Wednesday, August 22, 2018

ആത്മാവിന്റെ നാല് അവസ്ഥകൾ

ആത്മാവിന്‍റെ 4 അവസ്ഥകള്‍

1ശുദ്ധ ചിത്ത്
2.അന്തര്യാമി
3.സൂത്രാത്മാവ്
4.വിരാട്ട്

നാമരൂപം അല്പം പോലും ഇല്ലാതെ സ്വയം പ്രകാശിക്കുന്ന ശുദ്ധ ജ്ഞാനമായി സ്ഥിതി ചെയ്യുന്ന പരമാത്മാവിന്റെ സ്വത സിദ്ധം ആയ നില ആണ് ശുദ്ധചിത്ത്

ശുദ്ധജ്ഞാന രൂപമായ പരമാത്മാവ്‌ സൃഷ്ടിക്കായി മായാ ശക്തി ഉണ്ടാക്കി അതില്‍ മറഞ്ഞു ഇരിക്കുന്ന അവസ്ഥ ആണ് അന്തര്യാമി
മായയില്‍ ഒതുങ്ങി ഇരിക്കുനതിനാല്‍ ആണ് അന്തര്യാമി
നാമ രൂപങ്ങള്‍ ഒന്നും  ഉണ്ടായിട്ടില്ലാത്ത അവസ്ഥ ആയതിനാല്‍ അവ്യക്തന്‍ എന്നും പറയാം

പ്രപഞ്ച ദൃശ്യങ്ങള്‍ ഒന്നും അത്ര വ്യക്തം അല്ല .എന്നാല്‍ രൂപ രേഖകള്‍ ഉണ്ട് .അവ്യക്താവസ്ഥയില്‍ സൃഷ്ടി സങ്കല്‍പ്പങ്ങള്‍ ഉണ്ടായ നിലയില്‍ സൂത്രമായി മറഞ്ഞു നില്‍ക്കുന്ന ഈ അവസ്ഥ സൂത്രാത്മാവ്

സൂത്രത്മാവ് വ്യക്തമായി രൂപ രേഖകള്‍ തെളിഞ്ഞു വിചിത്ര ശരീരങ്ങള്‍ ആയി തീരുമ്പോള്‍ അത്യാശ്ചര്യമായ ബാഹ്യ പ്രപഞ്ചം ഉണ്ടാകുന്നു .അനേക പ്രപഞ്ചങ്ങള്‍ കാണപെടുന്നു
അവ്യക്തന്‍ വ്യക്തന്‍ ആയി പ്രപഞ്ചമായി നില നില്‍ക്കുന്നു

ഇതാണ് വിരാട്ട്

വിരാട് എന്നാല്‍ വിവിധ രൂപത്തില്‍ പ്രകാശിച്ചു നില്‍ക്കുന്നത് എന്ന് അര്‍ത്ഥം,
ബ്രഹ്മാവ് മുതല്‍ പുല്‍കൊടി വരെ പരമാത്മ സത്തയില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്നു

ഇങ്ങനെ പരമാത്മാവിന്റെ നാല് അവസ്ഥകളില്‍ കൂടി പ്രപഞ്ചം ഉണ്ടാകുന്നു

No comments:

Post a Comment