Wednesday, September 19, 2018

ഭസ്മധാരണം

ഭസ്മധാരണം

സനത്കുമാരന്‍ ഭഗവാനെ വന്ദിച്ചതിനു ശേഷം ചോദിച്ചു "നെറ്റിയില്‍ മൂന്നു രേഖ ആയി ഭസ്മം ധരിക്കുന്നതിന്റെ രഹസ്യം പറഞ്ഞു തന്നാലും "ഭഗവാന്‍ പറഞ്ഞു :-

മൂന്നു രേഖകളില്‍ ആദ്യത്തേത് ഗാര്‍ഹത്യാഗ്നി രൂപവും ,രജോഗുണരൂപവും ഭൂലോക രൂപവും സ്വാല്‍മകരൂപവും ,ക്രിയാശക്തി ,ഋഗ്വേദ പ്രാതസ്ഥവനങ്ങളും മഹേശ്വരന്റെയും രൂപം ആകുന്നു.

രണ്ടാമത്തെത് ദക്ഷിണാഗ്നി,ഉകാരം ,സ്വത്വരൂപം ,അന്തരീക്ഷം ,ഇഛ്ചാശക്തി ,യെജുര്‍വേദം,മാധ്യന്തിസവനം ,സദാശിവന്‍ ഇവയുടെ രൂപം ആകുന്നു

മൂന്നാമതെത് ആവഹനീയ രൂപം ,മകാര രൂപം ,തമോരൂപം ,പരമാനന്ദരൂപം ,ജ്ഞാനശക്തി,സാമ വേദ രൂപം ഇവ ആണ് .കൂടാതെ ത്രിതീയ സവനത്തെയും മഹാദേവനെയും ഇ രേഖ പ്രതിനിധീകരിക്കുന്നു .

ഇങ്ങനെ അര്‍ഥം അറിഞ്ഞു ത്രിപുന്ധം ധരിക്കുന്നവന്‍ മഹാപാപങ്ങളില്‍ നിന്ന് മുക്തന്‍ ആകുന്നു.സര്‍വ സുഖങ്ങളും അനുഭവിച്ചു അവന്‍ അന്ത്യത്തില്‍ രുദ്ര ലോകത്തില്‍ എത്തുന്നു.

ആരാണോ പുനര്‍ജ്ജന്മം ആഗ്രഹിക്കാത്തത് അവര്‍ ത്രിപുന്ധം ധരിച്ചിരിക്കണം
.
രുദ്രന്‍ സ്വയം സനത് കുമാരനോടു പറഞ്ഞ ഇ ഉപദേശം നിത്യവും പഠിക്കുന്നവന്‍ പോലും അപ്രകാരം ആയി തീരുന്നു.

രുദ്രോപനിഷത്ത്

ശ്രീ Gowindan Nampoothiri

No comments:

Post a Comment