ശ്രീമദ് ദേവീഭാഗവതത്തില്‍ സാക്ഷാല്‍ ജഗദംബിക ഇങ്ങിനെ പറയുന്നു:
"ഇതാണെന്റെ അലൗകികമായ രൂപം. അവ്യക്തം, അവ്യാകൃതം, മായാശബളം എന്നിങ്ങിനെ ഇതറിയപ്പെടുന്നു. തത്വാദികൾക്ക് കാരണമായ സച്ചിദാനന്ദ വിഗ്രഹമാണിത്. സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി ഇച്ഛ, ജ്ഞാനം, ക്രിയ എന്നിവയ്ക്ക് ആശ്രയമായി സച്ചിദാന സ്വരൂപം നിലകൊള്ളുന്നു. ഹ്രീങ്കാര മന്ത്രത്തിന്റെ തത്വമിതാണ്. ആദിമ തത്വവും ഇതാണ്.
ആദിതത്വത്തിൽ നിന്നും ശബ്ദതന്മാത്രാരൂപത്തിൽ ആകാശമുണ്ടായി. പിന്നീട് സ്പർശാത്മകമായി വായുവുണ്ടായി. രൂപാത്മകമായ അഗ്നിയാണ് പിന്നീടുണ്ടായത്. രസാത്മകമായ ജലവും ഗന്ധാത്മകമായ ഭൂമിയും പിന്നീടുണ്ടായി.
ആകാശത്തിന് ശബ്ദം എന്നൊരു ഗുണം മാത്രം. (1)
വായുവിന് ശബ്ദവും സ്പർശവും ഗുണങ്ങൾ.(2)
അഗ്നിക്ക് ശബ്ദം, സ്പർശം, രൂപമെന്നീ ഗുണങ്ങൾ (3)
ജലത്തിന് ശബ്ദ, സ്പർശ, രൂപ, രസ, ഗുണങ്ങൾ (4)
ഭൂമിക്ക് ശബ്ദ സ്പർശ, രൂപ, രസ, ഗന്ധ, ഗുണങ്ങൾ (5)
ഈ പഞ്ചതന്മാത്രകളിൽ നിന്നും ലിംഗശരീരം അല്ലെങ്കിൽ സൂക്ഷ്മ ശരീരം ഉത്ഭവിച്ചു. സ്ഥൂല ശരീരത്തിന്റെ കാരണമാണീ ലിംഗശരീരം. സർവ്വാത്മകമായ ഇതു തന്നെയാണ് പരമാത്മാവിന്റെ സൂക്ഷ്മദേഹം. പരമാത്മാവിന്റെ കാരണ ദേഹമാണ് അവ്യക്തം എന്നറിയപ്പെടുന്നത്.
ഈ അവ്യക്തത്തിൽ ബീജ രൂപത്തിൽ വിശ്വം നിലകൊള്ളുന്നു.
പഞ്ചഭൂതങ്ങൾ പഞ്ചീകരണമെന്ന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സ്ഥൂലഭൂതങ്ങൾ ഉണ്ടാവുന്നു."

No comments:
Post a Comment