Friday, November 30, 2018

ഈ അവിദ്യ  അജ്ഞാനം എന്റെ ഗൃഹിണിയാണ്. അവള്‍ അനാദിയും നിത്യഹരിതയായ തരുണിയും അനിര്‍വചീനയമായ ഗുണങ്ങളോട്കൂടിയവളും ആണ്. അവളുടെ ആകാരവും വ്യാപ്തിയും അപരിമേയമാണ്.

 അജ്ഞാനത്താല്‍ നിദ്രാവശഗരാകുന്നവരുടെ അരികില്‍ അവള്‍ സ്ഥിതിചെയ്യുന്നു. സ്വസ്വരൂപബോധം കൊണ്ട് ഉണര്‍ന്നിരിക്കുന്നവരില്‍ നിന്നും അവള്‍ വളരെ അകലെയാണ്. ഞാന്‍ (സ്വസ്വരൂപജ്ഞാനം) ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരിക്കുന്നു.

എന്നില്‍ നിന്നെടുക്കുന്ന സത്ത്വം കൊണ്ട് (എന്നോടുള്ള ആശ്രയം കൊണ്ട്) അവള്‍ ഗര്‍ഭം ധരിക്കുന്നു. ജഗദ്‌രൂപത്തിലുള്ള അഷ്ടവികാരഭ്രൂണം അവളുടെ ഗര്‍ഭപാത്ര ത്തില്‍ വളരുന്നു.

ഉഭയസംഗം കൊണ്ട് ആദ്യം ഉണ്ടാകുന്നത് ബുദ്ധിതത്ത്വമാണ്. ബുദ്ധിതത്ത്വത്തില്‍ നിന്ന് മനസ്സ് സൃഷ്ടിക്കപ്പെടുന്നു. മനസ്സിന്റെ ചങ്ങാതി മമതയെന്നു പേരുള്ള ഒരു യുവസുന്ദരിയാണ്. അവരുടെ ചേര്‍ച്ചകൊണ്ട് അഹങ്കാരതത്ത്വം ജനിക്കുന്നു. ഇതോടൊപ്പം പഞ്ചമഹാഭൂതങ്ങളും ദൃശ്യമാകുന്നു.

ഈ ഘടകങ്ങളെല്ലാം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകയാല്‍ ഈ ഘടങ്ങളോടൊപ്പം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും ഉടലെടുക്കുന്നു. ഇപ്രകാരം സൂക്ഷ്മപ്രകൃ തിയില്‍ സൃഷ്ടിക്കപ്പെട്ട അഷ്ടവികാരങ്ങളും പഞ്ചമഹാഭൂതങ്ങളും വിഷയേന്ദ്രിയങ്ങളും ത്രിഗുണങ്ങളോടൊപ്പം ചേര്‍ന്ന് ഗര്‍ഭപിണ്ഡം ഉണ്ടാകുന്നു. തത്സമയം വാസനാബദ്ധമായ സൂക്ഷ്മജീവന്‍ അതിന്റെ പ്രാരാബ്ധമനുസരിച്ച് ഗര്‍ഭപിണ്ഡത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെയാണ് ജീവാത്മാവിന്റെ ഉല്‍പ്പത്തി.

ജ്ഞാനേശ്വരി

Monday, November 26, 2018

രാവണന്റെ പാപങ്ങൾ

രാവണന്‍റെ പാപങ്ങള്‍ 1.ദിഗ്വിജയത്ത്തില്‍ തോല്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനാര്‍ഭനെയന്‍ എന്ന രാജാവിനെ പിന്നില്‍ നിന്നും കുത്തി കൊന്നു .2.ബ്രാഹ്മണ കുലത്തില്‍ പിറന്നു എങ്കിലും മദ്യം മാംസം കഴിച്ചു .3.നന്ദികെശ്വരനെ കളിയാക്കി ശാപം വാങ്ങി .4.വിഷ്ണു ഭക്ത ആയ വേദ വതിയെ മാന ഭംഗം ചെയ്യാന്‍ ശ്രമിച്ചു --ശാപം നേടി 5.തപസ്സു ചെയ്യുന്ന ശുമങ്ങലയെ മുടിയില്‍ പിടിച്ചു മാന ഭംഗം ചെയ്യാന്‍ ശ്രമിച്ചു -അവര്‍ ദേഹ ത്യാഗം ചെയ്തു .6.സ്വര്‍ഗത്തില്‍ പോയി രംഭയെ കടന്നു പിടിച്ചു -ഇന്ദ്രന്‍ പിടിച്ചു മാറ്റി 7.രാവണന്റെ ജ്യേഷ്ടന്‍ കുബേരന്റെ മകന്‍ നളകുബെരന്‍ രംഭയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് മുടക്കി .8.രാവണന്‍റെ മകന്‍റെ ഭാര്യയെ കടന്നു പിടിച്ചു 9.ശൂര്‍പ്പണഖയുടെ ഭര്‍ത്താവു വിദ്യുത് ജിനെ പീഡിപ്പിച്ചു കൊന്നു .10.രാവണന്‍റെ ഭാര്യയുടെ സഹോദരി "മയ " യെ പീഡിപ്പിച്ചു 11ശംബരനറെ ഭാര്യ മയ യെ പ്രാപിക്കാന്‍ ശംബരനെ കൊന്നു 12 .ലങ്കാ രാജാവ് ആകുന്നതിനു മാല്യവാനെയും സുമാലിയെയും ചതിച്ചു.13.പുഷ്പക വിമാനം തട്ടിയെടുത്തു 14.സീതയെ അപഹരിച്ചു ........

Thursday, November 22, 2018

നക്ഷത്രം ദേവത

ജന്മ നക്ഷത്രം അനുസരിച്ച് ഇഷ്ട ദേവതാ ഭജനം
====================================

അശ്വതി -ഗണപതി

ഭരണി -ശിവന്‍

കാര്‍ത്തിക -മേടം രാശി -സുബ്രഹ്മണ്യന്‍ -ഇടവം രാശി ദുര്‍ഗ

രോഹിണി -കൃഷ്ണന്‍ ,മഹാവിഷ്ണു

മകയിരം -ദുര്ഗ /മഹാ ലക്ഷ്മി

തിരുവാതിര -ശിവന്‍

പുണര്‍തം -കൃഷ്ണന്‍

പൂയം -മഹാവിഷ്ണു /മുരുകന്‍

ആയില്യം -നാഗരാജാവ് ,നാഗയക്ഷി ,ശിവന്‍

മകം -മഹാവിഷ്ണു ,പിതൃക്കള്‍ ,ശിവന്‍

പൂരം -ശിവന്‍

ഉത്രം -ധര്‍മ ശാസ്താവ് ,അയ്യപ്പന്‍

അത്തം -ഗണപതി ,ആദിത്യന്‍

ചിത്തിര -ഭദ്രകാളി ,വിഷ്ണു

ചോതി -ഹനുമാന്‍

വിശാഖം -ബ്രഹ്മാവ്‌ /വിഷ്ണു

അനിഴം -ഭദ്രകാളി

തൃക്കേട്ട -ഇന്ദ്രന്‍ ,വിഷ്ണു

മൂലം -ശിവന്‍

പൂരാടം -വരുണന്‍ -വിഷ്ണു

ഉത്രാടം -ശിവന്‍

തിരുവോണം -മഹാ വിഷ്ണു

അവിട്ടം -ഭദ്രകാളി /ദേവി ഏതു എങ്കിലും

ചതയം -ശനി ദേവന്‍ ,വരുണന്‍

പൂരുട്ടാതി -ഭദ്രകാളി ,ശനീശ്വരന്‍

ഉതൃട്ടാതി -കൃഷ്ണന്‍ ,ശനീശ്വരന്‍

രേവതി -വിഷ്ണു ,കൃഷ്ണന്‍ ,ദേവി

1.ജന്മ നക്ഷത്രം അനുസരിച്ച് ഉള്ളത് ആണ് .

2.ഒന്നില്‍ കൂടുതല്‍ ഇഷ്ട ദേവത ഉള്ള നക്ഷത്രങ്ങള്‍ക്ക് ഏതു എങ്കിലും ഒന്ന് എടുക്കാം

3.നിങ്ങള്ക്ക് പ്രശ്നം എന്തെങ്കിലും വരുമ്പോള്‍ ആദ്യം ആയി വിളിക്കുന്നത് ഏതു ദേവന്‍ /ദേവി ആണ് എങ്കിലും അത് ഇഷ്ട ദേവത ആയി എടുക്കാം .ആ ദേവന്‍ /ദേവി കഴിഞ്ഞ ജന്മത്തില്‍ നിന്നും തുടരുന്നത് ആണ് .

4.ചില പുസ്തകങ്ങളില്‍ വ്യത്യാസം ചിലപ്പോള്‍ കാണും .കാല ദേശങ്ങള്‍ അനുസരിച്ച് മാറ്റം വരാം .എല്ലാം ഒന്ന് തന്നെ ആണല്ലോ .

കടപ്പാട് -സമ്പൂര്‍ണ നക്ഷത്ര ഫലം

ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം

ദേഹ ബുദ്ധ്യാ തു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശകം
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതി മേ നിശ്ചിതാ മതി    II

രാമായണത്തിൽ ഹനുമാന്റെ മഹാത്മ്യം കാണിക്കുന്ന ശ്ലോകമാണ്  മേലെഴുതിയത്. ദേഹബുദ്ധി കൊണ്ട് നോക്കുമ്പോൾ അങ്ങയുടെ ദാസനായും, ജീവബുദ്ധി കൊണ്ട് നോക്കുന്നോൾ ഈ പ്രപഞ്ചം രാമനായും, അപ്പോൾ അങ്ങയുടെ [രാമന്റെ] തന്നെ അംശമായും, ആത്മബുദ്ധിയാൽ ആ രാമൻ തന്നെയാണ് ഞാൻ എന്ന ഉറച്ച ബുദ്ധിയുമാണ്.

ശരീരബോധത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍ (ദ്വൈതം). ജീവബോധത്തില്‍ ഞാന്‍ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദ്വൈതം). ഇത്ര മനോഹരമായി ദ്വൈത, വിശിഷ്ടാദ്വൈത, അദ്വൈതങ്ങളെ മറ്റാർക്ക് വർണ്ണിക്കാനാകും.

ഇതാണ് ഒരു ഭക്തന്റെ ലക്ഷണം. ഇങ്ങനെയുള്ള ആ മഹാഗുരു നാമേവരുടെയും അജ്ഞാനമകറ്റിടട്ടെ. 🙏

പുര്യഷ്ടകം

പഞ്ചകോശങ്ങള്‍, പുര്യഷ്ടകം
-------------------------------------------
അന്നമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ് പ ഞ്ചകോശങ്ങള്‍. അന്ന രസത്താല്‍ പുഷ്ടി പ്രാപിക്കുന്നതും പൃഥ്വിയില്‍ വിലയം പ്രാപിക്കുന്നതുമാണ് അന്നമയ കോശം. അതു തന്നെയാണ് സ്ഥൂലശരീരം.

കര്‍മ്മേന്ദ്രിയ  സഹിതമായ അഞ്ചു വിധത്തിലുള്ള പ്രാണങ്ങളാണ് പ്രാണമയ കോശം. ജ്ഞാനേന്ദ്രിയ സഹിതമായ മനസ്സാണ് മനോമയ കോശം. ഈ മൂന്നു കോശങ്ങളും ചേര്‍ന്നുള്ളതാണ് ലിംഗ ശരീരം.

സ്വരൂപജ്ഞാനമാണ് ആനന്ദമയ കോശം. ഇതാണ് കാരണ ശരീരം.

ഇപ്രകാരം അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും പഞ്ചപ്രാ ണങ്ങളും പഞ്ചഭൂതങ്ങളും നാല് അന്തഃകരണങ്ങളും കാമം കര്‍മ്മം അവിദ്യ എന്നിവയും ഉള്‍പ്പെടുന്നതാണ് പുര്യഷ്ടകം എന്നു പറയുന്നത്.

പുര്യഷ്ടകം

പുര്യഷ്ട്കം - സൂക്ഷ്മശരീരം


പുര്യഷ്ടകമെന്നാൽ പുരിയെ സംബന്ധിക്കുന്ന എട്ടെണ്ണമെന്നർത്ഥം, പുരിയെന്നാൽ  പുരം, ഈ ശരീരമാണ് പുരം വസിക്കാനുള്ള ഇടമെന്നാർത്ഥം. ആർക്ക് വസിക്കുവാൻ?  ആത്മാവിന് വസിക്കാനുള്ള ഗൃഹമാണ് ശരീരം. അതിനാലിത് പുരമായി പുരത്തെ സംബന്ധിക്കുന്ന എട്ടണ്ണമാണ് പുര്യഷ്ട്കം. അതേതാണ്... ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കൂടിയ ഒന്ന്, കർമ്മേന്ദ്രിയങ്ങളഞ്ചും കൂടിയ മറ്റൊരു സമൂഹം. അഞ്ചു പ്രാണനും ചേർന്ന മൂന്നാമത്തെ കൂട്ടം. അപഞ്ചീകൃതമായ ഭൂതങ്ങളിൽ അഞ്ചെണ്ണം ചേർന്നമറ്റൊരു സമൂഹം. ബുദ്ധി മുതലായ നാല് ആന്തകരണങ്ങൾ അഞ്ചാമത്തെ സമൂഹം . അവിദ്യ, കാമം, കർമ്മം, എന്നി മൂന്നെണ്ണം വേറെയും. ഇങ്ങനെ ഇരുപത്തേഴു ഘടകങ്ങൾ ചേർന്നതാണ് പുര്യഷ്ട്കം. ഇതിനെ സൂക്ഷമശരീരമെന്നും വിളിക്കുന്നു. സ്ഥൂലശരീരം നശിച്ചതിനു ശേഷവും നിലനിൽക്കുന്നു.. ജ്ഞാനം സിദ്ധിച്ച് മുക്തനാകുന്നതുവരെ ഇതു നിലനിൽക്കും.

Wednesday, November 21, 2018

ദേഷ്യം തന്നെ രണ്ടുവിധമുണ്ട്; ഒന്ന് സ്വമേധയാ ഉണ്ടാകുന്ന കോപം; മറ്റേത്, ആരോടാണോ ദേഷ്യം പ്രകടിപ്പിക്കുന്നത്, അയാളുടെ നന്മയെക്കരുതി പുറമേക്ക് അറിഞ്ഞു പ്രകടിപ്പിക്കുന്ന ദേഷ്യം.

 ആദ്യത്തേതിൽ സ്വാർത്ഥതയുടെ പിൻബലമുണ്ട്; താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഈർഷ്യയും, നിരാശയുമൊക്കെയാണ് ഇതിനുപുറകിലുള്ളത്. അത് കേൾക്കുന്നയാൾക്കും ദേഷ്യപ്പെടുന്നയാൾക്കും അപകടമാണ് ഭവിക്കും. രണ്ടാമത്തെ വിഭാഗത്തിൽ രണ്ടാമത്തെയാളുടെ നന്മ മാത്രമാണ് ലക്‌ഷ്യം; ദേഷ്യം പ്രകടിപ്പിക്കുന്നയാളുടെയുള്ളിൽ അതു യാതൊരു പ്രകമ്പനവും ഉണ്ടാക്കുന്നുമില്ല.

അടക്കാൻ പറ്റാത്ത ദേഷ്യം ഒരാൾക്കുവരുന്നുവെങ്കിൽ, അതേ ദേഷ്യഭാവംതന്നെ അയാൾ മറ്റാളുകളോടും പ്രകടിപ്പിക്കുന്നുവെങ്കിൽ അറിഞ്ഞുകൊള്ളുക; അയാളിൽ സ്വാർത്ഥതയുടെ കടന്നാക്രമണമുണ്ട്. ഈ ഭാവം വൻ അപകടം ക്ഷണിച്ചുവരുത്തും, അയാൾക്കും അയാളുമായി ബന്ധപ്പെട്ട എല്ലാവർക്കും.

ധർത്യാഗമനം
******************

 ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച ശുക്ലാണു സ്‌ത്രീരജസ്സുമായി കൂടിച്ചേര്‍ന്ന്‌ ഗര്‍ഭസ്‌ഥ ശരീരത്തിന്റെ ഉല്‌പത്തിക്കു കാരണമാകുന്നു. പഞ്ചഭൂതാത്മകമായ ആ ജീവന്‌ ഒരുമാസംകൊണ്ട്‌ തലയും, രണ്ടുമാസംകൊണ്ട്‌ കൈകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളും, മൂന്നാംമാസത്തില്‍ നഖം, രോമം, അസ്‌ഥികള്‍, തൊലി, സ്‌ത്രീപുരുഷ ലിംഗഭേദം, അസ്‌ഥിദ്വാരങ്ങളുള്ള അംഗങ്ങള്‍ എന്നിവയുണ്ടാകുന്നു.

നാലാംമാസത്തില്‍ സപ്‌തധാതുക്കളും, 5-ാം മാസത്തില്‍ വിശപ്പും, ആറാംമാസത്തില്‍ ഗര്‍ഭസ്‌ഥ ശിശു മറുപിള്ളയാല്‍ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്ക്‌ തിരിയുകയും ചെയ്യുന്നു. ഏഴാംമാസത്തില്‍ സുഖദുഃഖാദി ജ്‌ഞാനങ്ങളുണ്ടാകുന്ന ആ ജീവന്‍ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പുറകും കഴുത്തും കുനിഞ്ഞ്‌ കൈകാലുകള്‍ ഇളക്കാന്‍ കഴിയാതെ ബന്ധനസ്‌ഥനെപ്പോലെ കിടക്കുന്നു. അവിടെ അവന്‌ ഈശ്വര ഗത്യാല്‍ സ്‌മരണശക്‌തി ഉണ്ടാവുകയും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ഓര്‍മ്മിച്ച്‌ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.

അങ്ങനെ ഈശ്വരസ്‌മരണയില്‍ മുഴുകിയവനും ഋഷി തുല്യനുമായ ആ ജീവന്‍ 10-ാം മാസത്തില്‍ പ്രസൂതിമാരുതനാല്‍ നയിക്കപ്പെട്ടവനായി ഭൂമിയില്‍ ജനിക്കുന്നു.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചമഹാഭൂതങ്ങളെന്ന്‌ പറയുന്നു. ജീവശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാകുന്നു.

ത്വക്ക്‌, അസ്‌ഥികള്‍, നാഡികള്‍, രോമം, മാംസം എന്നീ പഞ്ചഗുണങ്ങള്‍ ഭൂമിയുടേയും ഉമിനീര്‌, മൂത്രം, ശുക്ലം, മജ്‌ജ, രക്‌തം എന്നീ പഞ്ചഗുണങ്ങള്‍ ജലത്തിന്റേയും വിശപ്പ്‌, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങള്‍ അഗ്നിയുടേയും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്‌ടിതം എന്നീ പഞ്ചഗുണങ്ങള്‍ വായുവിന്റേയും ശബ്‌ദം, ഛിദ്രം, ഗാംഭീര്യം, ശ്രവണേന്ദ്രിയ സംശ്രയത എന്നീ പഞ്ചഗുണങ്ങള്‍ ആകാശത്തിന്റേതുമാകുന്നു.

മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുര്‍ഗുണങ്ങള്‍ പൂര്‍വ്വജന്മ വാസനയാല്‍ അധിഷ്‌ഠിതമാകയാല്‍ അവയെ അന്തഃക്കരണമെന്ന്‌ വിളിക്കുന്നു. ചെവി, തൊലി, കണ്ണ്‌, മൂക്ക്‌, നാക്ക്‌, ഇവയഞ്ചും ജ്‌ഞാനേന്ദ്രിയങ്ങളും വാക്ക്‌, കൈയ്‌, കാല്‌, മലദ്വാരം, ലിംഗം ഇവയഞ്ചും കര്‍മ്മേന്ദ്രിയങ്ങളുമാകുന്നു. ദിക്കുകള്‍, വായു, സൂര്യന്‍, വരുണന്‍, അശ്വിനി ദേവകള്‍ എന്നിവര്‍ ക്രമേണ ജ്‌ഞാനേന്ദ്രിയത്തിന്റേയും അഗ്നി, ഇന്ദ്രന്‍, വിഷ്‌ണു, യമന്‍, പ്രജാപതി എന്നിവര്‍ കര്‍മ്മേന്ദ്രിയത്തിന്റേയും ദേവതകളാകുന്നു

മനുഷ്യശരീരം ശാസ്‌ത്രലോകത്തിനെന്നും കൗതുകം നിറഞ്ഞതാണ്‌. തിരിച്ചറിവ്‌ ഉണ്ടായ കാലം മുതല്‍ക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളില്‍നിന്ന്‌ വ്യത്യസ്‌തനാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്‌. അനേകം യോനികളില്‍ പിറന്ന്‌ സുഖദുഃഖ നരകയാതനകള്‍ക്കുശേഷം ദുര്‍ല്ലഭമായ ജീവന്‍ മനുഷ്യയോനിയില്‍ പിറന്നാല്‍ അത്‌ പരമാര്‍ത്ഥപുണ്യം തന്നെ.


അസ്ഥി, ചര്‍മ്മം, നാഡി, രോമം മാംസം എന്നിവ പൃഥ്വിയുടെ  അംശങ്ങളാണ് .  മൂത്രം,  കഫം,  രക്തം, ശുക്ലം,  വിയര്‍പ്പ്  എന്നിവ  ജലാംശങ്ങളാണ്.  വിശപ്പ്,
ദാഹം,  ആലസ്യം,  മോഹം,  മൈഥുനം  ഇവ  അഗ്നിയുടെ  അംശങ്ങളാകുന്നു.  പ്രചാരണം,  വിലേഖനം, സ്ഥൂലാദികള്‍,  ഉന്മേഷനിമേഷങ്ങള്‍  എന്നിവ  വായു വിന്റെ അംശങ്ങളാണ് .  കാമം,  ക്രോധം,  ലോഭം, മോഹം  ഭയം  എന്നിവ  ആ കാശത്തിന്റെ  അംശങ്ങളാകുന്നു.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവ പൃഥ്വിയുടെ ഗുണങ്ങളാണ്. ശബ്ദം, സ്പര്‍ശം, രസം എന്നിവ ജലത്തിന്റെ  ഗുണങ്ങളാണ്.  ശബ്ദം, സ്പ ര്‍ശം,  രൂപം  എന്നിവ അഗ്നിയുടെ ഗുണങ്ങളാകുന്നു. ശബ്ദവും സ്പര്‍ശവും വായുവിന്റെ ഗുണങ്ങള്‍. ശബ്ദം മാത്രം ആകാശത്തിന്റെ ഗുണവും.

(ശാരീരികോപനിഷത്ത്)

Monday, November 19, 2018

പിത്രുദോഷ സൂചനകള്‍ /നിമിത്തങ്ങള്‍

I.സന്താനങ്ങള്‍ ഇല്ലാതെ വരുക .അല്ലെങ്കില്‍ സന്താനങ്ങള്‍ക്ക് ദുഃഖം ,കുഴപ്പങ്ങള്‍ തുടരെ വരുക

II.കുടുംബത്തില്‍ ഓരോരുത്തര്‍ക്കും മാറി മാറി രോഗം വരുക .രോഗം വീട്ടില്‍ നിന്ന് ഒഴിയാതെ വരുക

III.കുടുംബകലഹം നിരന്തരം

IV.എല്ലാം ഉണ്ടായിട്ടും മനശാന്തി ഇല്ല

V.വിവാഹ പ്രായം ആയവര്‍ക്ക് എത്ര ശ്രമിച്ചാലും വിവാഹം ആകുന്നില്ല

VI.ധനം എത്ര ഉണ്ടാക്കിയാലും മിച്ചം ഒന്നും ഇല്ല്ലാതെ വരുക

VII.കോടതി വ്യവഹാരങ്ങള്‍ നീണ്ടു പോവുക

VIII.തനിച്ചു ഉറങ്ങാന്‍ ഭയം ഉണ്ടാവുക

IX.മരിച്ചുപോയവര്‍ സ്വപ്നത്തില്‍ വന്നു കൊണ്ടിരിക്കുക

X.നിരന്തരം ഉറക്കം ഇല്ല .ആളുകള്‍ -വസ്തുക്കള്‍ ഇല്ലാതെ നിഴലുകള്‍ കാണുക

XI.ഈശ്വര അനുഷ്ടാനങ്ങളില്‍ നിന്നും ഉദേശിച്ച ഫലം കിട്ടാതെ ഇരിക്കുക

XII.കുടുംബത്തില്‍ അകാല മരണങ്ങള്‍ സംഭവിക്കുക .

ഇതുപോലെ ഉള്ളവ കണ്ടാല്‍ ജ്യോതിഷം മൂലം പരിഹാരം ചെയ്യുക .ആണ്ടു ബലി മുടങ്ങാതെ ഇടുകയും ചില മന്ത്രങ്ങള്‍ നിത്യം  ജപിക്കുകയും ചെയ്‌താല്‍ പിതൃ ദോഷം ഒരു പരിധി വരെ ഒഴിവാക്കാം

ആത്മാവിന്റെ പ്രായം

ആത്മാവിന്റെ പ്രായം
*******************
ആത്മാവിന് പക്വതയിൽ വ്യത്യാസമുണ്ട്. അത് ശരീരത്തിന്റെ പ്രായവുമായി ബന്ധമില്ല. ചെറുപ്പത്തിലെ അധികം വകതിരിവ് കാണിക്കുന്ന വ്യക്തികൾ പ്രായമുള്ള ആത്മാക്കളാണ്.

അനശ്വരമാണ് പ്രായമില്ല എന്ന സത്യം നിലനിൽകെ എങ്ങിനെ പ്രായം കണക്കാക്കും എന്നാൽ ജീവാത്മാവ് എത്ര തവണ 7 തലങ്ങളിൽ പുനർജനിച്ചു ജീവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രായം പരാമർശിക്കുന്നത്‌

ഉപാധി വിനിർമുക്തനായ ആത്മാവിനു പ്രായമില്ല .കർമ വാസനകളിൽ പെട്ട ആത്മാവ് ജനിമൃതികളിൽ പെട്ടുഴലുന്നു അതിനു പ്രായം ഉണ്ടെന്നു ആർഷ ജ്ഞാനത്തിൽ പറയുന്നു .

താരകബ്രഹ്മം

താരക ബ്രഹ്മം

ശരീരത്തില്‍ കുടി കൊള്ളുന്ന അഞ്ചു ദോഷങ്ങള്‍ കാമം ,ക്രോധം ,അതില്‍ നിന്ന് ഉള്ള നിശ്വാസം ഭയവും നിദ്രയും ആകുന്നു .

സങ്കല്പ രഹിതയ്ക്കും ക്ഷമക്കും അല്പാഹാരത്ത്തിനും  തത്വ ചിന്തക്കും ഈ ദോഷങ്ങളെ അകറ്റാന്‍ കഴിയും .

നിദ്രയും ഭയവും ഹിംസയും ത്രുഷ്ണയും സ്ത്രീയെയും ത്യജിച്ചു സൂക്ഷ്മവഴിയില്‍ കൂടി സത്വഗുണങ്ങള്‍ സ്വീകരിച്ചു താരക ബ്രഹ്മത്തെ ധ്യാനിക്കണം .

താരക ബ്രഹ്മം സ്ഥിതി ചെയ്യുന്നത് രണ്ടു പുരികങ്ങള്‍ക്കും മധ്യത്തില്‍ മൂക്കിനു മുകളില്‍ ആണ് .അതിനെ ധ്യാനിക്കണം .ഒരു നക്ഷത്രം പോലെ ആണ് ഇത് ധ്യാനിക്കാന്‍ എളുപ്പം .

അതു കാണാന്‍ കഴ്യുന്നില്ല എങ്കില്‍   ഉപായം എന്ന നിലയില്‍ മൂന്ന് ലക്ഷ്യങ്ങള്‍ കാണാം

1.മൂലാ ധാരം മുതല്‍ ബ്രഹ്മ രന്ധ്രം വരെ നില നില്‍ക്കുന്ന സൂര്യ സമാനം ആയ സുഷുമ്നാ നാഡി

2.താമര വളയംപോലെ സൂക്ഷ്മം ആയിരിക്കുന്ന കുന്‍ഡലിനി .

അത് രണ്ടും കാണുമ്പോള്‍ തന്നെ പാപങ്ങള്‍ ഇല്ലാതെ ആകുന്നു .ചൂണ്ടാണി വിരലുകള്‍ കൊണ്ടു ചെവികള്‍ അടച്ചാല്‍ "ഭൂ " എന്ന ശബ്ദം കേള്‍ക്കാം .അവിടെ മനസ്സ് ഉറപിച്ചാല്‍ നേത്ര മധ്യത്തില്‍ ഒരു ജ്യോതിസ് തെളിഞ്ഞു വരുന്നത് കാണാം .അത് ഹൃദയത്തിലും കാണാന്‍ കഴിയും .

മൂക്കില്‍ നിന്ന് 4,6,8,10,12അന്ഗുലം നീളത്തില്‍ ക്രമേണ നീല നിറമായും ,കറത്തും ചുവന്നും മഞ്ഞ നിറ മിശ്രണങ്ങള്‍ സാധകനു /യോഗിക്ക് ആകാശത്തിലെ പോലെ കാണാന്‍ കഴ്യുന്നു .മധ്യ ഭാഗത്ത്‌ നോക്കുമ്പോള്‍ ചൈതന്യ കിരണം കാണാന്‍ കഴിയുന്നു .അത് സ്ഥിരം ആകുന്നു .

ശിരസ്സിനു മുകളിലില്‍1 2 അന്ഗുലം നീളം ഉള്ള ജ്യോതി കാണുമ്പോള്‍ സാധകന്‍ അമരന്‍ ആകുന്നു .
അത് ആണ് താരക ബ്രഹ്മ ദര്‍ശനം .

ഇതുപോലെ തുടര്‍ന്നും  ധ്യാനിക്കുമ്പോള്‍ അതും കഴിഞ്ഞു സൂര്യന്‍ ,ചന്ദ്രന്‍ ,അഗ്നി ജ്വാല പോലെ ദൃശ്യം കാണാം .അതും കഴിഞ്ഞാല്‍ സാധകനു ലഭിക്കുന്നത് വികാരം ഇല്ലാത്തതും ഗുണം ഇല്ലാത്തതും ആകാശത്തിനു തുല്യവും ആയ അവസ്ഥ ആണ് .കൂടാതെ മഹാ ആകാശം കാണാന്‍ കഴിയുന്നു .അതില്‍ പ്രകാശം ചൊരിയുന്ന അനേകം നക്ഷത്രങ്ങള്‍ ദൃശ്യം ആകുന്നു .ആകാശം കറുത്ത് ആയി കാണും .അതില്‍ അനേകം സൂര്യന്‍ മാര്‍ കൂടി പ്രത്യക്ഷ പെടുന്നു .അതോടെ താരക ബ്രഹ്മ ദര്‍ശനം പൂര്‍ണ്ണം ആകുന്നു .

പ്രാണായാമം ധ്യാനത്തില്‍ ഉറച്ചവര്‍ക്ക് കഠിന പ്രയത്നം കൊണ്ടു ഇത് സാധ്യമാകുന്നു

ശുദ്ധം

ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്തൊക്കെ ആണ് ശുദ്ധം ?

ദ്രവ്യസ്യ ശുദ്ധഅശുദ്ധി ചക്രവ്യേണ വചനേനച
സംസ്കാരേണഥ കാലേന മഹത്വാല്‍പതയാഥ വ

ദ്രവ്യത്തിന് മറ്റൊരു ദ്രവ്യം കൊണ്ടും വാക്ക് കൊണ്ടും സംസ്കാരം കൊണ്ടും കാലം കൊണ്ടും വലുപ്പം ചെറുപ്പം ഇവകൊണ്ട് ശുദ്ധിയും അശുദ്ധിയും ഉണ്ടാകാം .വസ്ത്രം ജലം കൊണ്ടു ശുദ്ധം ആക്കാം ,ഉടുത്തു കൊണ്ടു പോകുന്ന വസ്ത്രത്തില്‍ ജലം തളിക്കുംപോള്‍ വസ്ത്രം ശുദ്ധം ആകുന്നു.
അശുദ്ധം എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടു എന്ത് തൊട്ടാലും തൊടുന്നവ അശുദ്ധം ആകുന്നു ..
പുഷ്പം ,ഇല തുടങ്ങിയവം വെള്ളം തളിച്ചാല്‍ ശുദ്ധം ആകുന്നു .അല്പം വെള്ളം തളിച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .

പുഷ്പം ,ഇല ,പഴം ,ചന്ദനത്തിരി ....തുടങ്ങിയവ മണപ്പിച്ചാല്‍ അശുദ്ധം ആകുന്നു .അവ മണപ്പിക്കാതെ കൊണ്ടു പോവുക .

പൂജാ പുഷ്പങ്ങള്‍ ഒന്നും തന്നെ പൂജക്ക്‌ മുന്‍പോ അത് നടക്കുമ്പോളോ മണപ്പിക്കാന്‍ പാടില്ല .

ഒരു രാത്രി കഴിഞ്ഞാല്‍ ഭക്ഷണം അശുദ്ധം ആകുന്നു.തലേദിവസം ഉണ്ടാക്കി വച്ച ആഹാരം കഴിച്ചു അമ്പലത്തില്‍ പോകരുത് .

തലേ ദിവസം ഉടുത്ത വസ്ത്രം അശുദ്ധം ആകുന്നു .അത് തന്നെ വീണ്ടും ഉടുത്തു അമ്പലത്തില്‍ പോകരുത്.

പഴ വര്‍ഗങ്ങള്‍ മുറിച്ചു ചെറുതാക്കി കൊണ്ടു പോകരുത് .ചെറുത്‌ ആക്കുമ്പോള്‍ അശുദ്ധം ആകുന്നു.മുഴുവന്‍ ആയുള്ള പഴങ്ങള്‍ സമര്‍പിക്കുക.

പട്ട് വസ്ത്രം ,തുണി വെയില്‍ കൊണ്ടാല്‍  ശുദ്ധം ആകുന്നു .പട്ടു അല്‍പസമയം വെയിലത്ത്‌ വച്ച്  ശുദ്ധം ആക്കി കൊണ്ടു പോവുക .

ധാന്യങ്ങള്‍ കാറ്റ് കൊണ്ടാല്‍ ശുദ്ധം ആകുന്നു .അല്‍പസമയം കാറ്റ് കൊള്ളിച്ചു ശുദ്ധം ആക്കി കൊണ്ടു പോവുക .

പുല ,വാലായ്മ ,അശുദ്ധി ദിവസങ്ങള്‍ ആചരിക്കുക .


Sunday, November 18, 2018

ശുദ്ധം അശുദ്ധം

ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്തൊക്കെ ആണ് ശുദ്ധം ?

ദ്രവ്യസ്യ ശുദ്ധഅശുദ്ധി ചക്രവ്യേണ വചനേനച
സംസ്കാരേണഥ കാലേന മഹത്വാല്‍പതയാഥ വ

ദ്രവ്യത്തിന് മറ്റൊരു ദ്രവ്യം കൊണ്ടും വാക്ക് കൊണ്ടും സംസ്കാരം കൊണ്ടും കാലം കൊണ്ടും വലുപ്പം ചെറുപ്പം ഇവകൊണ്ട് ശുദ്ധിയും അശുദ്ധിയും ഉണ്ടാകാം .വസ്ത്രം ജലം കൊണ്ടു ശുദ്ധം ആക്കാം ,ഉടുത്തു കൊണ്ടു പോകുന്ന വസ്ത്രത്തില്‍ ജലം തളിക്കുംപോള്‍ വസ്ത്രം ശുദ്ധം ആകുന്നു.
അശുദ്ധം എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടു എന്ത് തൊട്ടാലും തൊടുന്നവ അശുദ്ധം ആകുന്നു ..
പുഷ്പം ,ഇല തുടങ്ങിയവം വെള്ളം തളിച്ചാല്‍ ശുദ്ധം ആകുന്നു .അല്പം വെള്ളം തളിച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .

പുഷ്പം ,ഇല ,പഴം ,ചന്ദനത്തിരി ....തുടങ്ങിയവ മണപ്പിച്ചാല്‍ അശുദ്ധം ആകുന്നു .അവ മണപ്പിക്കാതെ കൊണ്ടു പോവുക .

പൂജാ പുഷ്പങ്ങള്‍ ഒന്നും തന്നെ പൂജക്ക്‌ മുന്‍പോ അത് നടക്കുമ്പോളോ മണപ്പിക്കാന്‍ പാടില്ല .

ഒരു രാത്രി കഴിഞ്ഞാല്‍ ഭക്ഷണം അശുദ്ധം ആകുന്നു.തലേദിവസം ഉണ്ടാക്കി വച്ച ആഹാരം കഴിച്ചു അമ്പലത്തില്‍ പോകരുത് .

തലേ ദിവസം ഉടുത്ത വസ്ത്രം അശുദ്ധം ആകുന്നു .അത് തന്നെ വീണ്ടും ഉടുത്തു അമ്പലത്തില്‍ പോകരുത്.

പഴ വര്‍ഗങ്ങള്‍ മുറിച്ചു ചെറുതാക്കി കൊണ്ടു പോകരുത് .ചെറുത്‌ ആക്കുമ്പോള്‍ അശുദ്ധം ആകുന്നു.മുഴുവന്‍ ആയുള്ള പഴങ്ങള്‍ സമര്‍പിക്കുക.

പട്ട് വസ്ത്രം ,തുണി വെയില്‍ കൊണ്ടാല്‍  ശുദ്ധം ആകുന്നു .പട്ടു അല്‍പസമയം വെയിലത്ത്‌ വച്ച്  ശുദ്ധം ആക്കി കൊണ്ടു പോവുക .

ധാന്യങ്ങള്‍ കാറ്റ് കൊണ്ടാല്‍ ശുദ്ധം ആകുന്നു .അല്‍പസമയം കാറ്റ് കൊള്ളിച്ചു ശുദ്ധം ആക്കി കൊണ്ടു പോവുക .

പുല ,വാലായ്മ ,അശുദ്ധി ദിവസങ്ങള്‍ ആചരിക്കുക .

പുല വാലായ്മ രഹസ്യം

ശുദ്ധം അശുദ്ധം

ആവരണം ഉള്ള മനസ്സില്‍ വിക്ഷേപം ഉണ്ടായിരിക്കും .ഏതൊരു മനസ്സാണോ വിക്ഷേപ രഹിതം ആയിരിക്കുന്നത് അതാണ്‌ വേദാന്തത്തില്‍ ശുദ്ധം എന്ന് പറയുന്നത് .ഏതു മനസ്സാണോ അസ്വസ്ഥ പെട്ട് ഇരിക്കുന്നത് അതാണ്‌ അശുദ്ധം .
ഹിന്ദു മതത്തില്‍ പ്രിയ പെട്ടവര്‍ മരിക്കുമ്പോള്‍ നമ്മെ അശുദ്ധം ആയി കരുതുന്നു .അത് കൊണ്ടു നിശ്ചിത ദിവസങ്ങളില്‍ ധ്യാനത്തിനോ പൂജാകര്‍മങ്ങള്‍ക്ക് അനുയോജ്യര്‍ അല്ലാതെയായി കരുത പെടുന്നു .

മരണത്തില്‍ മനസ്സ് വിക്ഷേപങ്ങളാല്‍ അശുദ്ധം ആയതിനാല്‍ ഈശ്വര കാര്യങ്ങള്‍ക്കു അനുയോഗ്യം അല്ലാതെ ആയി തീരുന്നു .അതിനാല്‍ പുല ആചരിക്കുന്നു

അതുപോലെ മകന്‍ /മകള്‍ ഉണ്ടായാല്‍ ആനന്ദം കൊണ്ടു മനസ്സില്‍ വിക്ഷേപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മനസ്സ് ശുദ്ധം അല്ല .ഏതു തര വിക്ഷേപങ്ങളും മനസ്സിനെ അശുദ്ധം ആക്കുന്നു .അതിനാല്‍ വാലായ്മ ആചരിക്കുന്നു

മനസ്സും ശരീരവും ശുദ്ധം എങ്കില്‍ മാത്രമേ ഈശ്വര ആരാധന ഉചിതം ആകൂ

ഇതാണ് പുല -വാലായ്മ ആചരണത്തിന്റെ വേദാന്ത രഹസ്യം

വിരുദ്ധ ആഹാരങ്ങൾ

വിരുദ്ധ ഭക്ഷണങ്ങൾ

പരസ്പരം തമ്മിൽ യോജിക്കാത്ത ഭക്ഷണങ്ങൾ കഴിച്ചാൽ പല രോഗങ്ങളും ഉണ്ടാവാം.

പാൽ - മത്സ്യമാംസം,
തേൻ - മത്സ്യമാംസം,
ഉഴുന്ന് – മത്സ്യമാംസം.
സസ്യത്തിന്‍റെ മുള – മത്സ്യമാംസം,
മുള്ളങ്കി – മത്സ്യമാംസം.
ശർക്കര – മത്സ്യമാംസം.
ചെമ്മീൻ - മത്സ്യമാംസം,

ഉഴുന്ന് - പാൽ.
അമ്പഴങ്ങ - പാൽ,
അമര - പാൽ,
നാരങ്ങാ വർഗ്ഗം - പാൽ.
കൈതച്ചക്ക - പാൽ,
നെല്ലിക്ക - പാൽ,
ചക്ക - പാൽ,
കാടി - പാൽ.
തുവര - പാൽ,
മാമ്പഴം - പാൽ,
മോര് - പാൽ,
ഉഴുന്ന് –കൈതച്ചക്ക.
തൈര് – കൈതച്ചക്ക,
തേൻ - കൈതച്ചക്ക,
നെയ്യ് – കൈതച്ചക്ക.
ശർക്കര – കൈതച്ചക്ക,
മത്സ്യം - കൂൺ,
മാംസം - കൂൺ.
പാൽ - കൂൺ,
നെയ്യ് - കൂൺ,
മോര് - കൂൺ,
പുളി - പാൽ.
തൈര് – കോഴി.
ഇളനീർ - പാൽ,
നെല്ലിക്ക - പാൽ.
ഇലവർഗ്ഗം - പാൽ,
തൈര് – വാഴപ്പഴം,
മോര് – വാഴപ്പഴം.

ഈ ഭക്ഷണങ്ങൾ തമ്മിൽ ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. മിതമായും ഹിതമായും ഋതമായും നമുക്ക് നമ്മുടെ ഭക്ഷണ ശീലം ക്രമപ്പെടുത്തുവാന്‍ സാധിക്കണം. അപ്പോള്‍ ഒരുവിധം ആരോഗ്യ ത്തോടുകൂടി ജിവിതം തുടരുവാന്‍ സാധിക്കും.

ചക്രങ്ങൾ - സൗന്ദര്യലഹരി

ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധിക പഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പഞ്ചാശദനിലേ
ദിവി ദ്വി: ഷട്ത്രിംശന്മനസി ച ചതു: ഷഷ്ടിരിതിയേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം

അല്ലയോ ദേവീ, മൂലാധാരചക്രത്തിലെ അന്‍പത്തിയാറ് പൃഥ്വീതത്വ കിരണങ്ങള്‍ക്കും, മണിപൂരകചക്രത്തിലെ അന്‍പത്തിരണ്ടു ജലതത്വ കിരണങ്ങള്‍ക്കും, സ്വാധിഷ്ടാനചക്രത്തിലെ അറുപത്തിരണ്ടു അഗ്നിതത്വ കിരണങ്ങള്‍ക്കും, അനാഹതചക്രത്തിലെ അന്പത്തിനാല് വായുതത്വ കിരണങ്ങള്‍ക്കും, വിശുദ്ധിചക്രത്തിലെ എഴുപത്തിരണ്ട് ആകാശതത്വ കിരണങ്ങള്‍ക്കും, ആജ്ഞാചക്രത്തിലെ അറുപത്തിനാല് മന:പ്രഭാ കിര ണങ്ങള്‍ക്കുമെല്ലാം മുകളില്‍ സഹസ്രദളപദ്മത്തിലെ സുധാസിന്ധുമദ്ധ്യത്തില്‍ ചന്ദ്രമണ്ഡലബിന്ദുസ്ഥാനത്താണ് അവിടുത്തെ പാദാംബുജദ്വയങ്ങള്‍ നിലകൊള്ളുന്നത്.

സൗന്ദര്യലഹരി

Saturday, November 17, 2018

മൃഗങ്ങള്‍  പശു പക്ഷികള്‍  ഭോഗയോനികള്‍  ആണ് .ദേവന്മാര്‍ ഉണ്ടാകുന്നത് ദേവയോനികളില ആണെങ്കിലും അവയും ഭോഗയോനി തന്നെ.മനുഷ്യയോനി മാത്രം ആണ് കര്‍ മ്മയോനി.അതില്‍ കൂടി മാത്രമേ മോക്ഷം ഉള്ളൂ

Friday, November 16, 2018

രജസ്സിന്റെ സ്വഭാവം രാഗമാണ്‌. അത് തൃഷ്ണയെയും സംഗത്തെയും ജനിപ്പിക്കുകയും കര്‍മ്മസംഗത്താല്‍ ബന്ധിക്കുകയും ചെയ്യുന്നു.
മനസ്സിന്റെ സ്വഭാവം

ഇനിയും  മനസ്സിന്റെ  സ്വഭാവം  എന്താണെന്ന്  ഞാന്‍  വിവരിക്കാം.  ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും സംഗമസ്ഥാനമാണ്  മനസ്സിന്റെ  ആസ്ഥാനം.  അത്  രജോഗുണത്തിന്റെ  തോളില്‍  കയറിയിരുന്നു  കൊണ്ട്  ചാഞ്ചല്യത്തോടെ  പ്രവര്‍ത്തിക്കുന്നു. അംബരനീലിമപോലേയോ  മൃഗതൃഷ്ണയിലെ  തിരമാലപോലെയോ  മനസ്സ്  ഒരു ഭുമികവസ്തുവാണ്.  രേതസ്സ്  ഗര്‍ഭബീജവുമായി  ചേര്‍ന്ന്  പഞ്ചഭൂതങ്ങളില്‍  നിന്ന് ശരീരം  രൂപം  പ്രാപിക്കുമ്പോള്‍  പ്രാണതത്വം  പത്തായി  പരിണാമപ്പെട്ട് ,  ദേഹധര്‍മ്മമ നുസരിച്ച്,  ശരീരത്തിന്റെ  പത്തുഭാഗങ്ങളില്‍  വസിക്കുന്നു.  പ്രാണരക്ഷക്കുള്ള  ഈ പത്ത്  വായുക്കളിലും  അടങ്ങിയിരിക്കുന്ന  ശുദ്ധചാഞ്ചല്യമെന്ന  ശക്തി  ബുദ്ധിയുടെ നിയന്ത്രണത്തിനു  പുറത്താണ്. 

എന്നാല്‍  അത്  അഹങ്കാരത്തിന്റെ  പ്രവര്‍ത്തന  മണ്ഡലത്തില്‍ ആധിപത്യം ചെലുത്തുന്നു. ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും നടുവില്‍ ഒരു നിര്‍ണ്ണായകശക്തിയായി അത് പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ ശക്തിക്ക് കല്പനാത്മകമായി കൊടുത്തിട്ടുള്ള ഒരു പേരാണ് മനസ്സ് എന്നുള്ളത്. സത്യത്തില്‍  ഇത്  ഒരു  ചിന്തമാത്രമാണ്.  ഈ  ചിന്തയില്‍  കൂടിയാണ്  ബ്രഹ്മാവസ്ഥയ്ക്ക് ജീവദിശ നല്കുന്നത്. എല്ലാ പ്രവര്‍ത്തികളുടെയും അടിസ്ഥാനവും ഇതു തന്നെയാണ്. എല്ലാ വികാരങ്ങളേയും ഉളവാക്കുന്നത് ഇതാണ്. അഹങ്കാരത്തെ ഇത് സദാ കുത്തിപ്പൊക്കുന്നു.  ആഗ്രഹങ്ങളെ  വര്‍ദ്ധിപ്പിക്കുന്നു.  പ്രത്യാശയെ  ശക്തിപെടുത്തു ന്നു.  ഭയത്തെ  വളര്‍ത്തുകയും  ചെയ്യുന്നു.  ഇതു  ദ്വന്ദ്വഭാവത്തെ  ഉണര്‍ത്തുന്നു.  അജ്ഞതയെ  പരിപോഷിപിക്കുന്നു.  ഇന്ദ്രിയങ്ങളെ  ഇന്ദ്രിയവിഷയങ്ങളിലേക്കു  തള്ളിവിടുന്നു. ഇത് അതിന്റെ സങ്കല്‍പം കൊണ്ട് ആകാശസൌദങ്ങള്‍ സൃഷ്ടി ക്കുകയും ചെയ്യുന്നു. ഇത് മനോരഥങ്ങളെ മലപോലെ കെട്ടിപ്പടുക്കുകയും പിന്നാലെ അവയെ മറിച്ചിടുകയും ചെയ്യുന്നു. ഇത് ഭ്രാന്തിയുടെ ഒരു സംഗ്രഹശാല പോലെയാണ്. പ്രാണരക്ഷയ്ക്കായുള്ള  വായുയുതത്ത്വത്തിന്റെ  അന്തസ്സത്തയാണിത്.  ഇത്  ബുദ്ധിയുടെ  എല്ലാ  വാതിലുകളെയും  അടച്ചുപൂട്ടി  ബുദ്ധിയെത്തന്നെ  തടവുകാരനാക്കുന്നു. അല്ലയോ അര്‍ജുന, മനസ്സെന്നു പറയുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല.
Kanda

This is situated between the anus and the root of the reproductory organ. It is like the shape of an egg and is covered with membranes. This is just above the Muladhara Chakra. All the Nadis of the body spring from this Kanda. It is in the junction where Sushumna is connected with Muladhara Chakra. The four petals of the Muladhara Chakra are on the sides of this Kanda and the junction is called Granthi-Sthana, where the influence of Maya is very strong. In some Upanishads you will find that Kanda is 9 digits above the genitals.
Charu: Boil half a seer of milk along with some boiled rice, ghee and sugar. This is an excellent food for Yogins. This is for the day-time. For the night, half a seer of milk will do.

Wednesday, November 14, 2018

ശനീശ്വരന്‍
***********
ദേവത--- ബ്രഹ്മാവ്,ശിവന്‍
രസം   ---- ചവ്റപ്പ
പ്രദേശം--- അഴുക്കും മുഷിഞതും നിറഞ്ഞ ദേശം
സ്വാധീനം --- ശരീരമാകെവെെകല്യങള്‍,ദു:ഖം,
ലോഹം --- ഇരുംബ്
രത്നം --- ഇന്‍ദ്രനീലം
മൂലിക --- കച്ചോലം
അനുഷ്ടാനങള്‍ --- ശനിയാഴ്ച വ്രതം ,ശാസ്താപ്രീതി,നീലകറുപ്പ നിറങള്‍ കല്റനന വസ്തുക്കള്‍ ദാനം ചെയ്യുക,കാക്കയ്ക ആഹാരം നല്‍കുക.

ശനി ശാന്‍തി മന്‍ദ്രം
        ***********
കൃഷ്ണായ വാസുദേവായ നമാമി ഹരയേ സദാ
മന്‍ദസ്യാനിഷ്ട സംഭൂതം ദോഷജാതം നിരസ്യത.

ശനിഗായ ത്രി
***********
കാകധ്വജായ വിദ്മഹേ
കടക് ഹസ്തായ ധീമഹി
തന്വോ മന്‍ദപ്രചോദയാത്

ഈ ശനീശ്വരഗായ ത്രി മന്‍ദ്രം ജപിച്ച് അതിനുശേഷം കാക്കയ്ക് എളള് ചോറു നല്‍കിയാല്‍ നല്ല ഫലം കിട്ടും.
ഒാം ശ്രീ ശനീശ്വരായ നമ: എ്നന ശനീശ്വരന്‍െ മൂലമന്‍ദ്രം നിത്യം 108 തവണ ജപിച്ചാലും നല്ല ഫലം കിട്ടും

ശനീശ്വര പര്യായം ::: മന്‍ദന്‍,മൃത്യു,നീലന്‍

ശനിദോഷമകലാന്‍
      ***********
ശനിയാഴ്ചതോറും വ്രതമനുഷ്ഠിച്ച് പ്രാറ്ത്ഥിച്ചുപോരേണം,
ദിവസവും എള്ളും ചോറൂം കാക്കയ്ക നല്‍കുക.കറുത്ത എളളാണ് അ്നനത്തിനൊപ്പം ചേറകേ്കണടത്.
ശനീശ്വരന്‍െ മുൻപില്‍ എള്ള് വിളക്ക് കത്തിച്ച് പ്രാറ്ത്ഥിക്കുനനത് നല്ലതാണ്.
ഹനുമാൻ സന്നിധിയില്‍ വിളക്കു കത്തിച്ച് പ്രാറ്ത്ഥിക്കുനനതും ഉ്തതമമാണ്.
അയ്യപ്പനെ അല്ലെംകില്‍ ശാസ്താവിനെ ശനിയുടെ കാരകനായിട്ടാണ് കരുതപ്പെടുന്നത്. ശനിയാഴ്ചതോറും ശാസ്ത പൂജയും ഉത്തമം.
                
ശനീശ്വരൻ

നവഗ്രഹങ്ങൾക്ക് ഹിന്ദുക്കൾ വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക്  ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ്  എഴ്  ഗ്രഹങ്ങൾ അറിയപ്പെടുന്നത്. സൂര്യൻ(രവി),ചന്ദ്രൻ(സോമൻ), ചൊവ്വ(മംഗല), ബുധൻ,  വ്യാഴം( ഗുരു) , വെള്ളി( ശുക്രൻ )ശനി എന്നി നാമങ്ങളിലുള്ള ഏഴ് ഗ്രഹങ്ങൾ കൂടാതെ രാഹു, കേതു എന്നവരണ്ടും ചേർന്നതാണ്  നവഗ്രഹങ്ങൾ.

ഇതിൽ ഏഴാം സ്ഥാനത്തുള്ള  ശനീശ്വരനെയാണ് എറ്റവും ഭയപ്പെടുന്നതും അരാധിക്കപ്പെടുന്നതും. എന്തുകൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാദിഷ്ഠാ‍നത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആ‍ണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം. യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണം ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. അതിനു കാരണം ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. അതുപോലെ സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.

സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു.സന്താപത്തിൽ ദൈവപാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഖം നമ്മുടെ കണ്ണ്‌ തുറപ്പിക്കുന്നു. ജീവിതം ഒരു മായയാണെന്ന പരമാർഥം നമുക്ക് മനസിലാക്കിത്തരുന്നത് കഷ്ടങ്ങളും നഷ്ടങ്ങളുമാണ്. ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രര-ചക്രത്തിലിരുന്നു കൊണ്ട് മനസ്സിനെ ദൈവത്തോട് അടുപ്പിക്കുന്നത് ശനി ഭഗവനാണ്. അങ്ങിനെയുള്ള ഭഗവാനെ പ്രാർഥിക്കുന്നത് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലതാണ്.

ശനിഗ്രഹ സ്വാധീനം കൂടുതലുള്ള മനുഷ്യരാണ് സന്യാസിമാരാകുന്നത്. ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിക്കുന്ന ഒരു സന്യാസി തന്റെ ആത്മീയ സുഖം സഫലീകൃതമാകാനും ശനീശ്വരനെത്തന്നേയാണ്  ശരണം തേടുന്നത്.വളരെ സാവധാനത്തിലും സ്ഥിരതയോടെയും കൂടി നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട് . ശനിയാഴ്ച ആരംഭിക്കുന്ന ഏത് സംരംഭവും അതു കൊണ്ട്  വിജയിക്കുമെന്നതിൽ സംശയമില്ല.

“നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ച്ഛായാ ,
മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം”

സൂര്യന്റെ മകനാണ് ശനി. യമന്റെ സഹോദരനും. അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. വളരെ ഉദ്ദേശശുദ്ധിയും നിഷ്പക്ഷതയും പാലിച്ചുകൊണ്ടാണ് ശനി ഭഗവാൻ ശിക്ഷയും ഭിക്ഷയും നൽകുന്നത്.

Tuesday, November 13, 2018

വേദങ്ങളെ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് ഇങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്.അവയില്‍ സംഹിത മന്ത്ര ഭാഗവും,ബ്രാഹ്മണം കര്‍മ്മഭാഗവും,ആരണ്യകം ഉപാസനാഭാഗവും,ഉപനിഷത് ജ്ഞാനഭാഗവുമാകുന്നു.

***സംഹിത***
ബ്രഹ്മചാരി ഗുരുകുലത്തില്‍ താമസിച്ച് നിയന്ത്രിതമായ ജീവിതചര്യയോടുകൂടി സംഹിതാഭാഗത്തുള്ള മന്ത്രങ്ങളഭ്യസിക്കുന്നു.

***ബ്രാഹ്മണം***
പിന്നിട് ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളെപ്പറ്റിയാണ് ബ്രാഹ്മണങ്ങളില്‍ വിവരിക്കുന്നത്.

***ആരണ്യകം***
ഗാര്‍ഹസ്ഥ്യത്തില്‍ നിന്നു വാനപ്രസ്ഥത്തിലേക്കു പ്രവേശിക്കുമ്പോള്‍  കര്‍മ്മങ്ങളനുഷ്ടിക്കുവാനുള്ള സൗകര്യമില്ലാത്തതിനാല്‍,ഉപാസന കൊണ്ട് കര്‍മ്മഫലം നേടുവാനുള്ള മാര്‍ഗ്ഗമാണ് ആരണ്യകങ്ങളിലെ വിഷയം.

***ഉപനിഷത്ത്***
അവസാനമായി സന്യാസം സ്വീകരിക്കുമ്പോള്‍ കര്‍മ്മം കൊണ്ടും ഉപാസന കൊണ്ടും സംശുദ്ധമായിത്തീര്‍ന്നിട്ടുള്ള മനസ്സില്‍  ഉദിക്കുന്ന ജ്ഞാനത്തെപ്പറ്റി ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്നു.

(മൃഡാനന്ദസ്വാമിജിയുടെ ബൃഹദാരണ്യകഉപനിഷത്ത് വ്യാഖ്യാനത്തിന്റെ അവതാരികയില്‍ നിന്നും)

പരീക്ഷിത്ത് രാജന്‍, ഇനി ശരീരമുപേക്ഷിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞുതരാം.

ധ്യാനാസനത്തിലിരുന്ന് പ്രാണായാമം പരിശീലിക്കുകയും ഇന്ദ്രിയ ങ്ങളെ ഓരോന്നായി അതിന്റെ സംഗവസ്തുക്കളില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയും വേണം. പിന്നെ മനോനിയന്ത്രണം വരുത്തണം. ആത്മാനാത്മവിവേകത്തില്‍ക്കൂടി ധ്യാനത്തില്‍ മുഴുകണം. അവസാനമായി ഇനിപ്പറയുന്ന, രീതിയില്‍ ശരീര മുപേക്ഷിക്കാം. ഗുദദ്വാരം കാലുകൊണ്ടമര്‍ത്തിപ്പിടിച്ച് ആന്തര വായുക്കളെ ആറുബോധചക്രങ്ങളിലൂടെ മുകളിലേക്കുയര്‍ത്തണം. മണിപൂരകത്തില്‍ നിന്നു് അനാഹതചക്രത്തിലേക്ക്, പിന്നെ കാരണത്തോടുകൂടി കണ്ഠനാളത്തിലേക്കും. ഏഴുദ്വാരങ്ങളുമടച്ച് (കണ്ണുകള്‍, മൂക്ക്, ചെവി, വായ) ആന്തരവായുവിനെ പുരിക മദ്ധയത്തിലേക്കുയര്‍ത്തണം. സ്വര്‍ഗ്ഗസന്ദര്‍ശനവും സുഖവുമാ സ്വദിക്കാന്‍ താത്പ്പര്യമില്ലാത്തവനെങ്കില്‍ സ്വയം സഹസ്രാര ധാരയിലൂടെ (ആയിരം ഇതളുകളുളള താമര) ഭഗവാനില്‍ സമര്‍പ്പിക്കണം. ശിരസ്സിന്റെ മുകളിലുളള ബ്രഹ്മരന്ധ്രത്തിലൂടെ ശരീരമുപേക്ഷിച്ച് പുറത്തുകടക്കണം. മുക്തി ഇപ്പോള്‍ ഇവിടെ വെച്ചാണ്. സ്വര്‍ഗ്ഗവാസം കാംക്ഷിക്കുന്നവനെങ്കില്‍ മനസു കൊണ്ട് ഉപരിലോകങ്ങളില്‍നിന്നു് ഉന്നതങ്ങളിലേക്കു കയറി ലോകചക്രങ്ങള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങി അവസാനം സാക്ഷാത്കാരത്തേയും മുക്തിയേയും പ്രാപിക്കുന്നു. ഇതാണ് മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍. ഈ ലക്ഷ്യപ്രാപ്തി നേടിയവന് തിരികെ ഭൂമിയില്‍ മടങ്ങി വരേണ്ടതില്ല.
അകമേയ്ക്ക്‌ എടുക്കുന്ന ശ്വാസം, പ്രാണന്‍, അതിന്‌ നിറമോ ഗുണമോ ഒന്നും ഇല്ലെന്നാണ്‌ വെപ്പ്‍. എന്നാല്‍ ഉപനിഷദ്‍ ഋഷി പറയുന്നു, അകമേക്ക്‌ എടുക്കുന്ന ശ്വാസം, വെറും പ്രാണനെന്ന്‌ മാത്രമല്ല അറിയപ്പെടുന്നത്‍, അതിന്‌ പ്രാണന്‍, അപാനന്‍ സമാനന്‍ ഉദാനന്‍ വ്യാനന്‍ എന്നിങ്ങനെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ പേരുകളില്‍ അറിയപ്പെടുന്നു എന്ന്‌,  അത്‍ മാത്രവുമല്ല, ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ധര്‍മ്മവും വ്യത്യസ്തങ്ങളാണ്‌,   അതിന്റെ നിറവും വ്യത്യസ്തമാണ്‌ എന്ന്‌ പറയുന്നു...

രക്തവര്‍ണ്ണ മണിപ്രഖ്യ:
പ്രാണോ വായു: പ്രകീര്‍ത്തിത,  അപാനസ്തസ്യ മധ്യേതു  ഇന്ദ്രഗോപ സമപ്രഭ:
സമാനസ്തസ്യ മധ്യേ തു  ഗോ ക്ഷീര ധവള പ്രഭ:   അപാണ്ഡൂര ഉദാനശ്ച
വ്യാനോഹ്യര്‍ച്ചി സമപ്രഭ:

ചുവന്ന രത്നത്തിന്റെ നിറത്തോട്‌ കൂടിയതാണ്‌ പ്രാണന്‍. ഇന്ദ്രഗോപത്തിന്റെ (നീല) നിറമാണ്‌ അപാനന്‌. പശുവിന്‍ പാലിനുതുല്യം വെളുത്ത നിറമാണ്‌ സമാനന്‍, ധൂസര (കറുപ്പ്‌) നിറത്തിലാണ്‌ ഉദാനന്‍, അഗ്നിജ്വാലയുടെ നിറം കലര്‍ന്നതാണ്‌ വ്യാനന്‍.

Thursday, November 8, 2018

ലിംഗ ഉപാസന

വിഗ്രഹ ഉപാസനയില്‍ പ്രധാനം ആയതു ആണ് ലിംഗ ഉപാസന .അനംഗ ലിംഗം .അംഗ ലിംഗം സ്ഥൂല ലിംഗം ഭദ്ര ലിംഗം ശിവ ലിംഗം ഇങ്ങനെ പല പ്രകാരത്തില്‍ ലിങ്ങ ഉപാസന കള്‍ ഉണ്ട് .

ലിംഗം എന്ന പദത്തിന്‍റെ അര്‍ത്ഥം സര്‍വലോക കാരണന്‍ എന്ന  പരമേശ്വരനെ കുറിക്കുന്നു .

പരമേശ്വരന്‍ സര്‍വ വ്യാപകന്‍ ആയതിനാല്‍ അവന്‍റെ വ്യാപ്യ സ്ഥാനം ആയി ഉപാസിക്കുന്നതിനു ഇടം കൊടുക്കുന്ന സ്ഥലങ്ങള്‍ എല്ലാം അവന്‍ തന്നെ ആകുന്നു .അവയെ എല്ലാം ലിംഗം എന്ന് അറിയപെടുന്നു ,

ജ്ഞാന ലിംഗം -അതീതം

രൂപം ആയും അരൂപം ആയും എന്നാല്‍ മനോവാക്കുകള്‍ക്ക് അപ്രാപ്യം ആയ പര വസ്തു ആണ് ജ്ഞാന ലിംഗം

സദാശിവ ലിംഗം -വിശ്വരൂപം

സര്‍വ ഭുവനങ്ങളും അംഗം ആയും പ്രത്യാഗമം ആയും ധാതുക്കള്‍  ആയും കല്പിക്ക പെടുന്ന ആകാരം ആണ് സദാശിവ ലിംഗം .

ആത്മ ലിംഗം -അരൂപം

ജീവാത്മാവില്‍ അന്തര്യാമി ആയുള്ള പരമേശ്വരന്‍ ആണ് ആത്മ ലിംഗം ..യോഗത്താല്‍ ആറു ആധാരങ്ങളെയും പൂജിച്ചു അവയെ കടന്നു സഹസ്രദള പദ്മത്തില്‍ ജീവാത്മാവിനെ ദര്‍ശിച്ചു അതില്‍ ബ്രഹ്മ ഉപാസന  ചെയ്യുന്നത് ആണ് ആത്മ ലിംഗ ആരാധന

പിണ്ഡലിംഗം -രൂപം

മനുഷ്യ ശരീര കോശം ആണ് പിണഡലിംഗം
സദ്‌ ഗുരുനാഥനെ ദര്‍ശിച്ചു പരമ ശിവന്‍ ആയി വണങ്ങുന്നത് ,തന്‍റെ ശരീരത്തെ പരമേശ്വരന്‍ ആയി ധ്യാനിക്കുന്നത് ആണ് പിണ്ഡലിംഗ ആരാധന.

അണ്ഡ ലിംഗം -

ഭൂമണ്ഡലം ശക്തി ശില -യോനി ശില  ,ആകാശലിംഗം ഇവ കൂടിയത് ആണ് അണ്ഡലിംഗം ..ഇതിനു ദിക്കുകള്‍ മലകള്‍ ഉദ്യാനങ്ങള്‍ പുഷ്പ മാല ആഭരണങ്ങള്‍ അഭിഷേകം അര്‍ച്ചന നൈവേദ്യം സ്തോത്രങ്ങള്‍ പൂജകള്‍ ധ്യാനം ഇവ കൊണ്ടു ആരാധിക്കുന്നു .ആ ആണ്ഡത്തില്‍ താനും ഉള്‍പെടുന്നു എന്ന് മനസ്സില്‍ ആക്കി തന്നെയും അതു ആയി ധ്യാനിച്ച് ഞാന്‍ എന്ന ഭാവം വിട്ടു ആരാധിക്കുന്നത് ആണ് ഈ ആരാധന .

സ്ഥാവര ലിംഗം -രൂപം

ശക്തിയും ശിവനും ശരീരവും ശരീരി യും ആയി ഇരിക്കുന്നു .
സ്ഥാവര ലിംഗം പിണ്ഡ രൂപത്തില്‍ ആണ് എങ്കിലും കാല്‍ കൈ  കണ്ണ് മൂക്ക് അതില്‍ കാണും .ഈശ്വരന്‍ സര്‍വ പ്രപഞ്ച രൂപം എങ്കിലും തനിക്കു ഒരു രൂപവും ഇല്ല എന്ന് ഇത് തെളിയിക്കുന്നു .ഇത് സര്‍വ പൂര്‍ണം ആയ സച്ചിദാനന്ദ രൂപം ആകുന്നു .

പല അമ്പലങ്ങളിലും ഇത് ആണ് ഉള്ളത് .
ഇത് കൂടാതെ അനേകം ലിംഗങ്ങള്‍ ഉണ്ട് -പരമാര്‍ത്ഥ ലിംഗം ,സ്വയംഭൂ ലിംഗം ആര്‍ഷ ലിംഗം മാനുഷലിംഗം രസം കൊണ്ടു ഉണ്ടാക്കിയ പാരദേശ്വര ലിംഗം ,വ്യക്ത ലിംഗം ,അവ്യക്ത ലിംഗം ......

ഇതില്‍ ഏതു തരം ലിംഗം ആണ് എന്ന് അമ്പലങ്ങളില്‍ ചോദിച്ചാല്‍ അറിയാം .ചിലയിടത്ത് എഴുതി വച്ചിരിക്കും

കടപ്പാട് ,
ലിംഗ പുരാണം
അദ്വൈതാശ്രമം -മായാവതി
ഹിമാചല്‍ പ്രദേശം

Monday, November 5, 2018

സന്യാസ പ്രാണായാമം

പൂരക കുംഭക പ്രക്രിയകള്‍ വഴി അല്ലാതെ അനുഷ്ടിക്കുന്ന പ്രാണായാമം ആണ് സന്യാസ പ്രാണായാമം .അത് ഓംകാരം അര്‍ത്ഥ ചിന്തയോടും ഏകാഗ്രതയോടും കൂടി ഓംകാരം ദീര്‍ഘമായി ജപിക്കുന്നതാണ്.

മനസ്സ് ഹൃദയപദ്മത്തില്‍ ഉറപ്പിച്ചു 12 ആവര്‍ത്തി ദീര്‍ഘമായി ജപിക്കുന്നതാണ് സന്യാസി പ്രാണായാമം .പ്രാണവൃത്തിയെ നീട്ടി "ഓം" 6 അല്ലെങ്കില്‍ 12 മാത്ര കള്‍ കൊണ്ടു ദീര്‍ഘമായി ഉച്ചരിക്കുന്നതാണ് ഈ വിദ്യ .ആയാമം എന്നാല്‍ നിയന്ത്രണം .ഇത് വഴി പ്രാണനെ നിയന്ത്രിക്കുന്നു .പ്രണവം നീട്ടി ഉച്ചരിക്കുമ്പോള്‍ ശരീരത്തിലെ പ്രാണശക്തിക്ക് നിയന്ത്രണവും ചലനവും ഉണ്ടാകുന്നു .

മൂന്നു സന്ധ്യകളിലും ഇപ്രകാരം ചെയ്യുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുണ്ഡലിനീ ശക്തി -സമഷ്ടി ചൈതന്യമായ ഈശ്വരന്‍റെ വ്യഷ്ടി രൂപം -ഉണര്‍ന്നു പ്രകാശിച്ചു സുഷുമ്ന വഴി ബ്രഹ്മ രന്ധ്രത്തില്‍ എത്തി ശിവനോട് ചേരുന്നു .അതോടു കൂടി യോഗാനുഭൂതി ഉണ്ടാകുന്നു .

ചിലര്‍ക്ക് ദിവ്യ പ്രകാശം ,ചിലര്‍ക്ക് ദിവ്യ നാദം അനുഭവ പെടും .

ഈ അനുഭവം സാത്വികന് മാത്രമേ ഉണ്ടാവൂ .
പഞ്ചികൃത ഭൂതങ്ങളാലാണ് വിരാട് രൂപത്തിന്റെ നിർമ്മിതി. അതാണെന്റെ സ്ഥൂലരൂപം. പഞ്ചഭൂതങ്ങളിലെ സത്വാംശങ്ങളിൽ നിന്നും ജ്ഞാനേന്ദ്രിയങ്ങൾ ഉണ്ടായി. സത്വാംശങ്ങൾ കൂടിച്ചേരുന്നതിന്റെ ഫലമായി അന്തഃകരണവും ഉണ്ടായി.   വൃത്തിഭേദാനുസാരം ഈ അന്തകരണം നാലു വിധത്തിലാണ്. അന്ത കരണത്തിൽ സങ്കല്പ വികല്പങ്ങൾ ഉണ്ടാവുമ്പോൾ അത് മനസ്സ്.

 സംശയരഹിതമായി ഉറച്ചൊരുള്ളുറപ്പ് വരുമ്പോൾ അത് ബുദ്ധി. ഒരു തീരുമാനത്തെപ്പറ്റി അനുസന്ധാനം ചെയ്യുമ്പാൾ അത് ചിത്തം. ‘ഞാൻ,ഞാൻ’ എന്നുള്ള തോന്നൽ അന്ത കരണത്തിൽ ഉദിക്കുമ്പോൾ അത് അഹംകാരം.

Friday, November 2, 2018

സൂര്യനെക്കുറിച്ചറിയാത്ത കുട്ടിക്ക്, ആ കുട്ടിയുടെ അച്ഛന്‍ സൂര്യനെക്കുറിച്ച് ലളിതമായ പല പല വര്‍ണ്ണനകളിലൂടെയും കഥകളിലൂടെയും പറഞ്ഞുകൊടുക്കുന്നു. കുട്ടിയുടെ ശ്രദ്ധ അല്പംപോലും മാറാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന അച്ഛന്‍ സൂര്യനെപ്പറ്റിയല്ലാതെ മറ്റൊന്നിനെയുംപറ്റി കുട്ടിയോടു പറയുന്നില്ല.

ഇങ്ങനെ കഥകളും വര്‍ണ്ണനകളും കേട്ടുകേട്ട് കുട്ടിക്ക് എങ്ങനെയെങ്കിലും സൂര്യനെ നേരിട്ടു കണ്ടാല്‍ മതിയെന്നായി. അപ്പോള്‍ അച്ഛന്‍, ''ദാ നില്‍ക്കണു സൂര്യന്‍'' എന്നു തേജോമയമായ ആ മഹാവൈഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നു. വര്‍ണ്ണനകളുമായി താദാത്മ്യം ബോധിച്ച കുട്ടി സൂര്യരൂപം കണ്ട് അത്ഭുതസ്തംഭമായി നില്‍ക്കുന്നു.
വാദങ്ങള്‍ എന്നാല്‍ ന്യായയുക്തികള്‍, സിദ്ധാന്തങ്ങള്‍ എന്നാല്‍ നിശ്ചയങ്ങള്‍ അല്ലെങ്കില്‍ നിഗമനങ്ങള്‍.


അപമാനം

ഒരു ഭക്തൻ രമണമഹർഷി യോട് ആരൊ തന്നെ നിന്ദിച്ചതിനെപ്പറ്റി പറഞ്ഞു സങ്കടപ്പെട്ടു. മഹർഷി പറഞ്ഞു താനും ചേർന്ന് തന്നെ നിന്ദിക്കു

വേറെ ഒരാളോട് സമാന പരിതസ്ഥിതിയിൽ പറഞ്ഞത്
എന്താ വിളിച്ചത് എത്ര പ്രാവശ്യം വിളിച്ചു എന്ന് ചോദിച്ചു.
മറുപടി കഴുത എന്ന് ഒരു പ്രാവശ്യം വിളിച്ചു. ഒരു പ്രാവശ്യം വിളിച്ചാലും വിളിച്ചില്ലേ?
മഹർഷി ചോദിച്ചു " അതേയോ? ഓ എത്ര പ്രാവശ്യമായി ഞാൻ താൻ സച്ചിദാനന്ദസ്വരൂപമാണെന്ന് തന്നോട് പറയുന്നു.അതെന്താ വിശ്വസിക്കാത്തത്.

വാക്കുകൾക്ക് നാം അർത്ഥം കൊടുക്കുന്നത് കൊണ്ടാണ് ഈ അഭിമാനക്ഷത ബോധം. അറിയാത്ത ഭാഷയിൽ ഒരാൾ ചിരിച്ചു കൊണ്ട് ചീത്ത പറഞ്ഞാൽ നമുക്കെന്താ തോന്നുക. വാക്കിനെ നാദബ്രഹ്മമായി കാണുക

ഏകനാഥസ്വാമിയെ ആരുടെയോ പ്രേരണയാൽ ഒരു ബ്രാഹ്മണൻ ഒരു പാട് നേരം ചീത്ത പറഞ്ഞു .സ്വാമി അത് കുറേ നേരം കേട്ട് ചീത്ത പറഞ്ഞ ആളുടെ ക്ഷീണമകറ്റാൻ പാൽ കൊടുത്തത്രെ. മാത്രമല്ല ബ്രാഹ്മണൻ താൻ പണം കിട്ടാൽ വേണ്ടി ചെയ്തതാണെന്ന് ഏറ്റു പറഞ്ഞപ്പോൾ ആവശ്യമുള്ള പണവും കൊടുത്തു

വേറൊരിക്കൽ സ്വാമി കുളിച്ചു ശുദ്ധനായി വരുമ്പോൾ ഒരാൾ മുറുക്കി തുപ്പി. സ്വാമി ഒന്നും പറയാതെ വീണ്ടും തദിയിൽ പോയി കുളിച്ചു വന്നു.
വീണ്ടും മുറുക്കി തുപ്പി വീണ്ടും കുളിച്ചു വന്നു അങ്ങിനെ 21 പ്രാവശ്യം ഒടുക്കം അയാൾ വീണു നമസ്ക്കരിച്ച് മാപ്പ് ചോദിച്ചിട്ട് എങ്ങിനെയാണ്,
താനിങ്ങിനെ ചെയ്തിട്ടും ദ്വേഷ്യം പിടിക്കാതിരിക്കുന്നതെന്ന് ചോദിച്ചു.
മറുപടി:
താൻ കാരണം എനിക്കിന്ന് 21 പ്രാവശ്യം ഗംഗാ സ്നാനം ചെയ്യാനായി.( അവർക്ക് എല്ലാ നദിയും ഗംഗ)
മറിച്ച് തന്നോട് വെറുപ്പ് തോന്നിയിരുന്നെങ്കിൽ മനസ്സിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് എങ്ങിനെയാണ് കളയാൻ സാധിക്കുക
( അവലംബം: നൊച്ചൂർ ജി യുടെ പ്രഭാഷണങ്ങൾ )

അപ്പോൾ ഇത് സാത്വികൻമാരുടെ പ്രതികരണം

നമ്മളോ ഇതൊക്കെ വായിച്ച് അത്ഭുതപ്പെടും