Monday, September 17, 2018

അന്തഃകരണം പഞ്ചഭൂതാത്മകം

അന്തഃകരണം പഞ്ചഭൂതാത്മകമെന്നു തെളിയിക്കാം.:

അന്തഃകരണം ആകാശം പോലെ സകലത്തിനും ഇടം കൊടുത്തു ധരിക്കുന്ന തിനാല്‍ ആ ധാരണയ്ക്കു സാധകമായ ജ്ഞാനം ആകാശാംശവും.

 വായുവെന്നതുപോലെ സങ്കല്പവികല്പ രൂപേണ ചലിക്കുന്നതിനാല്‍ ആ ചലനവൃത്തിയായ മനസ്  വായ്വംശവും,

 അഗ്നിയെപ്പോലെ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാല്‍ ആ പ്രകാശവൃത്തിയായ ബുദ്ധി അഗ്ന്യംശവും,

 ജലത്തെപ്പോലെ സര്‍വ്വത്തിലും  സര്‍വ്വവിഷയങ്ങളിലും  ചേര്‍ന്നിരിക്കയാല്‍ ആ വ്യാപകവൃത്തിയായ ചിത്തം ജലാംശവും,

 ഭൂമിയെപ്പോലെ സകലവിഷയങ്ങളിലും കഠിനമായി അഭിമാനിച്ചിരിക്കുന്നതിനാല്‍ ആ അഭിമാനവൃത്തിയായ അഹങ്കാരം പൃഥ്വ്യംശവും ആകുന്നു.

No comments:

Post a Comment