Tuesday, September 25, 2018

രജോഗുണിയുടെ സ്വഭാവം

രജോഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ
-------------------------------------------------------

1. മനസ്സിന്റെ മറ്റൊരു ഗുണമാണ് രജോഗുണം. . ഇതിൽ ആസുരഗുണങ്ങളായ ഡംപ് ,ദർപം ,ക്രോധം മുതലായ ശക്തികൾ നമ്മെ താഴേക്ക്‌ വലിക്കുന്നു .ഇത് നമ്മെ സംസാര ബന്ധനാക്കുന്നു .
2. നിറഞ്ഞ വ്യക്തി കർമനിരതനായിരിക്കും . അലസരായി ഇരിക്കുവാൻ രജോ ഗുണം നമ്മെ അനുവദിക്കുന്നില്ല.
3. രാജസികൻ വ്യത്യസ്ഥവും സംഭവബഹുലവുമായ ജീവിതം ആഗ്രഹിക്കുന്നു. ഒരേ സുഹൃത്തുക്കൾ ,ഒരേ ഭക്ഷണം ഒരേ സ്ഥലം തുടങ്ങിയവ ഇവരെ മുഷിപ്പി ക്കുന്നു. അവർക്കെപ്പോഴും പുതിയ വിനോദങ്ങളും പുതിയ പുസ്തകങ്ങളും എ ല്ലാം പ്രിയമായിരിക്കും..
4. രാജസികന് എപ്പോഴും സുഹൃത്ത്‌ വേണം സംസാരിക്കുവാൻ പക്ഷെ സൌ ഹൃദം അടിക്കടി മാറിക്കൊണ്ടിരിക്കും .
5. രാജസികൻ അന്യരിലെ നന്മ കാണാതെ അവരുടെ തെറ്റുകൾ മാത്രം പെട്ടെ ന്ന് കണ്ടുപിടിക്കുന്നു .ഇത് ശത്രുത വർദ്ധിപ്പിക്കുകയും തദ്വാരാ മനസ്സമാധാനം തടസ്സപ്പെടുകയും ചെയ്യുന്നു..
6. സത്വഗുണമില്ലാത്ത മനസ്സ് ഒരിക്കലും തന്റെയും അന്യന്റെയും സന്തോഷം തിരിച്ചറിയുന്നില്ല അങ്ങിനെ എന്നും വിഷമാവസ്ഥയിൽ തുടരേണ്ടി വരുന്നു.
7. രാജസികന് മറ്റുള്ള വരിലെ നന്മയെ അംഗീകരിക്കുവാണോ അതിൽ അത്മ സംതൃപ്തി നേടുവാനോ കഴിയില്ല .
8. അന്യന്റെ ക്ലേശത്തെ തെല്ലും പരിഗണിക്കാത്ത ഇവർക്ക് സഹാനുഭൂതി യും മമതയും ഉണ്ടാവുകയില്ല., ഇവർ ബന്ധങ്ങളിൽ പിളർപ്പ് സൃഷ്ടിക്കുന്നു .
9. പലതര സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ മറ്റുള്ളവർ രാജസികനാൽ വഞ്ചിക്കപ്പെടുന്നു .അതുകൊണ്ട് സൌഹൃദത്തിൽ ഏർപ്പെടുമ്പോൾ സുഹൃത്തി നെ വളരെ കാലം അടുത്തറിഞ്ഞതിനു ശേഷം മാത്രമേ രഹസ്യങ്ങൾ തുറന്നു പറയാൻ പാടുകയുള്ളൂ .

No comments:

Post a Comment