Monday, September 17, 2018

യാമങ്ങൾ

Gowindan Nampoothiri
രാത്രി 4 യാമങ്ങൾ ,പാർവതീ യാമം ,ദുർഗാ യാമം ,ഭദ്രകാളീ യാമം ,സാരസ്വതീ യാമം .ഒരു യാമം 3 മണിക്കൂർ .സൂര്യൻ അസ്തമിക്കുന്ന സമയം 6-30 മുതൽ 9.30 വരെ പാർവതിയാമം 9.30 മുതൽ 12.30 വരെ ദുർഗാ യാമം .അടുത്ത തു ഭദ്രകാളീയാമം 12.30 മുതൽ 3.30 വരെ .അതുകഴിഞ്ഞു 3.30 മുതൽ 6.30 വരെ സൂര്യ ഉദയം വരെ സരസ്വതീ യാമം .ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം -അതായതു 12.30 നു മുൻപേ ഉറങ്ങണം .സരസ്വതീ യാമം ഉണർന്നു ഇരിക്കണം .അതായതു 3.30 കഴിഞ്ഞാൽ ഉണർന്നു ഇരിക്കാൻ നല്ലതു .സൂര്യോദയത്തിനു മുൻപേ ഉണരണം .(ഉദയ അസ്തമന സമയത്തിനു അനുസരിച്ചു ഇത് മാറും .ഉദയം 6 30 am അസ്തമനം 6.30 pm എന്ന രീതിയിൽ ആണ് ഉദാഹരണം )ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം )

1 comment:

  1. പകൽ യാമങ്ങൾ ചോദിച്ചിട്ടു വേണോ ബ്ലോഗാൻ ?

    ReplyDelete