Monday, September 17, 2018

ജന്മങ്ങൾ എങ്ങിനെ ഉണ്ടാകുന്നു

ജന്മങ്ങൾ

ഒരു ശരീരം വിട്ട് മറ്റൊന്ന് സ്വീകരിക്കുന്നതിനിടയില്‍ സൂക്ഷമശരീരവും വിട്ട് കാരണശരീരത്തില്‍ പോകുന്നുണ്ടാവാം. അതുകൊണ്ട് ഓര്‍മ്മകള്‍ നശിക്കുന്നു. ഓര്‍മ്മകള്‍ നില്‍ക്കുന്നത് സൂക്ഷ്മശരീരത്തിലാണ് (അന്തക്കരണം). എന്നാല്‍ വാസനകള്‍ സൂക്ഷിക്കപ്പെടുന്നത് കാരണശരീരത്തിലാണ്. അതുകൊണ്ട് പുനർജ്ജനിക്കുമ്പോള്‍ പൂര്‍വജന്മ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു, എങ്കിലും വാസനകള്‍ നിലനില്‍ക്കുന്നു.

ജീവൻമാർ
കർമ്മഭലത്താൽ മനുഷ്യനായി ഉയർത്തപ്പെടുന്നു
അതേ കർമ്മ ഭലത്താൽ മനുഷ്യത്വം നഷ്ടപെടുന്നു
ജീവാത്മാവ് ശരീര ത്യാഗത്തിനു ഒരുങ്ങുമ്പോൾ അതിനുചുറ്റും ഇന്ദ്രിയങ്ങളും പ്രാണനും എത്തിച്ചേരുന്നു
ജീവൻ അപ്പോൾ ശരീരത്തിൽ ആകെ വ്യാപിച്ചിരിക്കുന്ന തേജസ്സിനെ ഹൃദയത്തിലേക്ക് ആനയിക്കുന്നു
കണ്ണിലെ തേജസ്സു പിൻവാങ്ങുമ്പോൾ കാഴ്ച മങ്ങുന്നു
അങ്ങിനെ ഓരോ അവയവങ്ങളിൽനിന്നും തേജസ്സു പിൻവാങ്ങുന്നു

ഈശ്വര നിയമം അനുസരിച്ച് ജീവാത്മാവിനെ അതിന്റെ യോഗ്യതയ്ക്ക് അനുസരിച്ച ശരീരം നൽകുന്നു, അല്ലെങ്കിൽ കൊണ്ട്പോകേണ്ടുന്ന ഇടത്തേക്ക് കൊണ്ടുപോകുന്നു. ഏതു ശരീരം വേണമെങ്കിലും ലാഭിക്കാം

സ്ഥാവരം : മണ്ണിലുള്ള ഭക്ഷണത്തെ വലിചെടുക്കുന്നവ
വനസ്പതികൾ : പൂക്കാതെ കായിക്കുന്നവ
ഓഷധികൾ : ധാന്യങ്ങൾ ഉണ്ടായി നശിക്കുന്നവ
ലതാ വർഗങ്ങൾ : വള്ളികളായി പടരുന്നവ
ത്വക്സാര വർഗം : മുളപോലെ ബലമായ തോലുള്ളവ
വീരുത്തുകൾ : ബലമുള്ള വള്ളികളോട് കൂടി പടരാതെ നില്ക്കുന്നവ
ബ്രൂമം : പൂത്തു കായിക്കുന്നവ
തിര്യക്കുകൾ: ഇന്ന് , നാളെ, എന്ന് ചിന്തിക്കാതെ ആഹാരം മൈഥുനം കോപം ഇവയോട്കൂടി  നിൽക്കുന്നവ ( 28വിധം പ്രാണികൾ) അവ തന്നെ 1കുളമ്പ് ഉള്ള ജീവികൾ , 2കുളമ്പ് ഉള്ള ജീവികൾ , 5 കുളമ്പ് ഉള്ള ജീവികൾ ഇങ്ങനെ തിരിഞ്ഞിരിക്കുന്നു

ഒടുവിൽ മനുഷ്യർ ആയി ജനിക്കുന്നു

മുകളിൽ വിവരിച്ച ഏതു യോനിയിലും ജന്മം ലഭിക്കുന്നു. ശരീരം വെടിയുന്നതും ശരീരം ലഭിക്കുന്നതും ജീവാത്മാവിന്റെ അധികാരത്തിൽ പെട്ട കാര്യങ്ങൾഅല്ല , ജീവൻ വെടിയുമ്പോൾ പ്രാണൻ, ഇന്ദ്രിയങ്ങൾ, ജഞാനം , കർമ്മങ്ങൾ , പൂർവ്വ ജന്മങ്ങളിൽ നിന്നുംആർജിച്ച പ്രജഞാനം ( ബുദ്ധി ) എന്നിവയോട് കൂടി പുതിയ ശരീരത്തിൽ പ്രവേശിക്കുന്നു

5 തന്മാത്രകൾ (ശബ്ദ, സ്പർശ, രസ  രൂപ, ഗന്ധ)  അല്ലെങ്കിൽ 5 രസങ്ങൾ
ശബ്ദ രസത്തെ,  ശ്രോത്രം എന്ന ഇദ്രിയം,  ചെവി എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
സ്പർശ രസത്തെ,  ത്വക്ക് ഇന്ദ്രിയം,  തൊലി എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
രൂപം എന്ന രസത്തെ,  ദ്രിക്ക്/ നേത്രം എന്ന ഇദ്രിയം,  കണ്ണ് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
രസം,  ജിഹ്വ എന്ന ഇദ്രിയം,  നാക്ക് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
ഗന്ധ രസത്തെ,  ഖ്രാണ / നാസിക എന്ന ഇദ്രിയം,  മൂക്ക് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു

10 ഇന്ദ്രിയങ്ങൾ (5 ജ്ഞാന, 5 കർമ്മ )
1 അഹങ്കാരം (ഞാൻ ശരീരം എന്ന ബോധം )
1 ബുദ്ധി (മസ്തിഷ്കം അല്ല , സൂക്ഷ്മ ശരീരത്തിലെ ബുദ്ധി  മസ്തിഷ്കം ഉപയോഗിച്ചൂ പ്രവർത്തിപ്പിക്കുന്നു  ഒരു അവയവം മാത്രം ആണ് മസ്തിഷ്കം അല്ലെങ്കിൽ brain )
1 മനസ്സ്

5 +10 +1 +1 +1 = 18

18 അംശങ്ങൾ കൂടിയ സൂക്ഷ്മ ശരീരം ( ഇവയും ജഡം തന്നെ , ഇവയ്ക്കും ചൈതന്യം നൽകുന്നത് ആത്മാവ് തന്നെ ,ഇതുതന്നെ ജീവൻ )
ബുദ്ധി , മനസ്സ് , അഹങ്കാരം, 5 തന്മാത്രകൾ,  10 ഇന്ദ്രിയങ്ങൾ , ഇവയിൽ നിന്നും മുക്തനായവൻ ജീവൻ മുക്തൻ , ശുദ്ധ ബോധം ആയി നിലനിൽക്കുന്നവൻ 

സൂക്ഷ്മശരീരം പ്രാണമയ കോശം , മനോമയ കോശം , വിജ്ഞാനമയ കോശം എന്നിവ ഉപയോഗിച്ച് തനിക്കു ലഭിച്ച ശരീരത്തിൽ നിന്നും സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു ( കർമ്മങ്ങൾ ചെയ്യുന്നു )

സൂക്ഷമ ശരീരത്തിന് ലഭിക്കുന്ന ശരീരം അതിനെ സ്ഥൂല ശരീരം എന്ന് പറയുന്നു അത് (അന്നമയകോശം എന്ന് അറിയപ്പെടുന്നു ) (സമസ്ത പ്രാണികളും , ജീവൻ ഉള്ള എല്ലാം അന്നം സ്വീകരിക്കുന്നു , വൃക്ഷങ്ങളും എല്ലാം )

കാരണ ശരീരം   അത് ആനന്തമയ കോശം ഉപയോഗിക്കുന്നു , സത്വ , രജ , തമ , ഇവയുടെ സാമ്യ അവസ്ഥ : ഈ ശരീരം പുഷ്ടിപ്പെടുമ്പോൾ, വിശേഷ ജ്ഞാന പ്രാപ്തി, മനസ്സടങ്ങുക, മാനസിക ഉന്നതി എന്നീ സദ്ഗുണങ്ങൾ ലഭിക്കുകയും  യോഗി, സംന്യാസി, ഭക്തൻ, എന്നീ നിലകളിൽ എത്തിചേരുകയുംചെയ്യുന്നു. വാസന :  ചെയ്ത കർമ്മങ്ങൾ സ്മ്രുതിആയി ചിത്തത്തിൽ (അന്തക്കരണം) സ്ഥിതിചെയ്യുന്നു ഏതു കർമ്മത്തിൻറെ വാസനയാണോ ചിത്തത്തിൽ ഉള്ളത് അത് വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു ഇതാണ് വാസനയുടെ ജോലി..

നിഷ്കാമ കർമ്മം : duty / കടമ :  നിഷ്കാമ കർമ്മം അനുഷ്ടിക്കുന്നത് വരെ വാസനകൾ ചിത്തത്തിൽനിന്ന് ഒഴിയുകയില്ല. നിഷ്കാമ കർമം ചെയ്യാൻ ധർമ്മഭ്യാസം വേണം.

 സകാമ കർമ്മം : plan / പദ്ധതി : ഭലം കിട്ടണം എന്ന ആഗ്രഹതോട്കൂടി കർമ്മം ചെയ്യാൻ ആരംഭിക്കുന്നു, സകാമ കർമ്മം ഒരിക്കലും തീരുകയില്ല

No comments:

Post a Comment