വേദങ്ങളെ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് ഇങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്.അവയില്‍ സംഹിത മന്ത്ര ഭാഗവും,ബ്രാഹ്മണം കര്‍മ്മഭാഗവും,ആരണ്യകം ഉപാസനാഭാഗവും,ഉപനിഷത് ജ്ഞാനഭാഗവുമാകുന്നു.
***സംഹിത***
ബ്രഹ്മചാരി ഗുരുകുലത്തില്‍ താമസിച്ച് നിയന്ത്രിതമായ ജീവിതചര്യയോടുകൂടി സംഹിതാഭാഗത്തുള്ള മന്ത്രങ്ങളഭ്യസിക്കുന്നു.
***ബ്രാഹ്മണം***
പിന്നിട് ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളെപ്പറ്റിയാണ് ബ്രാഹ്മണങ്ങളില്‍ വിവരിക്കുന്നത്.
***ആരണ്യകം***
ഗാര്‍ഹസ്ഥ്യത്തില്‍ നിന്നു വാനപ്രസ്ഥത്തിലേക്കു പ്രവേശിക്കുമ്പോള്‍ കര്‍മ്മങ്ങളനുഷ്ടിക്കുവാനുള്ള സൗകര്യമില്ലാത്തതിനാല്‍,ഉപാസന കൊണ്ട് കര്‍മ്മഫലം നേടുവാനുള്ള മാര്‍ഗ്ഗമാണ് ആരണ്യകങ്ങളിലെ വിഷയം.
***ഉപനിഷത്ത്***
അവസാനമായി സന്യാസം സ്വീകരിക്കുമ്പോള്‍ കര്‍മ്മം കൊണ്ടും ഉപാസന കൊണ്ടും സംശുദ്ധമായിത്തീര്‍ന്നിട്ടുള്ള മനസ്സില്‍ ഉദിക്കുന്ന ജ്ഞാനത്തെപ്പറ്റി ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്നു.
(മൃഡാനന്ദസ്വാമിജിയുടെ ബൃഹദാരണ്യകഉപനിഷത്ത് വ്യാഖ്യാനത്തിന്റെ അവതാരികയില്‍ നിന്നും)

No comments:
Post a Comment