Thursday, August 9, 2018

ആകാഗ്രത ധ്യാനം

മനസ്സിന്നു ഏകാഗ്രത വന്നു എന്നു എങ്ങിനെ അറിയാം? കാലം ഇല്ലാതാകും. എത്ര അധികം കാലം (അറിയാതെ) കഴിഞ്ഞു പോകുന്നുവോ അത്ര അധികം നമ്മുടെ മനസ്സിന് ഏകാഗ്രത വരുന്നു.

രാജയോഗം


ആത്മാവിനെ ധ്യാനിച്ചുകൊണ്ടിരുന്നു, അല്ലെങ്കില്‍ ഈശ്വരനാമം ജപിച്ചുകൊണ്ടിരുന്നു, അതുമല്ലെങ്കില്‍ അകത്തേയ്ക്കെടുക്കുന്നതും പുറത്തേക്ക്‌ പോകുന്നതുമായ പ്രാണനെ വീക്ഷിച്ചുകൊണ്ടിരുന്നു, രാവിലെ എന്തോ, എപ്പഴോ, ഒരു അഞ്ച്‌- അഞ്ചേകാലിന്‌ തുടങ്ങിയിട്ടുണ്ടാവും,  അതില്‍ത്തന്നെ അങ്ങനെ ഇരുന്നു. കുറച്ച്‌ കഴിഞ്ഞപ്പൊ എഴുന്നേറ്റു. എണീറ്റ‌ നോക്കിയപ്പൊ പത്ത്‍ മണിയായിരിക്കുന്നു.
ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നുവെങ്കില്‍, മാനസിക ഏകാഗ്രതയ്ക്കുള്ള ഭൂമിക തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന്‌ നിഗമിയ്ക്കാം.

No comments:

Post a Comment