ദേഷ്യം തന്നെ രണ്ടുവിധമുണ്ട്; ഒന്ന് സ്വമേധയാ ഉണ്ടാകുന്ന കോപം; മറ്റേത്, ആരോടാണോ ദേഷ്യം പ്രകടിപ്പിക്കുന്നത്, അയാളുടെ നന്മയെക്കരുതി പുറമേക്ക് അറിഞ്ഞു പ്രകടിപ്പിക്കുന്ന ദേഷ്യം.
ആദ്യത്തേതിൽ സ്വാർത്ഥതയുടെ പിൻബലമുണ്ട്; താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഈർഷ്യയും, നിരാശയുമൊക്കെയാണ് ഇതിനുപുറകിലുള്ളത്. അത് കേൾക്കുന്നയാൾക്കും ദേഷ്യപ്പെടുന്നയാൾക്കും അപകടമാണ് ഭവിക്കും. രണ്ടാമത്തെ വിഭാഗത്തിൽ രണ്ടാമത്തെയാളുടെ നന്മ മാത്രമാണ് ലക്‌ഷ്യം; ദേഷ്യം പ്രകടിപ്പിക്കുന്നയാളുടെയുള്ളിൽ അതു യാതൊരു പ്രകമ്പനവും ഉണ്ടാക്കുന്നുമില്ല.
അടക്കാൻ പറ്റാത്ത ദേഷ്യം ഒരാൾക്കുവരുന്നുവെങ്കിൽ, അതേ ദേഷ്യഭാവംതന്നെ അയാൾ മറ്റാളുകളോടും പ്രകടിപ്പിക്കുന്നുവെങ്കിൽ അറിഞ്ഞുകൊള്ളുക; അയാളിൽ സ്വാർത്ഥതയുടെ കടന്നാക്രമണമുണ്ട്. ഈ ഭാവം വൻ അപകടം ക്ഷണിച്ചുവരുത്തും, അയാൾക്കും അയാളുമായി ബന്ധപ്പെട്ട എല്ലാവർക്കും.

No comments:
Post a Comment