Friday, September 21, 2018

പിതാവ് പുത്രനാകുന്നു; പുത്രന്‍ പിതാവാകുന്നു
***************************************************
പുരുഷോത്തമനെ തത്വമാര്‍ഗ്ഗ സഞ്ചാരിക്ക് വിളക്കുപോലെ സ്പഷ്ടമായി കാണാന്‍ കഴിയും ഈ ജീവന്‍ അനേകം യോനികളില്‍ ഭ്രമണം ചെയ്തു മനുഷ്യയോനിയി ലെത്തുന്നു.

ഒരു സമയത്ത് കുടിച്ച സ്തനത്തെത്തന്നെ മറ്റൊരു സമയത്ത് മര്‍ദ്ദിച്ച് ആനന്ദമടയുന്നു ഏതു യോനിയിലൂടെയാണോ ജനിച്ചത് അങ്ങ നെയുള്ള യോനിയില്‍ രമിക്കുന്നു. ഒരു ജന്മത്തില്‍ അമ്മയായി, മറ്റൊരു ജന്മത്തില്‍ ഭാര്യയായിത്തീരുന്നു. ഭാര്യാ, മാതാവാകുന്നു.

പിതാവ് പുത്രനാകുന്നു; പുത്രന്‍ പിതാവാകുന്നു. ഇങ്ങനെ സംസാര കിണിറ്റിലെ ചരടുപോലെയാണ് ജീവികള്‍ ഭിന്നയോനികളില്‍ വന്നും പോയുമിരിക്കുന്നു.

മൂന്നുലോകങ്ങളും മൂന്നു വേദങ്ങളും മൂന്നു സംഖ്യകളും മൂന്നു സ്വരങ്ങളും മൂന്ന് അഗ്നികളും മൂന്നു ഗുണങ്ങളും എല്ലാം തന്നെ മൂന്ന് അക്ഷരങ്ങളില്‍ നിലകൊള്ളുന്നു. യോഗിക്ക് മൂന്നക്ഷരങ്ങളും അര്‍ദ്ധക്ഷരവും അധ്യയനം ചെയ്യേണ്ടതുണ്ട്.

131. തത്വമാര്‍ഗ്ഗേ യഥാ ദീപോ ദൃശ്യതേ പുരുഷോത്തമഃ
യഃസ്തനഃ പൂര്‍വപീത സ്തം നിഷ്പീഡ്യ മുദ്മശ്‌നു തേ
132. യസ്മാത് ജാതോ ഭഗാത്പൂര്‍വം തസ്മി ന്തേവ ഭഗേരനു
യാ മാതാ സാ പുനര്‍ ഭാര്യാ യാ ഭാര്യാ മാതരേ വഹി
133. യഃപിതാ സ പുനഃപുത്രോ യഃപുത്രഃസ പുനഃ പിതാ
ഏവം സഞ്ചാര ചക്രേണ കുപ ചക്രേ ഘടാ ഇവ
134. ഭ്രമന്തേ യോനി ജന്മാനി ശ്രുത്വാ ലോകാന്‍ സമശ്‌നുതേ
ത്രയോ ലോകാ സ്ത്രയോ വേദാ സ്ത്രിസ്രഃ
സന്ധ്യാഃ സ്ത്രയ സ്വരാഃ
135. ത്രയോ?ഗ്നയഞ്ച ത്രിഗുണാ സ്ഥിതോ സര്‍വത്ര യാക്ഷരേ
ത്രയാണാമക്ഷരാണാം ച യോദSധീ തേSപ്യദ്ധമക്ഷരം

(യോഗതത്വോപനിഷത്ത് )

No comments:

Post a Comment