പരീക്ഷിത്ത് രാജന്‍, ഇനി ശരീരമുപേക്ഷിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞുതരാം.
ധ്യാനാസനത്തിലിരുന്ന് പ്രാണായാമം പരിശീലിക്കുകയും ഇന്ദ്രിയ ങ്ങളെ ഓരോന്നായി അതിന്റെ സംഗവസ്തുക്കളില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയും വേണം. പിന്നെ മനോനിയന്ത്രണം വരുത്തണം. ആത്മാനാത്മവിവേകത്തില്‍ക്കൂടി ധ്യാനത്തില്‍ മുഴുകണം. അവസാനമായി ഇനിപ്പറയുന്ന, രീതിയില്‍ ശരീര മുപേക്ഷിക്കാം. ഗുദദ്വാരം കാലുകൊണ്ടമര്‍ത്തിപ്പിടിച്ച് ആന്തര വായുക്കളെ ആറുബോധചക്രങ്ങളിലൂടെ മുകളിലേക്കുയര്‍ത്തണം. മണിപൂരകത്തില്‍ നിന്നു് അനാഹതചക്രത്തിലേക്ക്, പിന്നെ കാരണത്തോടുകൂടി കണ്ഠനാളത്തിലേക്കും. ഏഴുദ്വാരങ്ങളുമടച്ച് (കണ്ണുകള്‍, മൂക്ക്, ചെവി, വായ) ആന്തരവായുവിനെ പുരിക മദ്ധയത്തിലേക്കുയര്‍ത്തണം. സ്വര്‍ഗ്ഗസന്ദര്‍ശനവും സുഖവുമാ സ്വദിക്കാന്‍ താത്പ്പര്യമില്ലാത്തവനെങ്കില്‍ സ്വയം സഹസ്രാര ധാരയിലൂടെ (ആയിരം ഇതളുകളുളള താമര) ഭഗവാനില്‍ സമര്‍പ്പിക്കണം. ശിരസ്സിന്റെ മുകളിലുളള ബ്രഹ്മരന്ധ്രത്തിലൂടെ ശരീരമുപേക്ഷിച്ച് പുറത്തുകടക്കണം. മുക്തി ഇപ്പോള്‍ ഇവിടെ വെച്ചാണ്. സ്വര്‍ഗ്ഗവാസം കാംക്ഷിക്കുന്നവനെങ്കില്‍ മനസു കൊണ്ട് ഉപരിലോകങ്ങളില്‍നിന്നു് ഉന്നതങ്ങളിലേക്കു കയറി ലോകചക്രങ്ങള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങി അവസാനം സാക്ഷാത്കാരത്തേയും മുക്തിയേയും പ്രാപിക്കുന്നു. ഇതാണ് മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍. ഈ ലക്ഷ്യപ്രാപ്തി നേടിയവന് തിരികെ ഭൂമിയില്‍ മടങ്ങി വരേണ്ടതില്ല.

No comments:
Post a Comment