Thursday, November 8, 2018

ലിംഗ ഉപാസന

വിഗ്രഹ ഉപാസനയില്‍ പ്രധാനം ആയതു ആണ് ലിംഗ ഉപാസന .അനംഗ ലിംഗം .അംഗ ലിംഗം സ്ഥൂല ലിംഗം ഭദ്ര ലിംഗം ശിവ ലിംഗം ഇങ്ങനെ പല പ്രകാരത്തില്‍ ലിങ്ങ ഉപാസന കള്‍ ഉണ്ട് .

ലിംഗം എന്ന പദത്തിന്‍റെ അര്‍ത്ഥം സര്‍വലോക കാരണന്‍ എന്ന  പരമേശ്വരനെ കുറിക്കുന്നു .

പരമേശ്വരന്‍ സര്‍വ വ്യാപകന്‍ ആയതിനാല്‍ അവന്‍റെ വ്യാപ്യ സ്ഥാനം ആയി ഉപാസിക്കുന്നതിനു ഇടം കൊടുക്കുന്ന സ്ഥലങ്ങള്‍ എല്ലാം അവന്‍ തന്നെ ആകുന്നു .അവയെ എല്ലാം ലിംഗം എന്ന് അറിയപെടുന്നു ,

ജ്ഞാന ലിംഗം -അതീതം

രൂപം ആയും അരൂപം ആയും എന്നാല്‍ മനോവാക്കുകള്‍ക്ക് അപ്രാപ്യം ആയ പര വസ്തു ആണ് ജ്ഞാന ലിംഗം

സദാശിവ ലിംഗം -വിശ്വരൂപം

സര്‍വ ഭുവനങ്ങളും അംഗം ആയും പ്രത്യാഗമം ആയും ധാതുക്കള്‍  ആയും കല്പിക്ക പെടുന്ന ആകാരം ആണ് സദാശിവ ലിംഗം .

ആത്മ ലിംഗം -അരൂപം

ജീവാത്മാവില്‍ അന്തര്യാമി ആയുള്ള പരമേശ്വരന്‍ ആണ് ആത്മ ലിംഗം ..യോഗത്താല്‍ ആറു ആധാരങ്ങളെയും പൂജിച്ചു അവയെ കടന്നു സഹസ്രദള പദ്മത്തില്‍ ജീവാത്മാവിനെ ദര്‍ശിച്ചു അതില്‍ ബ്രഹ്മ ഉപാസന  ചെയ്യുന്നത് ആണ് ആത്മ ലിംഗ ആരാധന

പിണ്ഡലിംഗം -രൂപം

മനുഷ്യ ശരീര കോശം ആണ് പിണഡലിംഗം
സദ്‌ ഗുരുനാഥനെ ദര്‍ശിച്ചു പരമ ശിവന്‍ ആയി വണങ്ങുന്നത് ,തന്‍റെ ശരീരത്തെ പരമേശ്വരന്‍ ആയി ധ്യാനിക്കുന്നത് ആണ് പിണ്ഡലിംഗ ആരാധന.

അണ്ഡ ലിംഗം -

ഭൂമണ്ഡലം ശക്തി ശില -യോനി ശില  ,ആകാശലിംഗം ഇവ കൂടിയത് ആണ് അണ്ഡലിംഗം ..ഇതിനു ദിക്കുകള്‍ മലകള്‍ ഉദ്യാനങ്ങള്‍ പുഷ്പ മാല ആഭരണങ്ങള്‍ അഭിഷേകം അര്‍ച്ചന നൈവേദ്യം സ്തോത്രങ്ങള്‍ പൂജകള്‍ ധ്യാനം ഇവ കൊണ്ടു ആരാധിക്കുന്നു .ആ ആണ്ഡത്തില്‍ താനും ഉള്‍പെടുന്നു എന്ന് മനസ്സില്‍ ആക്കി തന്നെയും അതു ആയി ധ്യാനിച്ച് ഞാന്‍ എന്ന ഭാവം വിട്ടു ആരാധിക്കുന്നത് ആണ് ഈ ആരാധന .

സ്ഥാവര ലിംഗം -രൂപം

ശക്തിയും ശിവനും ശരീരവും ശരീരി യും ആയി ഇരിക്കുന്നു .
സ്ഥാവര ലിംഗം പിണ്ഡ രൂപത്തില്‍ ആണ് എങ്കിലും കാല്‍ കൈ  കണ്ണ് മൂക്ക് അതില്‍ കാണും .ഈശ്വരന്‍ സര്‍വ പ്രപഞ്ച രൂപം എങ്കിലും തനിക്കു ഒരു രൂപവും ഇല്ല എന്ന് ഇത് തെളിയിക്കുന്നു .ഇത് സര്‍വ പൂര്‍ണം ആയ സച്ചിദാനന്ദ രൂപം ആകുന്നു .

പല അമ്പലങ്ങളിലും ഇത് ആണ് ഉള്ളത് .
ഇത് കൂടാതെ അനേകം ലിംഗങ്ങള്‍ ഉണ്ട് -പരമാര്‍ത്ഥ ലിംഗം ,സ്വയംഭൂ ലിംഗം ആര്‍ഷ ലിംഗം മാനുഷലിംഗം രസം കൊണ്ടു ഉണ്ടാക്കിയ പാരദേശ്വര ലിംഗം ,വ്യക്ത ലിംഗം ,അവ്യക്ത ലിംഗം ......

ഇതില്‍ ഏതു തരം ലിംഗം ആണ് എന്ന് അമ്പലങ്ങളില്‍ ചോദിച്ചാല്‍ അറിയാം .ചിലയിടത്ത് എഴുതി വച്ചിരിക്കും

കടപ്പാട് ,
ലിംഗ പുരാണം
അദ്വൈതാശ്രമം -മായാവതി
ഹിമാചല്‍ പ്രദേശം

No comments:

Post a Comment