ധർത്യാഗമനം
******************
ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച ശുക്ലാണു സ്‌ത്രീരജസ്സുമായി കൂടിച്ചേര്‍ന്ന് ഗര്‍ഭസ്‌ഥ ശരീരത്തിന്റെ ഉല്‌പത്തിക്കു കാരണമാകുന്നു. പഞ്ചഭൂതാത്മകമായ ആ ജീവന് ഒരുമാസംകൊണ്ട് തലയും, രണ്ടുമാസംകൊണ്ട് കൈകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളും, മൂന്നാംമാസത്തില്‍ നഖം, രോമം, അസ്‌ഥികള്‍, തൊലി, സ്‌ത്രീപുരുഷ ലിംഗഭേദം, അസ്‌ഥിദ്വാരങ്ങളുള്ള അംഗങ്ങള്‍ എന്നിവയുണ്ടാകുന്നു.
നാലാംമാസത്തില്‍ സപ്‌തധാതുക്കളും, 5-ാം മാസത്തില്‍ വിശപ്പും, ആറാംമാസത്തില്‍ ഗര്‍ഭസ്‌ഥ ശിശു മറുപിള്ളയാല്‍ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്ക് തിരിയുകയും ചെയ്യുന്നു. ഏഴാംമാസത്തില്‍ സുഖദുഃഖാദി ജ്‌ഞാനങ്ങളുണ്ടാകുന്ന ആ ജീവന്‍ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പുറകും കഴുത്തും കുനിഞ്ഞ് കൈകാലുകള്‍ ഇളക്കാന്‍ കഴിയാതെ ബന്ധനസ്‌ഥനെപ്പോലെ കിടക്കുന്നു. അവിടെ അവന് ഈശ്വര ഗത്യാല്‍ സ്‌മരണശക്‌തി ഉണ്ടാവുകയും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ഓര്‍മ്മിച്ച് നെടുവീര്‍പ്പിടുകയും ചെയ്യുന്നു.
അങ്ങനെ ഈശ്വരസ്‌മരണയില്‍ മുഴുകിയവനും ഋഷി തുല്യനുമായ ആ ജീവന്‍ 10-ാം മാസത്തില്‍ പ്രസൂതിമാരുതനാല്‍ നയിക്കപ്പെട്ടവനായി ഭൂമിയില്‍ ജനിക്കുന്നു.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചമഹാഭൂതങ്ങളെന്ന് പറയുന്നു. ജീവശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാകുന്നു.
ത്വക്ക്, അസ്‌ഥികള്‍, നാഡികള്‍, രോമം, മാംസം എന്നീ പഞ്ചഗുണങ്ങള്‍ ഭൂമിയുടേയും ഉമിനീര്, മൂത്രം, ശുക്ലം, മജ്‌ജ, രക്‌തം എന്നീ പഞ്ചഗുണങ്ങള്‍ ജലത്തിന്റേയും വിശപ്പ്, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങള്‍ അഗ്നിയുടേയും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്‌ടിതം എന്നീ പഞ്ചഗുണങ്ങള്‍ വായുവിന്റേയും ശബ്‌ദം, ഛിദ്രം, ഗാംഭീര്യം, ശ്രവണേന്ദ്രിയ സംശ്രയത എന്നീ പഞ്ചഗുണങ്ങള്‍ ആകാശത്തിന്റേതുമാകുന്നു.
മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുര്‍ഗുണങ്ങള്‍ പൂര്‍വ്വജന്മ വാസനയാല്‍ അധിഷ്‌ഠിതമാകയാല്‍ അവയെ അന്തഃക്കരണമെന്ന് വിളിക്കുന്നു. ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്, ഇവയഞ്ചും ജ്‌ഞാനേന്ദ്രിയങ്ങളും വാക്ക്, കൈയ്, കാല്, മലദ്വാരം, ലിംഗം ഇവയഞ്ചും കര്‍മ്മേന്ദ്രിയങ്ങളുമാകുന്നു. ദിക്കുകള്‍, വായു, സൂര്യന്‍, വരുണന്‍, അശ്വിനി ദേവകള്‍ എന്നിവര്‍ ക്രമേണ ജ്‌ഞാനേന്ദ്രിയത്തിന്റേയും അഗ്നി, ഇന്ദ്രന്‍, വിഷ്‌ണു, യമന്‍, പ്രജാപതി എന്നിവര്‍ കര്‍മ്മേന്ദ്രിയത്തിന്റേയും ദേവതകളാകുന്നു
മനുഷ്യശരീരം ശാസ്‌ത്രലോകത്തിനെന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളില്‍നിന്ന് വ്യത്യസ്‌തനാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളില്‍ പിറന്ന് സുഖദുഃഖ നരകയാതനകള്‍ക്കുശേഷം ദുര്‍ല്ലഭമായ ജീവന്‍ മനുഷ്യയോനിയില്‍ പിറന്നാല്‍ അത് പരമാര്‍ത്ഥപുണ്യം തന്നെ.

No comments:
Post a Comment