Saturday, September 29, 2018

പഞ്ചതന്മാത്രാ പഠനം

സ്പർശതന്മാത്ര രാജസസമഷ്ടിയോടുകൂടിയ വ്യാനവായു സ്പർശ തന്മാത്രയിലും രൂപതന്മാത്ര രാജസസമഷ്ടിയോടുകൂടിയ ഉദാനവായുരൂപ തന്മാത്രയിലും രസ തന്മാത്ര രാജസസമഷ്ടിയോടുകൂടിയ അപാനവായു രസതന്മാത്രയിലും ഗന്ധതന്മാത്ര രാജസസമഷ്ടിയോടുകൂടിയ പ്രാണവായു ഗന്ധ തന്മാത്രയിലും ശബ്ദതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ജ്ഞാനം ശബ്ദതന്മാത്രയിലും സ്പർശ തന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ മനസ്സ് സ്പർശതന്മാത്രയിലും രൂപതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ബുദ്ധിരൂപ തന്മാത്രയിലും രസതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ചിത്തം രസതന്മാത്രയിലും ഗന്ധതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ അഹങ്കാരം ഗന്ധ തന്മാത്രയിലും ലയിക്കുന്നു, അതായത്, വാഗാദി കർമ്മേന്ദ്രിയങ്ങളഞ്ചും ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളഞ്ചും, സമാനാദി വായുക്കളഞ്ചും, ജ്ഞാനാദി അന്തഃകരണങ്ങളഞ്ചും കൂടിയ സൂക്ഷ്മശരീരതത്ത്വമിരുപതും തനിക്കു കാരണങ്ങളായ പഞ്ചതന്മാത്രകളുടെ സത്ത്വ രജോഗുണങ്ങളിൽ ലയിക്കും.

No comments:

Post a Comment