Tuesday, September 25, 2018

തമോഗുണിയുടെ സ്വഭാവം

തമോഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ
***************************************************
1. തമോഗുണം ഇന്ദ്രിയങ്ങള്ക്കു ജഡത്വം സംഭവിപ്പിക്കുയും മനസ്സില്‍ മൂഡത നിറയ്ക്കുകയും ചെയ്യുന്നു.
2. അവയവങ്ങളെ ആലസ്യ വിധേയമാക്കുന്നു, ശരീരത്തെ ക്ഷയിപ്പിക്കുന്നു, പ്രവൃത്തിയിലുള്ള താല്പര്യം ഇല്ലാതാക്കുന്നു
3. തുടര്ച്ച യായി കോട്ടുവായിടുവിക്കുന്നു. കണ്ണുകള്‍ തുറന്നിരുന്നാല്‍ പോലും അവന്‍ ഒന്നും കാണുകയില്ല.
4. ഉറച്ചുകിടക്കുന്ന പാറക്കല്ല് തിരിഞ്ഞുകിടക്കാത്തതുപോലെ, ചുരുണ്ട് കൂടി ക്കിടന്നു ഉറങ്ങുന്ന അവന്‍ തിരിഞ്ഞു കിടക്കുകയില്ല. ഭൂമി പാതാളത്തിലേക്ക് പോയാലും ആകാശം ഇടിഞ്ഞുവീണാലും കിടക്കുന്നിടത്ത് നിന്ന് എഴുന്നേല്ക്കു ന്ന കാര്യം അവന്റെോ ചിന്തയില്പ്പോ ലും പെടുകയില്ല.
5. ഇപ്രകാരം ആലസ്യം പൂണ്ടു കിടക്കുന്ന അവന്റെ അന്തഃകരണത്തില്‍ ഒന്നും തന്നെ ആലോചനാവിഷയമാവുകയില്ല. ഉറക്കത്തില്‍ അമിതമായ ആനന്ദം കണ്ടെത്തുന്ന അവന് ആത്മീയാനന്ദം വേണ്ടേവേണ്ട.
6. ആയുഷ്കാലം മുഴുവന്‍ ഉറങ്ങിക്കഴിയണമെന്നല്ലാതെ മറ്റൊരാഗ്രഹവും അവനില്ല. അവന്റെ യാത്രയ്ക്കിടയില്‍
7. എവിടെയെങ്കിലും കിടന്നുറങ്ങുന്ന അവന്‍ അമൃത് ലഭിച്ചാല്‍ പോലും അനങ്ങു കയില്ല. അവന്‍ ഉണര്ന്നി രിക്കുമ്പോള്‍ താടിക്ക് കൈയും കൊടുത്തോ, മുട്ടി ന്മേല്‍ തലയും ചായ്ച്ചോ മന്ദബുദ്ധിയെപ്പോലെ ഇരിക്കും.
8. എന്തെങ്കിലും ജോലി ചെയ്യുന്നതിന് അവനെ നിര്ബെന്ധിച്ചാല്‍ അവന്‍ കോപാകുലനാകും.
9. അഥവാ എന്തെങ്കിലും പ്രവർത്തിച്ചാൽ പ്രവചനാതീതമായ അവന്റെ സ്വഭാ വം വിചിത്രമായിരിക്കും . അവന്‍ എന്തു പ്രവര്ത്തി ക്കുമെന്ന് ആര്ക്കും് അറി യാന്‍ സാദ്ധ്യമല്ല.
10. അവന് ഇപ്പോള്‍ എന്തു വേണമെന്നോ ആരോട് ഇപ്രകാരം സംസാരിക്ക ണമെന്നോ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ അറിവില്ല. ഒരു കാര്യത്തിന്റെര വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ അസാധ്യമായ കാര്യങ്ങ ളും അവൻ ചെയ്തെന്നുവരാം .
11. തന്റെപ ചിറകുകള്‍ കൊണ്ട് അഗ്നിയെ അണച്ചുകളയാമെന്നു കരുതി കാട്ടു തീയിലേക്ക് കുതിച്ചു ചാടുന്ന ശലഭത്തെപ്പോലെ, സാധാരണക്കാരന്‍ ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങളിലേക്ക് അവന്‍ തുനിഞ്ഞിറങ്ങും.
12. ഇപ്രകാരം, ഒരു തമോഗുണിയില്‍ നിദ്രയും ആലസ്യവും പ്രമാദവും നിറഞ്ഞു നില്ക്കു ന്നു അവ ജീവാത്മാവിനെ ബന്ധനസ്ഥനാക്കുന്നു.

No comments:

Post a Comment