സുഷുപ്തി അഥവാ ഉറക്കം ഒരു കര്‍മ്മമാണ്. അതിന് തുടക്കവും അവസാനവും ഉണ്ട്‍. അത്‍ വരുന്നതും പോകുന്നതും ആണ്. സുഷുപ്തിയില്‍ അത്‍ അനുഭവിക്കുന്നവന്‍ ഉണ്ട്‍. അനുഭവത്തിന്റെ ഗാഢത സുഷുപ്തിയില്‍നിന്നുണര്‍ന്നശേഷം ഞാന്‍ സുഖമായി ഉറങ്ങി, എന്ന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. തമോഗുണമയമാണ് സുഷുപ്തി. സുഷുപ്തിയ്ക്ക്‍ ശേഷം ത്രിഗുണാധീനനാകുന്നു, മായാധീനനാകുന്നു, ദ്വൈതാനുഭവിയാകുന്നു. ദ്വൈതാനുഭവം ഉള്ളതുകൊണ്ട്‍ ശരീരഭാനം, സുഖദുഖാദികള്‍ എല്ലാം സുഷുപ്തിശേഷം ഉണ്ടാകുന്നു.
മുക്തി കര്‍മ്മത്താല്‍ നേടേണ്ടതല്ല. കര്‍മ്മസ്പര്‍ശ രഹിതമായതുകൊണ്ട്‍ കര്‍മ്മിയും ഇല്ല. ആദിയോ അന്ത്യമോ അതിനില്ല. ആഗമാപായി അല്ല. അതവിടെ ഉള്ളതാണ്. മുക്തി അനുഭവിക്കുന്നവന്‍ അവിടെ ഇല്ല, അതുകൊണ്ട്‍ അനുഭവത്തിന്റെ ഗാഢതയും വ്യക്തമാക്കാന്‍ സാധ്യമല്ല. സകല ഗുണങ്ങള്‍ക്കും അതീതമായതുകൊണ്ട്‍ ദ്വൈതാനുഭവവും ഇല്ല, മായയ്ക്കും അതീതമായിത്തീരുന്നു.

No comments:
Post a Comment