ഹഠയോഗ
***********
1.ഒരു ലക്‌ഷ്യം കൈവരിക്കുന്നത് വരെയുള്ള ദൃഡമായ പരിശ്രമം അതാണ് ഹഠ യോഗ. "ഹ "യും "ഠ " യും സൂര്യ ചന്ദ്രന്മാരുടെ സംയോഗമാണ് പ്രദിപാദിക്കുന്നതു .അതായത് പ്രാണവായുവിന്റെയും അപാനവായുവിന്റെയും സംയോജനം .
2.ഹഠ യോഗ ശരീരത്തെയും പ്രാണനുകളെയും സംബന്ധിചിട്ടുള്ളതാണ് .പ്രാണായാമത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തെയും പ്രാണനെയും നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ തത്വം .
3.ഹഠ യോഗ ഒരു ലക്ഷ്യമൊന്നുമല്ല ഒരു മാർഗം മാത്രം . ഇത് വഴി സമാധിയിലും പിന്നെ അതീന്ദ്രിയത്വത്തിലേക്കും എത്തിച്ചേരാം .
4.മൂലാധാര ചക്രത്തിൽ ഉറങ്ങുന്ന കുണ്ഡളലിനീ ശക്തിയെ ഉണർത്തുവാൻ ഹഠ യോഗ പരിശീലിച്ചാൽ മതി .
5. 7 ചക്രങ്ങളാണ് ശരീരത്തിലുള്ളത് മൂലാധാര ചക്ര (പ്രുഷ്ടഭാഗത്ത് ), സ്വാധിഷ്ടാന ചക്രം (നാഭിയിൽ ),മണിപുര ചക്രം (പൊക്കിൾ ). അനാഹത ചക്രം (ഹൃദയം ),വിശുദ്ധ ചക്രം (കഴുത്ത് ), അജ്ഞ ചക്രം (പുരികങ്ങൾക്കിടയിൽ ) സഹസ്രാര ചക്രം (മൂർദ്ധാവ് ).
6.ആസനങ്ങളും ,പ്രാണായാമവും ,ബന്ധങ്ങളും ,മുദ്രകളും,ഷഡ്ക്രിയകളും എല്ലാം ഒരു വിദഗ്ദ്ധനായ ഹഠ യോഗിയിൽ നിന്നും അഭ്യസിക്കേണ്ടതാണ് .
7. ഇഡ ,പിംഗള ,സുഷുമ്ന എന്നിവയാണ് ശരീരത്തിലെ പ്രധാന നാഡികൾ .
8. ഇഡ ശരീരത്തെ തണുപ്പിക്കുന്നു . ഇഡ ഇടത്തേ നാസാദ്വാരത്തിലൂടെ പ്രവഹിക്കുന്നു .
9. പിംഗള സൂര്യ നാഡിയാണ് . ഇതു ശരീരത്തെ തപിപ്പിക്കുന്നു . ഇത് വലതു നാസാദ്വാരത്തിലൂടെ പ്രവഹിക്കുന്നു .
10. സുഷുമ്നാ നാഡി രണ്ടു നാസദ്വാരങ്ങളിലൂടെയും പ്രവഹിക്കുന്നു .ഇത് ധ്യാനത്തെ സഹായിക്കുന്നു .ഇതിനെ അഗ്നി നാഡി എന്നും പറയും .
11. സുഷുമ്ന എല്ലാ ചക്രങ്ങളെയും സ്പർശിക്കുന്നു .ഇത് കുണ്ഡലിനിയുടെ പാതയാണ്
12. ശരീരികാരോഗ്യമാണ് പ്രധാനം . അതില്ലെങ്കിൽ ധ്യാനത്തിനിരിക്കുവാൻ പോലും സാധിക്കുകയില്ല . പ്രാണായാമത്തിലൂടെയും ആസനങ്ങളിലൂടെയും ആരോഗ്യം നേടിയെടുക്കണം .
13. വെറും വയറ്റിൽ വേണം എല്ലാ സാധനകളും അനുഷ്ടിക്കുവാൻ .ഭക്ഷണവും ഉറക്കവും നിയന്ത്രിക്കുക .
14. കൃത്യമായ പരിശീലനം വേണം . ക്രിത്യതയില്ലാതെ നിന്നുപോയാൽ പിന്നീട് എല്ലാം പുനരാരംഭിക്കേണ്ടാതായി വരും .
15. ആസനങ്ങൾ കഴിഞ്ഞാൽ ഒരു ഗ്ളാസ് പശുവിന പാൽ നിർബന്ധമാക്കുകക .
16. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം കുളിക്കുക .
17. ആസനങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രം പ്രാണായാമം ചെയ്യുക
18. എന്നും അരമണിക്കൂർ ഈ പരിശീലനങ്ങൾക്കായി ചിലവഴിക്കുക . ഇതിനാൽ വീര്യം ,ആരോഗ്യം ,ഉത്സാഹം ,കരുത്ത് എന്നിവ സ്വായത്തമാക്കാം .മാത്രമല്ല നാം രോഗവിമുക്തരാകുകയും .
19. യോഗത്തില്‍ ശോധനകര്‍മ്മം ഷഡ്കര്‍മ്മങ്ങളെ ക്കൊണ്ടാണ് ചെയ്യുന്നത്.
20. ധൗതി (ചെറിയ കഷ്ണം തുണി ഉപയോഗിച്ച് ഉദരം വൃത്തിയാക്കുക ), ബസ്തി (ഗുദത്തിലൂടെ ജലം അകത്തേക്ക് കയറ്റുക ), നേതി (നാസാദ്വാരങ്ങൾ ജലമോ നൂലോ ഉപയോഗിച്ചു ശുചിയാക്കുന്നു ),നൗളി (ഉദരപേശികളെ ബലപ്പെടുത്തി വായുമുക്തി നല്കുന്നു ), ത്രാടകം (ഒരു വസ്തുവിനെ മിഴിയടക്കാതെ ഉറ്റുനോക്കുക ), കപാലഭാതി (പ്രത്യേക പ്രാണായാമം).
21. ആസനങ്ങളിൽ പ്രധാനം ശീർഷാസനമാകുന്നു . ശിരസ്സിനെയും തലച്ചോറിനെയും ബലപ്പെടുത്തി ഓർമശക്തി വർദ്ധിപ്പിക്കുന്നു .ഇത് ബ്രഹ്മചര്യത്തിനു സഹായിക്കുന്നു .
22. അർദ്ധമത്സ്യാസനം ,ഹലാസനം , സർവാംഗാസനം എന്നിവ ചെയ്‌താൽ നട്ടെല്ല് നമ്മുടെ ഇഷ്ടത്തിന് വഴങ്ങും .ഇത് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുന്നു .
23. പശ്ചിമോത്തരാസനവും മയൂരാസനവും ദഹനപ്രക്രിയ സുഗമമാക്കുകയും ദുർമേദസ്സ് കുറക്കുകയും ചെയ്യുന്നു
24. ഭുജംഗ ,ധനുർ ,ശലഭ ആസനങ്ങൾ മലബന്ധവും നടുവിന്റെ പേശീവാതവും അകറ്റുന്നു .
25. ശവാസനത്തിൽ എല്ലാ പേശികളെയും അയച്ചിടുക . ഇത് എറ്റവും അവസാനം ചെയ്യേണ്ടതാണ് .
26. ഉജ്ജയി ,സിത്കാരി ,സുഖ പൂർവക , സൂര്യഭേദ എന്നിവയാണ് മറ്റു പ്രാണായാമങ്ങൾ
27. ഉച്ശ്വസിക്കുന്നതിനെ പൂരകം എന്ന് പറയുന്നു .രേചകം എന്നാൽ നിശ്വാസം .ശ്വാസം ഉള്ളിൽ പിടിച്ചു വെക്കുന്നതിനെ കുംഭകം എന്ന് പറയുന്നു .കുംഭകം ഊർജവും ദീർഘായുസ്സും നല്കുന്നു .
28. ശീതളി പ്രാണായാമം ശരീരത്തെ തണുപ്പിച്ചു രക്തം ശുദ്ധീകരിക്കുന്നു . ഭസ്ത്രിക ശരീരത്തെ ചൂടാക്കി ആസ്ത്മ അകറ്റുന്നു .
29. ബന്ധത്രയ പ്രാണായാമത്തിൽ മൂല ബന്ധവും (ഗുദം ബന്ധിക്കുക) ജലന്ധര ബന്ധവും (താടിയെല്ലിന്റെ ബന്ധനം ) ഓട്യാന ബന്ധവും (രേചകത്തോടെ വയർ അകത്തേക്ക് ബന്ധിക്കുക ) ഉണ്ട് .
30. മഹാമുദ്രയാണ് മുദ്രകളിൽ പ്രധാനം .അർശസ്സ് ,ദഹനക്കേട് ,മലബന്ധം മുതലായവയിൽ നിന്നും മുക്തി നല്കുന്നു .യോഗമുദ്ര പരിശീലിച്ചാൽ ഉദരരോഗങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല .