അദ്വൈതം:
ഈശ്വരന്‍ (ബ്രഹ്മം) ഒന്നു മാത്രമാണ് സത്യമായിട്ടുള്ളത്. ജീവനായും ജഗത്തായും കാണപ്പെടുന്നത് ഏകമായ ഈ ബ്രഹ്മം തന്നെ. ഇക്കാണപ്പെടുന്ന ലോകം, ജഗത്ത് മിഥ്യയാണ്. പല ജലപാത്രങ്ങളില്‍ ഒരേ ഒരു സൂര്യന്റെ പ്രതിബിംബം കാണപ്പെടുന്നതുപോലെ ഏകനും അദ്വയനുമായ ഈശ്വരന്റെ വിവിധപ്രതിഭാസങ്ങളാണിവയെല്ലാം. അജ്ഞാനത്താല്‍ വിവിധ ബന്ധങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നാം യഥാര്‍ത്ഥസ്ഥിതി അറിയുന്നില്ല. അജ്ഞാനം അകറ്റപ്പെടുമ്പോള്‍ നാം സ്വയം ബോധവാന്മാരാകുന്നു. അപ്പോള്‍ അജ്ഞാനത്താല്‍ ഉളവായ കുരുക്കുകളെല്ലാം അഴിഞ്ഞ് സ്വതന്ത്രരാവും. ഈ പരമജ്ഞാനം തന്നെ പരമാര്‍ത്ഥ സുഖം. ശ്രവണമനനധ്യാനാദി സാധനകളാല്‍ പാരമാര്‍ത്ഥിക ജ്ഞാനവും, ജ്ഞാനപ്രാപ്തിയാല്‍ ബന്ധമോചനവും സിദ്ധിച്ച് ഓരോ ജീവനും ബ്രഹ്മമായിത്തീരുന്നു.
ഹിന്ദുധര്‍മ്മപരിചയം
വിശിഷ്ടാദ്വൈതം:
ഒന്നായ പരബ്രഹ്മത്തില്‍ നിന്ന് സ്വത്ത്, ബ്രഹ്മം, ഈശ്വരന്‍, വിഷ്ണു എന്നീ നാലു ഭാവങ്ങള്‍ ഉണ്ടാവുന്നു. അത് സത്തിനോടും അസത്തിനോടും ചേര്‍ന്നിരിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധമുക്തന്‍. ജീവാത്മാവും പ്രപഞ്ചവും അസ്വതന്ത്രങ്ങളാണ്. സത്തും അസത്തും എല്ലാം ഈശ്വരനില്‍, വസ്തുവും അതിന്റെ ഗുണവും പോലെ ചേര്‍ന്നിരിക്കുന്നു. ജീവകോടികള്‍ ഈശ്വരനു വിധേയരാണ്. പരമലക്ഷ്യമായ മോക്ഷത്തിനു ഭക്തി തന്നെ സാധനം. ഈശ്വരസത്തയെപ്പറ്റി ബോധപൂര്‍വ്വം, ശ്രുതിസ്മൃതികളില്‍ വിശ്വസിച്ച്, ജ്ഞാനം സമ്പാദിച്ച്, ലൗകികാഗ്രഹങ്ങളില്‍നിന്നും നിവൃത്തിനേടി സത്സംഗം വഴിക്ക് ബന്ധമുക്തരായി മോക്ഷമടയാം.
.ഹിന്ദുധര്‍മ്മപരിചയം
ദ്വൈതം:
ഈശ്വരന്‍, ജീവന്‍, ജഗത്ത് ഇവ ആരാലും ഉണ്ടാക്കപ്പെടാത്ത നിത്യവസ്തുക്കളാണെന്നും, ജീവനു ജനനമരണങ്ങളുണ്ടെന്നും ജഗത്ത് മിഥ്യയല്ലെന്നും ദ്വൈതസിദ്ധാന്തം സമര്‍ത്ഥിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധസ്വതന്ത്രന്‍. ഈശ്വരനും ജീവന്മാരും ഏതുനിലയിലും എക്കാലത്തും വെവ്വേറെ നിലകൊള്ളുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ മാതാപിതാക്കന്മാരാണ് ഈശ്വരിയും ഈശ്വരനും. ദേവന്മാരും ഉയര്‍ന്ന ജീവന്മാരാണ്. അവര്‍ക്കുമുണ്ട് ജനനമരണങ്ങള്‍.

No comments:
Post a Comment