ജീവനും ഈശ്വരനും മൂന്നു വിധം ദേഹങ്ങൾ ഉണ്ടു്. ദേഹാഭിമാനമുള്ളതിനാൽ മൂന്നിനും വെവ്വേറെ പേരുകളുമുണ്ട്.
കാരണ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ പ്രാജ്ഞൻ
സൂക്ഷ്മ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ തൈജസൻ.
സ്ഥൂല ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ വിശ്വൻ
ഈശ്വരനിൽ ഇവ യഥാക്രമം ഈശ്വരൻ, സൂത്രാത്മാവ്, വിരാട്, എന്നിങ്ങിനെ അറിയപ്പെടുന്നു.
ജീവൻ വ്യഷ്ടിദേഹാഭിമാനിയാവുമ്പോൾ ഈശ്വരൻ സമഷ്ടി ദേഹാഭിമാനിയാകുന്നു. സർവ്വജീവൻമാർക്കും അനുഗ്രഹം നൽകണമെന്ന വാഞ്ഛയാൽ ഈശ്വരൻ നാനാഭോഗാശ്രയമായ പ്രപഞ്ചത്തെ പലേ തരത്തിൽ സൃഷ്ടിക്കുന്നു. ബ്രഹ്മസ്വരൂപിണിയായ എന്റെ ശക്തിയാൽ പ്രേരിതനായാണ് ഈശ്വരന്‍ സൃഷ്ടി ചെയ്യുന്നത്. ഈശ്വരൻ കയറിൽ സർപ്പമെന്നപോലെ കല്പിതമാകയാൽ എന്നും എനിക്കധീനനാണ്.

No comments:
Post a Comment