Tuesday, September 4, 2018

ഗായത്രീ മന്ത്രവും ശരീരവും

"ഓം ഭുർ ഭുവഃസ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്"

ഇതാണ്‌ ഗായത്രിമന്ത്രം എന്നറിയപ്പെടുന്നത്. ഇതിലെ ഓരോ വാക്കും ജപിയ്ക്കുമ്പോൾ ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിയ്ക്കാം. മനുഷ്യശരീരത്തിലെ വിവിധ ശക്തികൾ ഈ വിവിധ ഗ്രന്ധികളിലായി ശേഖരിച്ചു വെച്ചിരിക്കുകയും ഗായത്രീ മന്ത്രമോ നാമമോ ജപിയ്ക്കുന്ന സമയത്ത് ഈ ശക്തികൾ ഉണരുകയും ഊർജ്ജസ്വലത പ്രദാനം ചെയ്യുകയും ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

ഗായന്ത്രീമന്ത്രം ജപിക്കുമ്പോൾ
ഓം ‌- ജപിക്കുന്ന വേളയിൽ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുമെന്നാണ് പറയപ്പെടുന്നത്. ഭൂ - ജപിക്കുമ്പോൾ വലതു കണ്ണിന്റെ ഭാഗത്താണ് നാലിഞ്ച്‌ ശക്‌തി ഉയരുന്നത്. ഭുവഃ - ജപിക്കുമ്പോൾ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തിയാണ് മൂന്നിഞ്ചായി ഉയരുന്നത്. സ്വഃ - ജപിക്കുമ്പോൾ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

തത്‌ - ആജ്‌ഞാചക്രത്തിൽ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെയാണ് ഇത് ഉയർത്തുക‌. സ - ഇടതു നയനത്തിൽ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണർത്തുന്നത്‌. വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെയാണ് ഇത് ഉണർത്തുന്നത്‌. തുഃ - ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണർത്തുക.വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർ‍ത്താനാണിത്. രേ - ഇത് നാസിക മൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണർത്തും‌. ണി - മേൽ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർത്തുന്നത്‌. യം - കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണർത്തും.

ഭര്‍ഗോ ദേവസ്യ ധീമഹീ
ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണർത്തുന്നത്‌. ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണർത്തുവാനാണ് ഇത്‌. ദേ - ഇടതു നെഞ്ചിൽ മുകൾ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണർത്താൻ. വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്തിയെയാണ് ഉണർത്തുക‌. സ്യ - ആമാശയത്തിനു മുകളിൽ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്തിയെ ഉണർത്തും‌.

ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണർത്തും‌. മ - പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌. ഹി - പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണർത്തുന്ന മന്ത്രമാണ് ഇത്.

ധിയോയോന പ്രചോദയാത്
ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണർത്തുക‌. യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തർനിഹിത ശക്തിയെ ഉണർത്താനാണ് ഈ വാക്ക്‌. യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്തിയെയാണ് ഇത് ഉണർത്തുക‌. ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണർത്തുക‌. പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദർശ ശക്തിയെ ഉണർത്തുന്നതാണിത്. ചോ - വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണർത്താൻ. ദ- ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണർത്തുന്നതാണ് ഇത്‌. യാത്‌ - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണർത്തുക‌.

ഗായത്രീമന്ത്രവും സമയക്രമവും
ഈ മന്ത്രം ജപിക്കുന്ന വ്യക്തി അതിലെ ഏത് അക്ഷരത്തിനാണോ ഊന്നൽ നൽകി ജപിക്കുന്നത്, ആ ശക്തിയായിരിക്കും അയാളിൽ പ്രബലമാകുക. ഇത്തരത്തിൽ ഗായത്രി മന്ത്രത്തിലുള്ള 24 അക്ഷരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്‌. അവ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്. അവയെ ശക്തിപ്പെടുത്തുന്നത് ആരോഗ്യവർദ്ധിനിയായി രൂപപ്പെടുന്നു.

No comments:

Post a Comment