അന്തരാത്മാ, പരമാത്മാ തമ്മിലെന്തെങ്കിലും വ്യത്യാസം ഉണ്ടോ
വ്യത്യാസമുള്ളപോലെ തോന്നുന്നുവെങ്കിലും വ്യത്യാസമില്ല. ഒരു കുടത്തിലെ സ്പെയ്സും ആകാശം എന്ന സ്പെയ്സും രണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നുന്നുവെങ്കിലും കുടം പൊട്ടിക്കുന്ന നിമിഷം രണ്ടാകാശവും ഒന്നുതന്നെ എന്നറിയാനാകും. അതുപോലെ സർവത്ര നിറഞ്ഞുനിൽക്കുന്ന പരമേശ്വര തത്വം തന്നെയാണ് ശരീരത്തിനുള്ളിലെയും ചേതനയായി ഇരിക്കുന്നത്.
അന്തർ ബഹി പൂരുഷഃ കാല രൂപഃ എന്നാണ് പരമാത്മത്വത്തെക്കുറിച്ച് ഭാഗവതം പറഞ്ഞിരിക്കുന്നത്. അകമേയ്ക്ക് പുരുഷനായും പുറമേക്ക് കാലമായും (മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി) അതനുഭവപ്പെടുന്നു.
അജ്ഞാനം ഒന്നുമാത്രമാണ് ഒന്നായിരുന്ന പരമേശ്വരനിൽ നിന്നന്യമായി പ്രത്യേകിച്ചൊരു ജീവബോധത്തെ ഉണ്ടാക്കിയത്. ജ്ഞാനമാകുന്ന വെളിച്ചം തെളിഞ്ഞുകഴിഞ്ഞാൽ ആയിരക്കണക്കിന് വർഷങ്ങളായി ബാധിച്ചിരിക്കുന്ന ഇരുട്ടാണെങ്കിലും ഒരൊറ്റ നിമിഷംകൊണ്ട് അജ്ഞാനമാകുന്ന ഇരുട്ടില്ലാതായിത്തീരും.

No comments:
Post a Comment