Tuesday, February 12, 2019

പരമാത്മാവ്

നാഭി ,ഹൃദയം ,കൺഠം ബ്രഹ്മരന്ധ്രം ഇവ ആണ് ആത്മാവിന്റെ വിശേഷപ്പെട്ട സ്ഥാനങ്ങൾ .അവയിൽ നാല് ചരണങ്ങൾ ഉളള ബ്രഹ്മം പ്രകാശമയം ആണ് .
ജാഗ്രത് ,സ്വപ്നം ,സുഷുപ്തി ,തുരീയം ആത്മാവിന്റെ അവസ്ഥകൾ ആണ് .
ജാഗ്രത്തിൽ ബ്രഹ്മാവ് രൂപത്തിലും സ്വപ്നത്തില്‍ വിഷ്ണു രൂപത്തിലും സുഷുപ്തിയിൽ രുദ്ര രൂപത്തിലും തുരീയത്തിൽ പരമാത്മ രൂപത്തിലും പ്രകാശിക്കുന്നു .അതിനു ഇന്ദ്രിയങ്ങൾ ഇല്ല .അവയവങ്ങൾ ഇല്ല .അത് പ്രകാശം ആണ് .
ആത്മാവ് ലോക സ്വരൂപം അല്ല .
മാതാവ് ,പിതാവ് ,പുത്രൻ ,ഭാര്യ ,ചണ്ടാലൻ ,സന്യാസി രൂപത്തിലോ ഒന്നും അല്ല .അത് നിർവാണ സ്വരൂപമായ പ്രകാശം മാത്രമാണ് .
അതിനെ ജ്ഞാനം ഒന്ന് കൊണ്ട് മാത്രമേ അറിയാൻ സാധിക്കൂ .
ജീവികളുടെ എല്ലാം ഹൃദയത്തിൽ പ്രാണൻ എന്ന പരമാത്മാവ് മൂന്ന് സ്വരൂപത്തിൽ പ്രകാശിക്കുന്നു -ബ്രഹ്മാവ് ,വിഷ്ണു ,രുദ്രൻ .
അത് സൂചിപ്പിക്കാൻ ആണ് മൂന്ന് ഇഴകൾ ഉള്ള പൂണൂൽ ധരിക്കുന്നത്,അത് ആദ്യം അറിഞ്ഞ പ്രജാപതി ആണ് പൂണൂൽ ആദ്യമായി ധരിച്ചത് .അത് മനസ്സിലാക്കി വേണം പൂണൂൽ ധരിക്കേണ്ടത് .

പ്രജാപതി

No comments:

Post a Comment