, ശുക്ലം,  വിയര്‍പ്പ്  എന്നിവ  ജലാംശങ്ങളാണ്.  വിശപ്പ്,
ദാഹം,  ആലസ്യം,  മോഹം,  മൈഥുനം  ഇവ  അഗ്നിയുടെ  അംശങ്ങളാകുന്നു.  പ്രചാരണം,  വിലേഖനം, സ്ഥൂലാദികള്‍,  ഉന്മേഷനിമേഷങ്ങള്‍  എന്നിവ  വായു വിന്റെ അംശങ്ങളാണ് .  കാമം,  ക്രോധം,  ലോഭം, മോഹം  ഭയം  എന്നിവ  ആ കാശത്തിന്റെ  അംശങ്ങളാകുന്നു.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവ പൃഥ്വിയുടെ ഗുണങ്ങളാണ്. ശബ്ദം, സ്പര്‍ശം, രസം എന്നിവ ജലത്തിന്റെ  ഗുണങ്ങളാണ്.  ശബ്ദം, സ്പ ര്‍ശം,  രൂപം  എന്നിവ അഗ്നിയുടെ ഗുണങ്ങളാകുന്നു. ശബ്ദവും സ്പര്‍ശവും വായുവിന്റെ ഗുണങ്ങള്‍. ശബ്ദം മാത്രം ആകാശത്തിന്റെ ഗുണവും.

(ശാരീരികോപനിഷത്ത്)

യോഗാഭ്യാസം നടത്തുന്ന സാധകന്റെ സാധന ശരിയോ തെറ്റോ എന്നറിയുന്നതിനുള്ള ഉപായം

യോഗാഭ്യാസം നടത്തുന്ന സാധകന്റെ സാധന
ശരിയോ തെറ്റോ എന്നറിയുന്നതിനുള്ള ഉപായം
---------------------------------------------------
11. നീഹാരധു മാര്‍ക്കാനിലാനലാനാം
ഖദ്യോതവിദ്യുത്സ്ഫടികശസീനാം.
ഏതാനി രൂപാണി പുരസ്സരാണി
ബ്രഹ്മണ്യഭിവ്യക്തികരാണി യോഗേ.

സാധകന്‍ പരബ്രഹ്മ പരമാത്മാവിന്റെ പ്രാപ്തിക്കുവേണ്ടി ധ്യാനയോഗത്തി ന്റെ സാധനയാരംഭിക്കുമ്പോള്‍ അവന്‍ തന്റെ മുമ്പില്‍ ചിലപ്പോള്‍ മൂടല്‍മ ഞ്ഞിനു തുല്യമായ രുപം അനുഭവപ്പെടുന്നു. ചിലപ്പോള്‍ പുകപോലെ കാ ണപ്പെടുന്നു. ചിലപ്പോള്‍ സൂര്യനെപ്പോലെ പ്രകാശം സര്‍വ്വത്ര പരിപൂര്‍ണ്ണ മായി കാണപ്പെടുന്നു.

ചിലപ്പോള്‍ നിശ്ചലമായ വായുവിനെപ്പോലെ നിരാകാരരൂപം അനുഭവത്തി ൽ വരുന്നു. ചിലപ്പോള്‍ അഗ്നിക്കു സദൃശമായ തേജസ്സോടുകൂടി കാണപ്പെടു ന്നു. ചില സമയം മിന്നാമിനുങ്ങിനു സദൃശം മിന്നിമിന്നിമായുന്നതായി തോന്നു ന്നു. ചിലപ്പോള്‍  ഇടിമിന്നലിനുതുല്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ജനിപ്പി ക്കുന്നതായി ദൃഷ്ടിഗോചരമാകുന്നു.

ചിലപ്പോള്‍ സ്ഫടികമണിക്കു സദൃശമായ ഉജ്ജ്വലരൂപം കാഴ്ചയില്‍പെ ടുന്നു. ചിലപ്പോള്‍ ചന്ദ്രനുതുല്യം ശീതള പ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരിക്കു ന്നതായി കാണപ്പെടുന്നു. ഇവയും അതുപോലെ മറ്റനേകം ദൃശ്യങ്ങളും യോഗ സാധനയുടെ ഉന്നതിയെ ദ്യോതിപ്പിക്കുന്നവയാകുന്നു. ഇവയില്‍ നിന്നും സാ ധകന്റെ ധ്യാനം ശരിയായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു.