കൊടിമരം ആണ് ഒരു ക്ഷേത്രത്തിന്റെ നട്ടെല്ല്. ക്ഷേത്രത്തിലെത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കണം. ശാസ്ത്രീയമായി പറഞ്ഞാൽ രക്ഷാകവചത്തിന്റെ ഗുണമാണ് കൊടിമരം നിർവഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്രക്കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിന്റെ അരക്കെട്ടിലാണ്. അവിടെനിന്നും ക്ഷേത്രത്തിന്റെ അടിയിലൂടെ ശ്രീകോവിലിന്റെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്ക് കാണത്തക്കവിധം ഗണിതശാസ്ത്രത്തിന്റെ പിൻബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിനു മുകളിലായി അതാത് ക്ഷേത്രത്തിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലനീശക്തിയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം.
No comments:
Post a Comment