Monday, September 17, 2018

തമസ്സിൽ നിന്നുണ്ടായ ഭൂതങ്ങൾ

തമസില്‍ സത്ത്വത്തില്‍ നിന്ന് അന്തഃകരണങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും, തമസില്‍ രജസില്‍നിന്ന് പ്രണാദിവായുക്കള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ ഇവയും, തമസില്‍ തമസില്‍നിന്ന് ആകാശാദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി.

എങ്ങനെയെന്നാല്‍ ആകാശത്തോട് ഏതാണ്ട് ഉപമിക്കാവുന്ന ബ്രഹ്മ ചൈതന്യം മുന്‍പറയപ്പെട്ട എല്ലാ ഗുണങ്ങളിലും പ്രതിഫലിക്കും. സത്ത്വഗുണത്തില്‍, നിര്‍മ്മല ദര്‍പ്പണത്തില്‍ സൂര്യബിംബംപോലെ, ബ്രഹ്മചൈതന്യം സലക്ഷണമായി പ്രതിബിംബിക്കും. ആ പ്രതിബിംബചൈതന്യത്തിന് ഈശ്വരനെന്നാണ് നാമം. സത്ത്വഗുണം ഈശ്വരന്റെ കാരണശരീരമാകുന്നു. അതിനെ ഈശ്വരന്റെ സുഷുപ്ത്യവസ്ഥ യെന്നും ആനന്ദമയകോശമെന്നും കൂടി ശാസ്ത്രങ്ങളില്‍ പറഞ്ഞു വരുന്നു.

No comments:

Post a Comment