Friday, September 14, 2018

സിദ്ധികൾ

സിദ്ധികള്‍

സാധനയുടെ ലക്‌ഷ്യം സിദ്ധി ആണ് -സിദ്ധി എന്നാല്‍ മോക്ഷം ആണ്

"ജന്മവുഷധി മന്ത്ര തപസമാധിജാ :സിദ്ധയ "

ശരീരം ,ഇന്ദ്രിയം ,മനസ്സ് ബുദ്ധി ഇവയുടെ പരിവര്‍ത്തനം കൊണ്ടു ഉണ്ടാകുന്ന പുതിയ ശരീര സ്ഥിതി ആണ് സിദ്ധി .അത് 5 തരത്തില്‍ ഉണ്ട് :-

1,ജന്മം കൊണ്ടു ഉള്ള സിദ്ധി -ഇത് പഴയ ജന്മത്തില്‍ നിന്ന് കിട്ടിയത് ആകും  .മനുഷ്യന്‍ പുണ്യ കര്‍മങ്ങള്‍ കൊണ്ടു ദേവന്‍ ആകുമ്പോള്‍ ദേവന്റെ സിദ്ധികള്‍ കിട്ടുന്നു .കപിലന്‍ ,വ്യാസന്‍ ,ശുകന്‍ തുടങ്ങിയവര്‍ ജന്മനാ സിദ്ധിയുള്ളവര്‍ ആയിരുന്നു .

ചൈതന്യ മഹാ പ്രഭു ,ശ്രീ രാമാ കൃഷ്ണ പരമഹംസന്‍ തുടങ്ങിയവര്‍ ജന്മനാല്‍ സിദ്ധപുരുഷന്മാര്‍ ആയിരുന്നു .

2.ഔഷധങ്ങള്‍ കൊണ്ടു സിദ്ധി

ചില ഔഷധങ്ങള്‍ ,മരുന്നുകള്‍ കൊണ്ടു അസാധാരണ കഴിവുകള്‍ ലഭിക്കാം .ചില ഉത്തെജന മരുന്നുകള്‍ കായിക താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന അമാനുഷിക ശക്തി ആണ് ഉദാഹരണം .

3.മന്ത്രം കൊണ്ടു സിദ്ധി

ചില മന്ത്രങ്ങള്‍ ജപിച്ചു ഇന്ദ്രിയത്തിലും ചിത്തത്തിലും കൂടി സിദ്ധികള്‍ ഉണ്ടാക്കുന്നു .ഇതിനെ മന്ത്ര സിദ്ധി എന്ന് പറയാം .മന്ത്ര /തന്ത്ര ശാസ്ത്രങ്ങള്‍ അവയെ വിസ്തരിക്കുന്നു .

4.തപസു കൊണ്ടു സിദ്ധി

ശാസ്ത്ര വിധി പ്രകാരം ചെയ്യുന്ന തപസ് കൊണ്ടു ശരീരത്തിനു കിട്ടുന്ന സിദ്ധി ആണ് തപ സിദ്ധി .വിശ്വാമിത്രന്‍ ,ഭരദ്വാജ് ഇവര്‍ ഇത്തരം സിദ്ധികള്‍ക്ക് ഉദാഹരണം .ദേവന്‍മാര്‍/അസുരന്മാര്‍ /മനുഷ്യര്‍ തപസ്സു കൊണ്ടു സിദ്ധികള്‍ നേടിയിട്ടുണ്ട്

5.സമാധി കൊണ്ടു സിദ്ധി

ധാരണ ,ധ്യാനം ,സമാധികളുടെ അഭ്യാസം കൊണ്ടു ശരീരം ഇന്ദ്രിയം മനസ്സ് ഇവക്കു ഉണ്ടാകുന്ന അപൂര്‍വ ശക്തി സമാധി കൊണ്ടു ഉണ്ടാകുന്നു .സിദ്ധികള്‍ കൊണ്ടു ഒരു നിലയില്‍ ഉള്ള ശരീര ഇന്ദ്രിയ മനസ്സുകള്‍ക്ക് മറ്റൊരു നിലയിലേക്ക് ഉണ്ടാകുന്ന പരിവര്‍ത്തനത്തിന് "ജാത്യന്തരപരിണാമം "എന്ന് പറയുന്നു .

സമാധിയില്‍ നിന്ന് ഉണ്ടാകുന്ന സിദ്ധികള്‍ എന്തും ആകാം .സമാധികളില്‍ നിന്ന് ഉണ്ടാകേണ്ട സിദ്ധി മോക്ഷം ആകണം .മറ്റു സിധികളില്‍ ഭ്രമിച്ചു പോയാല്‍ മോക്ഷം എന്ന ലക്ഷ്യത്തില്‍ നിന്നും പഠിച്ചു പോകുന്നു .

പതഞ്‌ജലി

No comments:

Post a Comment